0%

Chapter Title : വെള്ളരിപ്രാവ്‌ 3 [ആദു]

Author : Kambikathakal Read All Parts 478
അടിപൊളി...... ഞാൻ : നിങ്ങൾ അതില് വിട്ടോ ഞാൻ അവമ്മാരുടെ കൂടെ ബൈക്കിൽ വന്നോളാം. അമ്മ :അതൊന്നും വേണ്ട ഇവിടുന്ന് ഏതായാലും ഒരു വണ്ടി അങ്ങോട്ട്‌ പോകുന്നുണ്ടാല്ലോ. അതില് ഇരിക്കാൻ സ്ഥലവും ഉണ്ട്. പിന്നെ എന്താ. അമ്മന്റെ മറുപടി കേട്ടു ഞാൻ ദയനീയമായി അച്ഛന്റെ മുഖത്തു നോക്കി വിളിച്ചു. ഞാൻ :അച്ഛാ.... അച്ഛൻ : എന്റെ ലക്ഷ്മി നീ ഇവിടുന്ന് തന്നെ പ്രിൻസിപ്പാൾ കളിക്കാതെ. അവനെ അവന്റെ ഇഷ്ടത്തിന് വിട്. അമ്മ :ആ ഹാ.. അങ്ങിനെയാ.. ദേ മനുഷ്യ രാവിലെ തന്നെ എന്നോട് ഒന്നും പറയിപ്പിക്കണ്ട. അച്ഛൻ :ആ നീ ഒന്ന് പോയെ ലക്ഷ്മി. കോളേജാണ്.പിള്ളേരാണ്. അവര് എൻജോയ് ചെയ്യട്ടെന്ന്. അമ്മ :അച്ഛനും കണക്കാ മോനും കണക്കാ. എന്നും പറഞ്ഞ് അമ്മ വണ്ടിയിലോട്ട് കയറി. ഇതെല്ലാം കണ്ടുകൊണ്ടിരുന്ന ചെറിയമ്മ ജാനൂനെയും കൂട്ടി അമ്മയുടെ പിന്നാലെയും. അവരുടെ വണ്ടി പോയതിന്റെ പുറകെ ഞാനും ഇറങ്ങി. അങ്ങിനെ അവമ്മാരെയും കൂട്ടി നേരെ കോളേജിലേക്ക് വിട്ടു. ഞങ്ങളുടെ നാട്ടിന്നു കോളേജിലേക്ക് ആകെ ഒരു 10കിലോമീറ്റർ മാത്രം ദൂരമേയുള്ളു. അങ്ങിനെ കോളേജിന്റെ ഗേറ്റിന് മുന്നിൽ വണ്ടി നിർത്തി ഒന്ന് മുഴുവനായിട്ട്
കണ്ണോടിച്ചു. ഇനിയുള്ള 4 വർഷങ്ങൾ ഞങ്ങൾ ഇവിടെയാണ്. ഞങ്ങളുടെ നിൽപ്പ് കണ്ടപ്പോയെ ചിലരൊക്കെ നോക്കുന്നുണ്ട്. ബൈക്ക് ഉള്ളിലേക്ക് വെക്കുന്നെന്നു കോളേജിൽ പ്രശ്നോന്നുല്ലന്ന് അമ്മ പറഞ്ഞിട്ടുണ്ട്. അത് കൊണ്ട് വണ്ടി നേരെ ഞങ്ങൾ കോളേജിന്റെ മതിൽ കെട്ടും കടന്നു ഒരു ഒഴിഞ്ഞ മരച്ചുവട്ടിന് തായേ പാർക്ക്‌ ചെയ്തു. ഞങ്ങൾ വണ്ടിഗേൾ ഉള്ളിലോട്ടു കയറ്റിയപ്പോ തന്നെ കുറെ പേര് ന്നങ്ങളെത്തന്നെ വീക്ഷിക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു.

💬 Comments

View all comments