0%

Chapter Title : വേലക്കാരിയുടെ തിരോധാനം [ഷേക്സ്പിയർ]

Author : Kambikathakal Read All Parts 905
തൊലിഞ്ഞ മുഖം കാണണ്ടല്ലോ.." അപ്പോളേക്കും പതിവ് കട്ടനും ആയി ഒരു ജൂനിയർ പിസി കയറിവന്നതോടെ കുറുപ്പ് പുറത്തേക്ക് ഇറങ്ങി. "സതീഷെ വണ്ടിയിറക്കെടാ." കുറുപ്പിന്റെ ആവേശത്തിനു കാരണമുണ്ട്‌. പ്രമാദമായ പല കേസുകളും തെളിയിച്ച ആളാണ് CI നീലകണ്ഠൻ.. അദ്ദേഹം തെളിയിച്ച രണ്ട്‌ കേസുകൾ ഇപ്പോൾ പോലീസ്‌ ട്രെയിനിങ്ങിൽ സ്റ്റഡി മെറ്റീരിയൽ കൂടി ആണ്. ലൈഫിൽ ഇടക്കുണ്ടായ ട്രാജഡി തുടർച്ച ആയ കള്ളുകുടിയിലേക്ക് വഴിതിരിച്ചു വിട്ടു മാക്സിമം കേസുകളിൽ നിന്ന് ഒതുങ്ങി. പക്ഷെ അയാൾ ഏറ്റെടുത്താൽ ആ കേസ്‌ തെളിയിക്കുമെന്ന് എല്ലാവർക്കുമറിയാം മോഷണം നടന്ന വീട്ടിലേക്കുള്ള വഴിയിൽ കുറുപ് സംഭവത്തിന്റെ രത്നചുരുക്കം പറഞ്ഞു. "നാരായണന്റെ അനിയൻ മുരളിധരനും അമ്മയും ആണു അവിടെ താമസം. മുരളി മിക്കവാറും ബിസിനസ്സ്‌ ടൂറിലായിരിക്കും അത്കൊണ്ട്‌ അയാൾ തന്നെ ഏർപ്പെടുത്തിയ വേലക്കാരിയാണു സുനന്ദ. മുരളി തലേന്നു പോയത് കൊണ്ട്‌ അമ്മയും സുനന്ദയും മാത്രമേ വീട്ടിലുണ്ടായിരുന്നൊള്ളു. നേരം വെളുത്തപ്പോൾ മുൻ വാതിൽ തുറന്നു കിടക്കുന്നു. നോക്കിയപ്പോൾ സുനന്ദയേയും കാണാനില്ല. വീടു മുഴുവൻ തിരഞ്ഞപ്പോളാണു ഷെൽഫ്‌ തുറന്നു കിടക്കുന്നതും സ്വർണ്ണം നഷ്ടപെട്ടതും അറിഞ്ഞത്‌. ഉടനെ മകനോട്‌ വിളിച്ച്‌ പറയുകയും മകൻ മുരളി സ്റ്റേഷനിലേക്ക്‌ വിളിച്ച്‌ പറയുകയായിരുന്നു." വീട്ടിലെത്തിയപ്പൊൾ നാരായണൻ നയതന്ത്ര ഉദ്യോഗസ്തനായതിനാലുള്ള ഭയബഹുമാനം കൊണ്ടാണെന്നു തോന്നുന്നു നാട്ടുകാരുടെ വലിയ തള്ളികയറ്റമില്ല. CI അനിയെ കണ്ട ഉടൻ SI മഹേഷ്‌ സല്യൂട്ടടിച്ചു. "എന്തായി മഹേഷെ."
"ഉണ്ടാക്കികൊണ്ടിരിക്കാണു സർ. ഇതതു തന്നെ ആണു കേസ്‌. അവൾ അടിചോണ്ട്‌ പോയതാ. റെയിൽവേ സ്റ്റേഷനിലും ബസ്‌ സ്റ്റാന്റിലും അവളുടെ വീട്ടിലും ആളു പോയിട്ടുണ്ട്‌." "അതോണ്ട്‌ ഇനി കാര്യമൊന്നുമില്ല. 70 പവൻ കൊണ്ടു ബസ് സ്റ്റാൻഡിലും

💬 Comments

View all comments