0%

Chapter Title : വെള്ളിയാം കല്ല് 4 [Zoro]

Author : Zoro Read All Parts 12.4K

വെപ്പാണോ…. ആർക്കറിയാം….

ഡാ…. കോപ്പെ….. നെനക്കിനിയും മതിയായില്ലേ….. “”””….

അതിനവൻ എന്നെ നോക്കി വെളുക്കനെ ചിരിച്ചതെയുള്ളൂ…

വന്നൂഡ് ശൈത്താനെ.. അവനിന്ന് ഒലിപ്പിക്കുവാ… “”””

ഇവിടെ ഒരു കിണ്ടി കൊണ്ടുള്ള പ്രശ്നം സോൾവാകിയില്ല… അതിൻ്റെ ഇടയിൽ ഇതൂടി…..

അവനെയും തള്ളിച്ച് സ്റ്റാഫ് റൂമിൽ കയറിയപ്പോൾ അവിടെ നമിത മിസ്സിനെ കൂടാതെ വേറെ രണ്ടു മിസ്സുമാരും ഉണ്ടായിരുന്നു…..

അതോണ്ട് ഞാൻ എൻ്റെ മാന്യത കൈവിടാതെ അവരോട് സംസാരിക്കാൻ നിർബന്ധിതനായി…..

മ്മ്…. ന്താ….. “”””” അവിടുന്ന് വലിഞ്ഞ് തിരിഞ്ഞ് കളിക്കണ എന്നെയും വിഷ്ണുവിനെയും സംശയത്തോടെ നോക്കിക്കൊണ്ട് അവിടെയുള്ള വിസ്മയ മാം ചോദിക്കുകയുണ്ടായി…

അത് നമിത മിസ്സ്…””” എന്തോ പുസ്തകം വായിക്കുന്ന നമിതയെ ചൂണ്ടികൊണ്ട് ഞാൻ പറഞ്ഞു

ദേ…. മിസ്സെ… മിസ്സിനെ തിരക്കി രണ്ടു പേര് വന്നിരിക്കുന്നു…..””””

മമ്മ്… എന്താ കാര്യം…””” പുസ്തകത്തിൽ നിന്നും കണ്ണ് പറിക്കാതെ ഗൗരവത്തോടെ നമിത നിന്നു കിളിർത്തതും.

ഞാനും വിഷ്ണുവും പരസ്പരം മെഖത്തോട് മൊഖം നോക്കി അന്താളിച്ച് നിന്നു… അല്ലെ തന്നെ അവിടുന്നിവിടെ വരെ വരുമ്പെയ്യേക്കും എല്ലാം മറക്കാന്ന് വച്ചാ…. Unbelievable…. ഇനി ഇവര് അരണയുടെ വല്ല അടുത്ത ബന്ധുവാവോ …. ഏയ് ഇത്ര സൗധര്യമുള്ള ബന്ധുവെന്നും അതിനുണ്ടാവില്ല. ..

എടാ…. മിസ്സന് അരിത്തമതിക്സാ… നമ്മള് രണ്ടും രക്ഷപ്പെട്ടു… “””” സമാശ്വാസത്തോടെ വിഷ്ണു എൻ്റെ കാതിൽ മന്ത്രിച്ചതും…

എന്ത് മാങ്ങ ... “””””.

എടാ മറ്റെ മറക്കണ രോഗ്യല്ലെ ലത്…. “”””” ഞാൻ പണ്ടേ ക്രമിക്രിയിൽ വീക്കായൊണ്ട് അവൻ പറഞ്ഞ അസുഖം എനിക്ക് കത്തിയില്ല….. അതോണ്ട് അവൻ എന്നോട് എല്ലാം ക്ലീനായി വിരത്തി തന്നതും

ഹോ… എടാ

💬 Comments

View all comments