Chapter Title : വെള്ളരിപ്രാവ് 3 [ആദു]
നടന്നു. ഇതിനിടെലാണ് ഞാൻ നാട്ടിൽ വന്ന ദിവസം അവൾ അവനെ വിളിച്ചു വീട്ടിലോട്ട് വരാൻ പറഞ്ഞത്.അവളുടെ വിളികേട്ട് അവൻ എന്റെ അടുത്തേക്ക് വന്നു അവള് വരാൻ പറഞ്ഞിട്ടുണ്ട് എന്തോ പ്രശ്നം ഉണ്ടെന്നു പറഞ്ഞു.ഞാൻ എന്റെ വണ്ടിയും എടുത്തു അവനെയും കൂട്ടി നേരെ അവന്റെ അമ്മ വീടിലേക്ക് വിട്ടു. അന്ന് നമ്മുടെ Rx ആണ് താരം.
ഞാൻ :നിന്റെ അമ്മയും അച്ഛനും എവിടെ.
അമൽ :അവര് അവിടെ ഉണ്ടെന്ന അവള് പറഞ്ഞെ. രണ്ടാളും രാവിലെ ഒരു പ്രോഗ്രാം ഉണ്ടെന്നും പറഞ്ഞു പോയതാ. എങ്ങിനെ അവിടെ എത്തി എന്ന് ഒരു വിവരും ഇല്ല.
ഞാൻ : മ്മ് ഏതായാലും പോയി നോക്കാം.
അങ്ങിനെ 20മിനുട്ട് യാത്രകൊണ്ട് ഞങ്ങൾ അവന്റെ അമ്മ വീട്ടിൽ എത്തി. മുറ്റത്തു തന്നെ അവന്റെ അച്ഛന്റെ കാർ കിടപ്പുണ്ട്.
ഞാൻ അവനോട് നീ പോയി വാ എന്ന് പറഞ്ഞു അവനെ തള്ളിവിട്ടു.
അമൽ : നീയും കൂടെ വാ ഒരു ധൈര്യത്തിന്.
ഞാൻ : അത് വേണോ..
അമൽ :പ്ലീസ് ഡാ എനിക്ക് ഒറ്റക്ക് ഒരു പേടി.
ഞാൻ : മ്മ് ന്നാ നടക്ക്.. എന്നും പറഞ്ഞ് ഞാൻ അവന്റെ കൂടെ വീടിലേക്ക് നടന്നു.ഉമ്മറത്തു ആരയും കാണുന്നില്ല.അവൻ നേരെ ഹാളിലേക്ക് കേറിയപ്പോ അവന്റെ മുത്തശ്ശനും മുത്തശ്ശിയും വല്യമ്മാവനും ചെറിയമ്മാവനും അമ്മായിമാരും അവന്റെ അച്ഛനും അമ്മയും എല്ലാവരും അവിടെ എന്തോ ചർച്ചയിലാണ്. അവിടേക്കാണ് മഹാന്റെ എഴുന്നള്ളത്ത്. ഞാൻ ചുറ്റും നോക്കിയിട്ടും രാധമ്മയെ അവിടെ ഒന്നും കാണുന്നില്ല.എന്തോ ഉണ്ട്. ഈശ്വരാ അടികൊള്ളാതെ കാത്തോളണേ.
ഞാൻ മനസ്സിൽ പ്രാർത്ഥിച്ചു.അവനെ കണ്ടയുടനെ മുത്തശ്ശി
💬 Comments
View all comments