Chapter Title : വെള്ളരിപ്രാവ് 3 [ആദു]
എന്താവാൻ.. എല്ലാവരോടും നീ പറഞ്ഞ കള്ളം തട്ടിവിട്ടു. പക്ഷെ ചീറ്റിപ്പോയി.
കിച്ചു :അതെന്തേ ഡാ
ഞാൻ : പാറുവാണ് ആദ്യം പൊക്കിയത്. അവൾ ബൈക്ക് കണ്ടു. പിന്നെ അമ്മയും കണ്ടിരുന്നു.
കിച്ചു :എന്നിട്ട്
ഞാൻ : എന്നിട്ടെന്താകാൻ എല്ലാം കൈയ്യിന്ന് പോയി. ഞാൻ നടന്നതെല്ലാം പറഞ്ഞു.
കിച്ചു :എല്ലാരും അറിഞ്ഞാ..
ഞാൻ :ഇല്ലടാ പാറുവും അമ്മയും മാത്രേ അറിഞ്ഞിട്ടൊള്ളു.
കിച്ചു: മ്മ്....
അമൽ :ഇനി എന്താ പ്ലാൻ. അവളെ താപ്പണ്ടേ.
ഞാൻ : അതൊന്നും വേണ്ടടാ.
അമൽ :ങേ... നിനക്കെന്താ ഒരു ചാഞ്ചാട്ടം.. എന്താ മോനെ ഓൾ മനസ്സിൽ കേറിയോ.
ഞാൻ :ഒന്ന് പോയിനട.. മനസ്സിൽ കേറ്റാൻ പറ്റിയ ഒരുമൊതല്. ഞാൻ ഒന്ന് പുച്ഛമിട്ടു മറുപടി നൽകി.
കിച്ചു :പിന്നെ എന്താ നിനക്ക് ഒരു മാറ്റം. ഇന്നലെ എന്തായിരുന്നു മോന്റെ ഷോ. അവളെ അതാക്കും ഇതാക്കും എന്നൊക്കെ പറഞ്ഞിട്ട്. ഇപ്പൊ എന്താ നിന്റെ ധൈര്യം പോയാ.അവൻ എന്നെ കളിയാക്കി പറഞ്ഞു.
ഞാൻ :അതൊന്നുമല്ല മൈരന്മാരെ.ഞാൻ ആദ്യായിട്ട ഒരു കാര്യം എന്റെ അമ്മനോട് മറച്ചുവെച്ചത്.എന്നാൽ ആ കള്ളത്തരം അത് ഒരുദിവസം പോലും നിക്കാതെ ലക്ഷ്മിക്കുട്ടി കണ്ടുപിടിച്ചു.പിന്നെ അമ്മ എന്നോട് പറഞ്ഞതാ അവളെ തേടി പോകരുത് എന്ന്. ആണ്കുട്ടികളോട് പോലെ അല്ല പെൺകുട്ടികൾ.ഒരു പെണ്ണിന്റെ കണ്ണീരും എന്റെ പേരിൽ വീഴരുത് എന്നും.അതിനു ഞാൻ അമ്മക്ക് വാക്ക് കൊടുത്തതാണ് ഒന്നിനും പോവൂലാന്ന്.
കിച്ചു : അല്ലാതെ അവളുടെ സൗന്ദര്യം കണ്ടിട്ടല്ലല്ലേ പൊന്നുമോൻ വാക്ക് മാറ്റിയത്.
ഞാൻ : എടാ തെണ്ടി. നിന്നോടൊക്കെ ഞാൻ എന്നെങ്കിലും കള്ളം പറഞ്ഞിട്ടുണ്ടോ.
ഇതാടാ സത്യം. ഇത്
💬 Comments
View all comments