Chapter Title : വെള്ളിയാം കല്ല് 4 [Zoro]
എടാ…. ഞാൻ പറയുന്നത് നീയൊക്കെയെന്ന് മനസ്സിലാക്ക്… അവന്മാർക്ക് ഇപ്പോഴുള്ളയീ ഈഗോ.. അത് മാറണമെങ്കിൽ മ്മള് പിന്തിരിഞ്ഞേ പറ്റു…. പിന്നെ നിനക്ക് അവർക്കിട്ട് പണിയാനാണ് പൂതിയെങ്കി അത് നമുക്കു പിന്നെയാക്കാം… അന്ന് ഒരു ഒന്നൊന്നര പണി തന്നെ കൊടുത്തെക്കാം… അത് കൊടുക്കുമ്പോ ഞാനും കാണും നിങ്ങളുടെ കൂടെ… എന്തേയ് അത് പോരെ!!!… ഇനി ഇപ്പൊ ഞാൻ പറയുന്നത് പോലെയൊക്കെ ചെയ്യാടാ…””” രാഗിനും അവൻ്റെ പ്രശനം മസ്സിലായപ്പോൽ അവനെ പറഞ്ഞു മനസ്സിലാക്കി…. ആ വിഷയം അവിടെ തന്നെ അടക്കവും ചെയ്തു….
എല്ലാകാര്യത്തിനും കാര്യഗൗരവത്തോടെയും പക്വതയോടെയും കൈകാര്യം ചെയ്യുന്ന രാഗിൻ്റ് സ്വഭാവത്തെ എനിക് ഭേഷായി ബോധിച്ചു…. ഇവനാള് കേമൻ തന്നെ…ഹയ്യ്….
തിരിച്ച് പണി കൊടുക്കുമെന്ന് രാഗ് പറഞ്ഞ ഉറപ്പിൽ വിഷ്ണു പിന്നങ്ങട് ഹാപ്പിയായിരുന്നു…. പിന്നെ ഞാനായിട്ടെന്തിന് വെളിക്കിരിക്കണം ഞാനും അവരോടൊപ്പം കൂടി….
💚💚💚💚
അന്ന് പിന്നെ അഭികുട്ടിടെ പൊടിപോലും എൻ്റെ കൺവെട്ടത്ത് കണ്ടില്ലതാനും…. അതുകൊണ്ട് തന്നെ എന്തോ ഒരു ഉൾവലിവ് മനസ്സിന് തോന്നി… ഉച്ചക്ക് അറ്റൻഡൻസ് എടുക്കാൻവന്ന നമിതയും വല്യ മൈൻഡ് തന്നില്ല…. ഞങ്ങളും അവരെ നോക്കാൻ പോയില്ലാ… അതാണ് സത്യം…
അന്നത്തെ ദിനം അതോടെ പുരസ്ഥാപകനം കൊണ്ടു… വൈകിട്ട് അവിടെയുമിവിടെയെക്കെ കറങ്ങി തെണ്ടി തിരിഞ്ഞ് വീട്ടില് എത്തിയപ്പോ മണി 8 കഴിഞ്ഞിരുന്നു…. അതിനെൻ്റെ ഡയറക്ടറുടെ വക അര മുക്കാ മണിക്കൂർ കുറേ ചീത്ത കേട്ടു..…. എനിക്ക് തിരിച്ച് പറയാഞ്ഞിട്ട് കൈ തെരിച്ചെങ്കിലും കേട്ടു നിന്നു എന്നല്ലാതെ മറുത്തു ഒന്നും പറഞ്ഞില്ലേ…. ഏത് മറ്റെ രാഗ് പറഞ്ഞ സംഭവം… പട്ടിയുടെ കുരയെന്നെ….. ഇക്കാ രാവിലെത്തന്നെ ജോലിക്ക് പോയിരുന്നു അതോണ്ട് ഒരു വീതം
💬 Comments
View all comments