Chapter Title : വെള്ളരിപ്രാവ് 4 [ആദു]
തന്നെ ഞാൻ അവളെയും തിരിച്ചറിഞ്ഞിരുന്നു.
ഞാൻ അവളുടെ മുഖത്തേക്ക് നോക്കി. എന്നിട്ട് എന്റെ നെറ്റിയിലുള്ള പാടിൽ കൈവെച്ചു പറഞ്ഞു "മീനാക്ഷി ". ആ പേര് പറയുമ്പോ എന്റെ മനസ്സിൽ പകയുടെ അളവ് കൂടുകയായിരുന്നു. അതെ ഇത് അവള് തന്നെ . എന്റെ അമ്മ എന്നെ ആദ്യം തല്ലിയത് ഇവള് കാരണമാണ്.എന്റെ അച്ഛൻ എന്നോട് ആദ്യമായി ദേഷ്യപ്പെട്ടതും ഇവള് കാരണമാണ്. ഒരു തെറ്റും ചെയ്യാത്ത എന്നെ മുത്തശ്ശി ആദ്യമായി ചീത്തപറഞ്ഞത് ഇവള് കാരണമാണ്.ഞാൻ അവളുടെ മുഖത്തേക്ക് ദേഷ്യത്തോടെ നോക്കുമ്പോ അവൾ എന്നെ നോക്കുന്നത് ദയനീയമായിട്ടായിരുന്നു.അന്ന് ഒരുപാട് തവണ എന്നോട് ക്ഷമ ചോദിച്ചു എന്റെ പുറകെ നടന്ന പത്തു വയസ്സുക്കാരി പെൺകുട്ടിയെ ഞാൻ ഇന്നും ഓർക്കുന്നു.അന്ന് എന്റെ പാറു എന്നോട് പറഞ്ഞത് അവൾക്ക് ഒരിക്കലും മാപ്പ് കൊടുക്കരുത് ചേട്ടായി എന്നാണ്.ഇല്ല ഞാൻ അതിനു ഒരിക്കലും മാപ്പ് കൊടുക്കില്ല കാരണം എന്നെ അവളുടെ കെണിയിൽനിന്ന് രക്ഷിച്ച എന്റെ പെങ്ങളുട്ടി.....അവള് എന്നാണോ അവളോട് ക്ഷമിച്ചേക്ക് എന്ന് പറയുന്നെ അന്നേ ഞാൻ അവൾക്ക് മാപ്പ് കൊടുക്കൂ. അന്ന് എനിക്ക് എന്റെ പാറു കൂടെ ഇല്ലായിരുന്നെങ്കിൽ ഞാൻ ഇന്നും ഒരു തെറ്റുകാരൻ ആകുമായിരുന്നു.
അമ്മ : മീനു ഇനി ഇവിടെ ആണ് പഠിക്കുന്നത് അച്ചു. അവളും നിന്റെ ഡിപ്പാർട്ട്മെന്റിൽ ആണ്.
അത് കേട്ട് ഞാൻ ഒന്ന് ഞെട്ടി. അവളുടെ അവസ്ഥയും ഇത് തന്നെ ആയിരുന്നു.
ആന്റി : ഞങ്ങൾ കൈഞ്ഞ ആഴ്ച വീട്ടില് വന്നിരുന്നു. എല്ലാവരെയും കാണാപ്പറ്റി. നിന്നെ കണ്ടില്ല.അതിനു ശേഷം പിന്നെ അങ്ങോട്ട് വരാനും കൈഞ്ഞില്ല.
അമ്മ : ഇവള് വന്നത് നിന്നോട് പറയണ്ട
💬 Comments
View all comments