Chapter Title : വെള്ളരിപ്രാവ് 4 [ആദു]
സെന്റർ ഷോപ്പ് കാണിച്ചിട്ട് അതിന്റെ മുന്നിൽ വണ്ടി നിർത്താൻ പറഞ്ഞു. ഞാൻ അവിടെ വണ്ടി ഒതുക്കി നിർത്തി. അവൻ ഇറങ്ങി നേരെ ആ ഷോപ്പിലേക്ക് നടന്നു.ഞങ്ങൾ അവിടെ തന്നെ നിന്നു. കുറച്ചു നടന്നു അവൻ അവിടുന്ന് പിന്നിലേക്ക് തിരിഞ്ഞു നോക്കിയപ്പോ അവൻ കാണുന്നത് ഒന്നും മനസ്സിലാകാതെ അവനെ തന്നെ നോക്കിനിൽക്കുന്ന ഞങ്ങളെയാണ്.
മനു : നിങ്ങളെന്താ അവിടെ നിൽക്കുന്നെ.ഇങ്ങോട്ട് വാ. ഇത് എന്റെ അച്ഛന്റെ ഷോപ്പാണ്.കുറച്ച് ക്യാഷ് അച്ഛന്റെ കയ്യിന്നു വാങ്ങണം. എന്നിട്ട് വെണം സാധനങ്ങൾ വാങ്ങിക്കാൻ പോവാൻ. കൂട്ടത്തിൽ നിങ്ങൾക്ക് എന്റെ അച്ഛനെയും പരിചയപ്പെടാം.
അവന്റെ മറുപടി കേട്ടപ്പോൾ ഞങ്ങൾ ചിരിച്ചു കൊണ്ട് അവന്റെ കൂടെ ഷോപ്പിലേക്ക് കയറി. അവന്റെ അച്ഛനെ പരിജയെപ്പെട്ടു. ആള് കണ്ടാൽ ഒരു ഗൗരവം തോന്നിക്കുമെങ്കിലും സംസാരിച്ചപ്പോൾ അവനെ പോലെത്തന്നെ വാ തോരാതെ സംസാരിക്കുന്ന ഒരു ടൈപ്പ് രസികൻ എന്ന് വേണേൽ പറയാം.അങ്ങിനെ അവൻ അച്ഛന്റെ കയ്യില് നിന്നും പൈസയും വാങ്ങി ഞങ്ങൾ എല്ലാവരും സിറ്റി മാളിലേക്ക് വെച്ചു പിടിച്ചു.
മാളിൽ നിന്നും അവനു കുറച്ചു ഷർട്ടും പാന്റ്സും ഇന്നെർവെയർ എല്ലാം വാങ്ങി.പിന്നെ കൂട്ടത്തിൽ. ഒരു ലേഡീസ് സെക്ഷനിൽ നിന്ന് ഒരു അടിപൊളി മിഡിയും പാവാടയും കൂടെ വാങ്ങി. ആർക്കാണ് എന്ന് അവനോട് ചോദിച്ചപ്പോ പറയാം എന്ന് മാത്രം പറഞ്ഞു.ഷോപ്പിംഗ് കൈഞ്ഞപ്പോ കിച്ചു അവനോട് വീണ്ടും ചോദിച്ചു.
മനു : ഇത് എന്റെ പെണ്ണിനാണ് മച്ചാന്മാരെ.
കിച്ചു : നിന്റെ പെണ്ണിനോ ?
മനു : അതെ എന്റെ പെണ്ണിന് തന്നെ.എനിക്ക് നിങ്ങളോട് ഒന്നും മറച്ചു വെക്കാനില്ല. പക്ഷെ ചിലര് എന്നെ
💬 Comments
View all comments