Chapter Title : വെള്ളരിപ്രാവ് 2 [ആദു]
മറിഞ്ഞു. ഞാനും വണ്ടിയും നേരെ വീണത് ആ ചെളിയും ചേറും നിറഞ്ഞ വയലിലേക്കായിരുന്നു. ഞാൻ വയലിൽ നിന്നും എണീറ്റപ്പോയെക്കും അവൾ വണ്ടിയും ആയി ഞാൻ നിന്നിടത്തിന്ന് അപ്പുറത്തെത്തിയിരുന്നു. അവൾ വണ്ടി അവിടെ നിർത്തി വിന്ഡോ തായ്തി എന്നോട് പറഞ്ഞു.
അവൾ : കൊണ്ട് പോടാ നിന്റെ പാട്ട വണ്ടിയും കൊണ്ട് ലോക്കൽ ചെക്കാ.
എന്നിട്ട് അവൾ കാറും കൊണ്ട് പോയി.
ഇത് കണ്ട കിച്ചു അജൂന്നും വിളിച്ചു എന്റെ അടുക്കലോട്ട് ഓടി വന്നു.
അവൻ എനിക്ക് വല്ലതും പറ്റിയോ എന്ന് നോക്കുവാന്. വലത്തേ കൈ മുട്ട് ഒന്ന് തൊലി പോയിട്ടുണ്ട്. വേറെ പരിക്കൊന്നുല്ല.
കിച്ചു എന്നെ വയലിൽ നിന്നും കൈപിടിച്ച് കേറ്റി. പിന്നെ ഞങ്ങൾ രണ്ടാളും ബൈക്ക് വയലിന്ന് വലിച്ചു കേറ്റി.
എനിക്ക് എന്റെ ദേഷ്യം തീർക്കാൻ കയ്യുന്നില്ലായിരുന്നു. ഞാൻ കിച്ചൂനോട് പറഞ്ഞു.." ഒരു പീറ പെണ്ണ് എന്നെ അങ് ഉണ്ടാക്കിക്കളഞ്ഞില്ലേ.. അതും എന്നെ. മംഗലശ്ശേരി മാധവ ദാസിന്റെ മകനെ അവൾ ലോക്കലാക്കി അല്ലെ....
എന്റെ ദേഷ്യം കണ്ടു കിച്ചു
നീ ഒന്ന് അടങ് നമുക്ക് വഴിയുണ്ടാക്കാം. നീ സമാധാനപ്പെട്. അതും പറഞ്ഞു അവൻ അവന്റെ ഫോൺ എടുത്തു ആർക്കോ ഡയൽ ചെയ്തു.ചീറി പാഞ്ഞു പോകുന്ന കാറിനെ നോക്കി ഞാൻ മനസ്സിൽ പറഞ്ഞു 'നിന്നെ എന്റെ കയ്യില് കിട്ടുമെടി പൂതനെ '??
തുടരും..
💬 Comments
View all comments