Chapter Title : വേലക്കാരിയുടെ തിരോധാനം [ഷേക്സ്പിയർ]
തുടർന്നു.
"അങ്ങനെ അന്ന് നീ വന്നു.. കാര്യങ്ങൾ ഒക്കെ നടത്തി പോവുകയും ചെയ്തു.. പക്ഷെ ഈ അടുത്ത് നിന്നോട് അവൾ പറഞ്ഞു ഗർഭിണി ആണെന്ന്.. ചുമ്മാ ടൈം പാസ് ആയി അവളെ കണ്ട നിനക്ക് അത് തലയിൽ ചുമക്കാൻ താല്പര്യം ഇല്ല. സോ നൈസ് ആയി അതങ്ങ് ഒഴിവാക്കി.. അവളോട് ആണേൽ എവിടെയെങ്കിലും രക്ഷപെട്ടു പോയി ജീവിക്കാം എന്ന് പറഞ്ഞപ്പോൾ ഒള്ള സ്വർണം കാണിച്ചും തന്നു.. ഇനി അഭിലാഷ് പറയ്.. എത്രത്തോളം തെറ്റ് ഉണ്ട് ഇതിലെന്ന്.."
ഒന്ന് പരുങ്ങി എങ്കിലും ആത്മവിശ്വാസം വീണ്ടെടുത്ത് അവൻ പറഞ്ഞു തുടങ്ങി.
"ഇല്ല സർ, അന്ന് ഇവിടെ വന്നെന്നത് സത്യാ. പക്ഷെ ഞങ്ങൾ തമ്മിൽ ബന്ധപ്പെടാൻ അവള് സമ്മതിച്ചില്ല.. വെറുതെ ഫോർപ്ളേ മാത്രമേ ചെയ്തോള്ളൂ. എല്ലാം കല്യാണം കഴിഞ്ഞു മതി എന്നായിരുന്നു നിർബന്ധം.. അവള് ഒരിക്കലും ഗർഭിണിയും അല്ല സർ.."
അപ്പോളെക്കും മഹേഷ് ആംഗ്യം കാണിച്ചു അനിയെ പുറത്തേക്ക് വിളിച്ചു
CI:"എന്തായി"
മഹേഷ്:"ഇന്നലെ അമ്മ എണീറ്റത് കൊണ്ടു അവൾ ഫോൺ കട്ട് ആക്കി എന്ന് പറഞ്ഞത് നുണയാണ് സർ. ഇവിടത്തെ അമ്മ നല്ല ഡോസ് ഉള്ള മരുന്നു കഴിക്കുന്നതിനാൽ രാവിലെ വരെ ഒന്നും അറിയാറില്ല. ഇന്നലെയും ഒമ്പത് മണിക്ക് കിടന്ന അവർ പതിവു പോലെ ഇന്നു രാവിലെ 6.30 നെ എണീറ്റിട്ടൊള്ളു. പിന്നൊരു കാര്യം. വീടിനു പിറകിലെ മതിലിൽ ചില പാടുകളുണ്ട് "
അവർ മതിലിനടുത്തേക്ക് ചെന്നു. രണ്ട് മീറ്റർ ഉയരമുണ്ടായിരുന്ന ആ മതിലിനടുത്ത് ഒരു പിസി ഒരു ചെയർ കൊണ്ട് വച്ചുകൊടുത്തു. അതിൽ അനി കയറിയപ്പോൾ മഹേഷ് നേരിട്ട് മതിലിൽ
💬 Comments
View all comments