Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 13 [Fang leng]
ഇത്രയും പറഞ്ഞു ആദി പുറത്തേക്കു നടന്നു ഒപ്പം രൂപയും
പിറ്റേന്ന് രാവിലെ
ആദി : രൂപേ വേഗം വാ
അമ്മ : കിടന്ന് കീറാതെടാ സമയം ആകുന്നല്ലെ ഉള്ളു അവളെ വെറുതെ വെപ്രാളപ്പെടുത്തണ്ട
പെട്ടെന്നു തന്നെ രൂപ അവിടേക്ക് എത്തി
രൂപ : പോകാം
ആദി : ഹെൽമറ്റ് ഇനി ഞാൻ വന്ന് എടുത്ത് തരണോ റോഡ് ഫുള്ളും ക്യാമറയാടി
രൂപ : ഓഹ് സോറി
രൂപ വേഗം ഹെൽറ്റും എടുത്ത് കൊണ്ട് ബൈക്കിലേക്ക് കയറി
രൂപ : അമ്മേ പോകുവാണെ
അമ്മ : ഉം സൂക്ഷിച്ചു പോയിട്ട് വാ
ഇത് കേട്ട ആദി ബൈക്ക് മുന്നോട്ട് എടുത്തു
അല്പനേരത്തിന് ശേഷം
ആദി : എന്താടി ഒന്നും മിണ്ടാത്തെ
രൂപ : ഹേയ് ഒന്നുമില്ല
ആദി : അതല്ലല്ലൊ
രൂപ : ടാ ഓണം പ്രോഗ്രാമിന് ഞാൻ ആ പട്ടു പാവാടാ തന്നെ ഇടണോ
ആദി : ഉം അതിലെന്താ ഇത്ര സംശയം
രൂപ : പ്ലീസ് വേണ്ടടാ
ആദി : രണ്ട് മിക്സി, മൂന്നു ഫാൻ, ഒരു മോട്ടർ...
രൂപ : നീ എന്തൊക്കെയാടാ ഈ പറയുന്നെ
ആദി : ഇതൊക്കെ നന്നാക്കിയ പൈസക്കാ ഞാൻ അത് വാങ്ങിയത് അതും നിന്നെ അത് ഇട്ട് കാണാനുള്ള കൊതികൊണ്ട് നിനക്ക് പറ്റില്ലെങ്ങിൽ വേണ്ട
രൂപ : ഞാൻ ഇട്ടോളാം നീ വിഷമിക്കണ്ട
ആദി : ആർക്ക് വിഷമം എനിക്ക് ഒരു വിഷമവുമില്ല പിന്നെ ആ പട്ടു പാവാട വേണ്ടെങ്ങിൽ വേറെ ആർക്കെങ്കിലും കൊടുത്തേക്കാം അല്ല ആർക്കാ ഇപ്പോൾ കൊടുക്കുക ഉം നമ്മുടെ സാന്ദ്രക്ക് കൊടുത്താലോ
അടുത്ത നിമിഷം രൂപ കൈ മുറുക്കി ആദിയുടെ കുറുക്കിൽ ഇടിച്ചു
"നീ കൊടുക്കോ.. കൊടുക്കോന്ന് "
ആദി : നിനക്ക് വേണ്ടന്നല്ലെ പറഞ്ഞത്
രൂപ : ആര് പറഞ്ഞു എനിക്ക് വേണം ഞാൻ ഇട്ടോളാം പിന്നെ അവളുടെ പേര് ഇനി എന്നോട് പറഞ്ഞു പോകരുത് ഒരു കൂന്ദ്ര
ആദി : എന്തൊരു കുശുമ്പാടി
രൂപ : ആർക്കാടാ കുശുമ്പ് അവൾക്ക് കൊടുക്കാനാണെങ്ങിൽ അവളെ
💬 Comments
View all comments