Chapter Title : വേലക്കാരിയുടെ തിരോധാനം [ഷേക്സ്പിയർ]
കയറി. മഴക്കാലത്തിന്റെ സൃഷ്ടിയായ പായലിൽ എന്തോ വലിച്ച് കയറ്റിയതിന്റെ പാട് വ്യക്തമായും തെളിഞ്ഞിരുന്നു. മതിലിനു പുറത്തെ പറമ്പിൽ അവിടവിടെ ഒരാൾ നടന്നതിന്റെ കാൽപാടുകൾ കാണാമായിരുന്നു. രണ്ട് പേരെ ആ കാൽപാടുകളെ പിന്തുടരാനും ഒരാളെ അയൽപക്കത്ത് ആ സ്തലത്തിന്റെ ഡീറ്റെയിൽസ് എടുക്കാനും അയച്ച മഹേഷ് ഡോഗ് സ്ക്വാഡിന്റെ സേവനവും റിക്വസ്റ്റ് ചെയ്ത ശേഷം CIയുടെ അടുത്തെത്തി. അപ്പോളേക്കും CI ഒരു പിസി യെക്കൊണ്ട് അഭിലാഷ് ഇട്ടുവന്ന ചെരിപ്പ് എടുത്തു ആ കാലടിക്ക് അടുത്ത് വച്ച് നോക്കുന്നുണ്ട്.
മഹേഷ്:"ഇത്ര പെട്ടെന്നു ഇങ്ങനെ ഒരു വഴിതിരിവ് പ്രതീക്ഷിച്ചില്ല സർ. ഇനി എളുപ്പം തീർക്കാം ഇത്. അവനെ സ്റ്റേഷനിൽ കൊണ്ട് പോയ് ചോദിച്ചാൽ എല്ലാം തെളിയും"
അനി:"ഇല്ലെടോ കൂടുതൽ കോമ്പ്ലികേറ്റഡ് ആവുകയാണു കേസ്. വായോ നമുക്കോരോന്നു കൂടെ വീശാം അല്ലാതെ കലങ്ങിതെളിയുമെന്നു തോന്നുന്നില്ല.."
കുറുപ്പിന്റെ ജീപ്പിൽ കയറി ഓരോന്നുകൂടി വീശുമ്പോൾ നീലകണ്ഠൻ ആണു സംസാരിച്ച് തുടങ്ങിയത്.
"സൊ വി കാൻ കൻഫേം സുനന്ദ ഈസ് നോ മോർ. പക്ഷേ അതു അഭിലാഷ് തന്നെ ചെയ്തതാണെന്നു പറയാൻ പറ്റില്ല. അഭിലാഷിനെ പോലൊരാൾക്ക് തനിച്ച് സുനന്ദയെ വധിച്ചെങ്കിൽ കൂടി ചുമന്നു കൊണ്ട്പോകാൻ പറ്റുമോ. ഫോട്ടോ കണ്ടിട്ട് അൻപതു കിലോയിലധികം ഭാരമുണ്ടാകും അവൾക്ക്. അത് മാത്രമല്ല ആ കണ്ട ചെരുപ്പിന്റെ അളവു അഭിലാഷിന്റെ ശരീരത്തിന്റെതല്ല. സൊ മിക്കവാറും ആരുടെയോ ഹെൽപ് കിട്ടിയിട്ടുണ്ടാകണം. ശരിയല്ലേ".
മഹേഷ്:"ശരിയാണു സർ. പക്ഷേ ഒരു ഡൗട്ട്. അഭിലാഷ് ഇൻവോൾവ് ആയ കൊലപാതകമെങ്കിൽ ബോഡി കൊണ്ട് പോകുമ്പോൾ അവനും ഉണ്ടാകേണ്ടെ? മറ്റൊരാൾ അവൻ കൂടെ ഇല്ലാതെ ഇത്ര റിസ്ക്ക് എടുത്ത് തനിയെ കൊണ്ട്പോകുമോ. ഏറ്റവും
💬 Comments
View all comments