Chapter Title : വെള്ളരിപ്രാവ് 3 [ആദു]
ചെയറിൽ ഇരിക്കുന്നത് കാണാൻ.
അമ്മ :വേണ്ട മോനെ നിന്റെ സോപ്പിങ് എന്റെ അടുത്ത് ചിലവാവൂല. കയറി വന്നപാടെ തുടങ്ങിയോ വഴക്ക്.
അമ്മ പറഞ്ഞത് കേട്ട് ഞാൻ മേരി മിസ്സിന്റെ മുഖത്തേക്ക് നോക്കി.
അമ്മ :ഇയ്യ് അവള്ടെ മുഖത്തേക്ക് നോക്കണ്ട. എന്താ മോന്റെ ഉദ്ദേശം.
ഞാൻ :എന്ത് ഉദ്ദേശം. ന്റെ അമ്മ അവര് റാഗ് ചെയ്തതാ അല്ലാതെ വേറൊന്നും ഉണ്ടായിട്ടില്ല.
അമ്മ :മം മം.. എന്നിട്ട് അവമ്മാര് എന്ത്യേ
ഞാൻ :പുറത്തു നിർത്തേക്ക..
അമ്മ :എന്ന ക്ലസ്സിലോട്ട് വിട്ടോ. പിന്നെ ഇന്റെർവെല്ലിന് ഇങ്ങോട്ട് വാട്ടോ. ഞാൻ നിനക്ക് കഴിക്കാനുള്ളത് കൊണ്ടുവന്നിട്ടുണ്ട്.ഈ അമ്മയെന്താ കൊച്ചുകുട്ടികൾക്ക് കൊടുക്കുന്നപോലെ എന്ന് ഞാൻ മനസ്സിൽ ചിന്തിച്ചു.
അമ്മയുടെ ഓർഡർ അനുസരിച്ച് ഞാൻ നേരെ ക്ലാസ്സിലേക്കിറങ്ങി. പോകുന്നെന്നു മുന്നേ അമ്മയുടെ കാലിൽ തൊട്ടു അനുഗ്രഹവും വാങ്ങിട്ടുആണ് പോന്നത്. അങ്ങിനെ അവമ്മാരെയും കൂട്ടി ക്ലാസ്സ് കണ്ടെത്തി. ക്ലാസ്സ്‌ൽ കയറിയപ്പോ ഏകദേശം ബെഞ്ചല്ലാം ഫുള്ളാണ്. പിന്നെ ആകെ ഒഴിഞ്ഞു കിടക്കുന്നത് ലാസ്റ്റ് ബെഞ്ചാണ്. ഞങ്ങൾ പിന്നെ ഒന്നും നോക്കിയില്ല നേരെ അതിലേക്കു ചെന്നിരുന്നു.ക്ലാസ്സിൽ ആഗെ കലപില ശബ്‌ദം. ഒടുവിൽ മിസ്സ് വന്നു. എല്ലാവരും സൈലന്റായി. മിസ്സ് സ്വയം പരിചയപ്പെടുത്തി.മഞ്ജു എന്നാണ് പേര്. സ്ഥലം ഇവിടെ അടുത്ത് തന്നെയാണ് എന്ന് പറഞ്ഞു. മിസ്സിനാണ് ഞങ്ങളുടെ ക്ലാസ്സിന്റെ ഇൻചാർജ്. അങ്ങിനെ എല്ലാവരുമായി പരിചയപ്പെടലും മറ്റുമെല്ലാം കൈഞ്ഞപ്പോഴാണ് മിസ്സും ബാക്കിയുള്ളോലും ഞാൻ പ്രിൻസിയുടെ മകനാണ് എന്ന് അറിയുന്നത്. പെൺകുട്ടികളുടെ കണ്ണ് എന്നെ കൊത്തിവലിക്കുന്നതായി തോന്നി. അതൊന്നും ഞാൻ കാര്യമാക്കിയില്ല. ആദ്യ ദിവസം തന്നെ ക്ലാസ്സിലേക്ക് കടക്കുന്നില്ലന്ന് മിസ്സ് പറഞ്ഞു. അങ്ങിനെ ഒരുവിധം സമയം
💬 Comments
View all comments