0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 13 [Fang leng]

Author : Kambikathakal Read All Parts 2.3K

ഇത് അറിയരുത് അമ്മക്ക് പൊൻമുടിന്നൊക്കെ കേൾക്കുന്നതേ പേടിയാ ഞാൻ ഫ്രിണ്ട്സിന്റെ കൂടെ ഒരു തവണ പോയതിനു എന്നെ കോന്നില്ലന്നേ ഉള്ളു നിന്നെയും കൊണ്ട് അവിടെ പോയെന്ന് അറിഞ്ഞാൽ പിന്നെ തീർന്നു

രൂപ : അമ്മക്ക് ഇഷ്ടമില്ലെങ്കിൽ പോകണ്ട ആദി

ആദി : എന്തായാലും ഇതുവരെ വന്നില്ലേ ഇനി തിരിച്ചു പോകാൻ പറ്റില്ല നീ അമ്മയോട് പറയാതിരുന്നാൽ മതി പിന്നെ അവിടെ ചെന്നാൽ അധിക നേരം ഒന്നും നിൽക്കാൻ പറ്റില്ല കുറച്ചു കണ്ടിട്ട് പെട്ടെന്ന് വരണം കോളേജ് വിടുന്ന സമയത്ത്‌ തന്നെ വീട്ടിൽ എത്തണ്ടേ

രൂപ : ഉം

കുറച്ച് സമയത്തിന് ശേഷം

രൂപ : എത്താറായൊ

ആദി : ദാ ഇതിന്റെ അങ്ങ് മുകളിലായിട്ടാ നമുക്ക് പോകേണ്ടത് അങ്ങനെ ചുറ്റി ചുറ്റി ഒരു അരമണിക്കൂർ കൊണ്ട് എത്തും എന്ന് തോന്നുന്നു മൊത്തം ഒരു 22 ഹെയർ പിൻ വളവുണ്ട് നീ ഛർദിക്കുകയൊന്നും ഇല്ലല്ലോ അല്ലേ

രൂപ : ഹേയ് ഞാൻ സ്ട്രോങ്ങാ

ആദി : ഉം ഗുഡ്

ആദി പതിയെ മുകളിലേക്ക് വണ്ടിയെടുത്തു അങ്ങനെ അവർ ഓരോ ഓരോ വളവുകളും ചുറ്റി മുകളിലേക്ക് പോയികൊണ്ടിരുന്നു

രൂപ : ചെറുതായി തണുപ്പ് വരുന്നുണ്ട് അല്ലേ

ആദി : ഇതൊന്നും ഒന്നുമല്ല മോളെ സീസണിൽ വരണം വിറച്ചു ചാകും ഞാൻ വന്നപ്പോൾ ഇതിന്റെ ഇരട്ടിയുടെ ഇരട്ടി തണുപ്പായിരുന്നു

അവർ വീണ്ടും യാത്ര തുടർന്നു

19 ആം ഹെയർ പിൻ

രൂപ : ആദി വണ്ടി നിർത്ത്

ആദി  : എന്താടി

രൂപ : പ്ലീസ് നിർത്ത് തല കറങ്ങുന്നു

ആദി

💬 Comments

View all comments