Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 13 [Fang leng]
ഇത് കേട്ട ആദി രൂപയെ നോക്കി ഒന്ന് ചിരിച്ചു ശേഷം വീണ്ടും പണി തുടർന്നു
കുറച്ചു സമയത്തിനുള്ളിൽ ആ ഫാൻ കറങ്ങാൻ തുടങ്ങി
രൂപ : ശരിയായൊ
ആദി : ആവാതെ പിന്നെ നീ ഈ ആദിയെ പറ്റി എന്താ കരുതിയത്
രൂപ : ഇതൊക്കെ എവിടുന്ന് പഠിച്ചതാ
ആദി : മാമൻ പഠിപ്പിച്ചതാ കുഞ്ഞുനാളിലെ എന്നെ കടയിൽ കൊണ്ടുപോകുമായിരുന്നു അവിടെ നിന്ന് പഠിച്ചതാ എന്നെ വലിയ കാര്യമാ ചിലപ്പോൾ എനിക്ക് തോന്നും മാളുനെക്കാൾ ഇഷ്ടം എന്നോടാണെന്ന്
ഇത് പറയുമ്പോൾ ആദിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു
രൂപ : മാമനോട് വഴക്കിട്ടതിൽ വിഷമം തോന്നുന്നുണ്ടോ
ആദി : അതിന് ഞാൻ വഴക്കിട്ടില്ലല്ലൊ
രൂപ : ഞാൻ നിന്റെ ജീവിതത്തിലേക്ക് വന്നില്ലായിരുന്നുവെങ്കിൽ നീ മാളുവിനെ കല്യാണം കഴിച്ചേനെ അല്ലേ
ആദി : ഒരിക്കലും ഇല്ല ഞാൻ അവളെ അങ്ങനെ കണ്ടിട്ടേ ഇല്ല അവളോട് അങ്ങനെ ഒരു ഇഷ്ടം തോന്നിയിട്ടുമില്ല അതൊക്കെ ആദ്യമായി തോന്നിയത് നിന്നോടാ പിന്നെ നീ ഓരോന്ന് ആലോചിച്ച് വിഷമിക്കണ്ട മാമനുമായിട്ടുള്ള പിണക്കം ഞാൻ തന്നെ തീർത്തോളാം
രൂപ : എങ്ങനെ
ആദി : ഓണമല്ലെ വരുന്നെ തിരുവോണത്തിന് ഞാൻ മാമന്റെ വീട്ടിലോട്ട് കയറി ചെല്ലും അവരെന്ത് ചെയ്യുമെന്ന് കാണണമല്ലോ
രൂപ : പ്രശ്നമാവില്ലേ
ആദി : അതൊന്നും ആവില്ല എന്തായാലും അവരെന്നെ തല്ലി ഇറക്കാൻ ഒന്നും പോകുന്നില്ല അവിടെ ചെന്ന് എല്ലാവരെയും കാര്യങ്ങളൊക്കെ പറഞ്ഞു മനസ്സിലാക്കിയിട്ട് വേണം നമുക്ക് നമ്മുടെ കാര്യം മുന്നോട്ട് കൊണ്ടു പോകാൻ
രൂപ : നമ്മുടെ എന്ത് കാര്യം
ആദി : നിനക്കറിയില്ലെ
രൂപ : ഇല്ലടാ
ആദി : അറിയില്ലെങ്കിൽ വേണ്ട നീ വന്നേ
ഇത്രയും പറഞ്ഞു ആദി പുറത്തേക്കു പോകാൻ ഒരുങ്ങി
രൂപ : നിക്ക് മുഖത്തൊക്കെ കരിയായി ഇരിക്കുവാ ഞാൻ തുടച്ചു തരാം രൂപ പതിയെ ആദിയുടെ മുഖം തുടക്കാനായി കൈ ഉയർത്തി എന്നാൽ പെട്ടെന്ന് തന്നെ ആദി അവളുടെ കൈ തടഞ്ഞു
ആദി : ഞാൻ കുളിക്കാൻ പോകുവാടി നീ വെറുതെ കൈ ചീത്തയാക്കണ്ടാ വാ അമ്മ തിരക്കുന്നുണ്ടാകും
💬 Comments
View all comments