Chapter Title : വെള്ളരിപ്രാവ് 4 [ആദു]
തിരിച്ചും. അവന്റെ വീട് ഞങ്ങളുടെ നാട്ടിലേക്കു പോകുന്ന വഴിയിൽ തന്നെയാണ് എന്ന് ഞങ്ങൾക്ക് മനസ്സിലായി.
മനു : അപ്പൊ നിങ്ങൾ മൂന്നുപേരും നേരെത്തെ പരിജയം ഉണ്ടല്ലേ
കിച്ചു : മ്മ്... ചെറുപ്പം തൊട്ടേ.. പിന്നെ വീടുകളും അടുത്തടുത്തല്ലേ..
അങ്ങിനെ ഞങ്ങളുടെ സംസാരവും മുറക്ക് നടന്നു. ക്ലാസ്സില് ആകെ കലപില ശബ്ദം ആണ്.ആദ്യത്തെ ദിവസം ആയോണ്ട് ഇന്ന് ഉച്ച വരെ ക്ലാസ്സോള്ളു. അത് ഇന്ന് മാത്രം അല്ലാട്ടോ. ഇനി ഒരു ആഴ്ച അങ്ങിനെ തന്നെയാണ്. മിസ്സ് കുട്ടികളിരിക്കുന്ന ഓരോ ബെഞ്ചിലും വന്ന് ഓരോന്ന് ചോദിക്കുന്നുണ്ട്. അവര് അതിനെല്ലാം ചിരിച്ചു കൊണ്ട് ഉത്തരവും പറയുന്നുണ്ട്. അതിനിടയ്ക്കാണ് മിസ്സ് ഞങ്ങളുടെ സീറ്റിന്റെ അടുത്ത് എത്തിയത്.
മിസ്സ് :അശ്വിൻ ലക്ഷ്മി mam ന്റെ മകനായിരുന്നെന്ന് അറിയില്ലായിരുന്നുട്ടോ.mam ഞങ്ങളോട് പറഞ്ഞിട്ടും ഇല്ലായിരുന്നു.
ഞാൻ അതിനു ഒന്ന് ചിരിച്ചുന്നല്ലാതെ മറുപടി ഒന്നും നൽകിയില്ല.
മിസ്സ് : അശ്വിൻ higer secondary നാട്ടില് അല്ലായിരുന്നു ലെ.
ഞാൻ : അല്ലായിരുന്നു. കോഴിക്കോട് ആയിരുന്നു.
മിസ്സ് :മ്മ്... Mam പറഞ്ഞിരുന്നു.
മിസ്സ് വീണ്ടും ഓരോ കാര്യങ്ങൾ ചോദിച്ചും ഞങ്ങൾ അതിനു ഉത്തരങ്ങൾ നൽകിയും സമയം കളഞ്ഞു കൊണ്ടിരുന്നു.മനു എന്നോട് എന്തോ പറയാൻ വേണ്ടി കാത്തിരിക്കുന്നത് പോലെ എനിക്ക് തോന്നി. മിസ്സ് ഉള്ളത് കൊണ്ട് അവൻ ഒന്നും പറയാൻ പറ്റാത്ത സാഹചര്യത്തിലാണ്.മിസ്സ് പോയ ഉടനെ അവൻ എന്നോട്
മനു :ഡാ ആ പെങ്കൊച് കുറെ നേരെയല്ലോ നിന്നെ നോക്കാൻ തുടങ്ങിട്ട്.
ഞാൻ അവൻ കാണിച്ചു തന്ന പെണ്ണ് ആരെന്നു നോക്കുമ്പോ മീനാക്ഷി ആണ് ആള്. ഞാൻ അവനോട് അത് മൈൻഡ്
💬 Comments
View all comments