Chapter Title : വെള്ളിയാം കല്ല് 4 [Zoro]
ക്ഷമിക്കണം ഇനി മുതൽ ഞങ്ങളുടെ ഭാഗത്ത് നിന്നും ഇങ്ങനൊന്നും ആർക്കും ഉണ്ടാവില്ല… ഉമ്മയാണെ. സത്യം…. ആൻഡ് എം റിയലി സോറി…””””” ഒറ്റ വാക്കിൽ അതും പറഞ്ഞു ഞാൻ നിർത്തിയതും
എല്ലാരും ഇവിടിപ്പോ എന്താ നടക്കണെന്നു ഒരെത്തും പിടിയും കിട്ടാണ്ട് എന്നെയും മിസ്സിനെയും മാറി മാറി നോക്കുവാണ്……
നീ പറയുന്നതെങ്ങനെ ഞാൻ വിശ്വസിക്കും…. ഹ്മ്മ്മു…. ഇതീ കൂടുതൽ വേറെന്തൊക്കെ തെമ്മാടിത്തരമാണ് തൻ്റെ ഒക്കെ കയ്യിലെന്നു എനിക്കെങ്ങെനറിയാനാ….. എന്ത് വിശ്വസിച്ചിട്ടാ നിൻ്റെയൊക്കെ മുന്നീ വന്ന് ഞങ്ങള് ക്ലാസ്സെടുക്കാ….. ???.... മുനവെച്ചോണ്ട് മിസ്സെന്നോട് കവഴ്ന്നു തള്ളിയതും പടച്ചോനാണെ സത്യം എനിയ്ക്ക് നല്ല സങ്കടം വന്ന്ക്കണ്….
എൻ്റെ സ്വഭാവം വച്ചിട്ടെന്നെന്നാദ്യമായിട്ടാണ് ഒരാളുടെ മുന്നിൽ കുറ്റം സമ്മദിച്ചോണ്ട് മാപ്പ് ചോയിക്കുന്നത് തന്നെ…. അത് പോലും ആരും ഗൗണിക്കില്ലെന്ന് കണ്ടപ്പോ ഇത്തിരി കൂടുതല് ബേഷ്മം തോന്നി….. പക്ഷെ അതെട്ടും…. ഞാൻ പുറത്ത് കാട്ടിയില്ലാട്ടോ… പിന്നെ ഈ പൊട്ടക്കാളി പറയണ പൊലെ കണ്ണി കാണുന്നെരെല്ലാം പടിച്ച് പണ്ണാൻ ഞാനെന്താ ബാലൻ കെ നായരെന്നുമല്ലല്ലോ….. ഇതീ വെള്ളച്ചിക്ക് ചോർക്ക് കൂടിയേണ്ടുള്ള അഹങ്കാരാ…. അതെന്നാ പോർക്കടവിലെ ഏർപ്പാടാണ്…….
ഇവള് കാറിയെ പോലെ അമ്മനെയും പെങ്ങളെയും തിരിച്ചറിയാത്ത അവസ്ഥയൊന്നും ൻ്റെറിവിൽ എനിക്കില്ല….
അവിടെയും ഞാൻ തളർന്നില്ല…. ഇതിലും വലിയ പെരുന്നാള് വന്നിട്ട് വാപ്പ പള്ളിയിൽ പോയിട്ടില്ല… പിന്നെയല്ലേ ഈ ഒണക്കക്കുരു… അപ്പൊ തന്നെ ഞാൻ മിസ്സിനെ നോക്കി ഒരു ചിരിയോടെ വീണ്ടും തൊലിച്ചു….
മിസ്സീ….. നൂറ് രൂപൻ്റെ നോട്ട് ശ്രദ്ധിച്ചിട്ടുണ്ടോ????….. നൂറ് രൂപെയ്……..
ഇത്രകിട്ടിയിട്ടും ഒരുളുപ്പുമില്ലാണ്ട് ഞാൻ വീണ്ടും കിലുത്തുന്നത് കണ്ടതും മിസ്സടക്കം എല്ലാരും എന്നെ സസൂക്ഷ്മം നോക്കി…..
പിന്നെ ഉളുപ്പീന്ന്
💬 Comments
View all comments