Chapter Title : വെള്ളിയാം കല്ല് 4 [Zoro]
പറയണ സാധനത്തിൻ്റെ രുചിയറിയാത്ത നമ്മുകിതൊക്കെ ബോണ്ടയും മിച്ചറുമാണ്….
അന്തം വിട്ട കീടാണുക്കളെയെല്ലാം ഒന്ന് കണ്ണോടിച്ചോണ്ട് ഞാൻ വീണ്ടും ചൊറിഞ്ഞു….
“”” അതീ സെൻ്റർ പോർഷനിൽ… ഒരു സംഗതി എഴുതിയിട്ടുണ്ട്….ആരെങ്കിലും കണ്ടിനോ…മും…… ഇല്ലെ…. ഒന്നൂല്യ. അതെന്താണ് വച്ചാ…. “”” I promise to pay the bearer on demand the sum of one hundred Rupees” എന്നും അതിൻ്റെ താഴെ RBI ഗവർണറുടെ ഒരു കിടിലം സൈനും കാണാം… അത് എന്താണ് വച്ചാ ലില്ലെ… ഈ നൂറ് രൂപയുടെ ആ കലാസ് പേപറിന്.… മൂല്യം അഥവാ വാല്യൂ വരണമെങ്കിൻ നമ്മുടെ ആർബിഐ ഗവർണ്ണർ ഒരു പ്രോമിസ് തരണം…. ഈ നോട്ടോ.. അല്ലെ നമ്മുടെ RBI അച്ചടിച്ചിറക്കുന്ന ഏത് നോട്ടും…. അത് നിങ്ങടെ കയ്യിൽ ഉള്ളടുത്തോളം കാലം അതിൻ്റെ വാല്യു ഉള്ള എന്തും നമ്മുക്ക് ലഭിക്കുമെന്നുള്ള പച്ചയായ വാക്കാണ് ഉറപ്പാണ്…. “””””
അതും പറഞ്ഞു ഞാൻ മിസ്സിന് നേർക്ക് നോട്ടവും നട്ട് തുടർന്നു….
ഈ ലോകം മൊത്തം കൺട്രോൾ ചെയ്യുന്ന പണത്തിൻറെ ബലം പോലും കേവലം ഒരാളുടെ കയ്യൊപ്പിലും കോൺട്രാക്ട് ഓഫ് ട്രസ്ടിലാണെങ്കിൽ എന്ത് കൊണ്ട് മിസ്സിനെന്നെ വിശ്വസിച്ച് കൂടാ…. വിശ്വാസം അതല്ലേ എല്ലാം…... “”””” അവസാനം ഞാൻ അറിയാതെ കല്ല്യാൺ ജ്വല്ലേഴ്സിൻ്റെ യൂണിവേഴ്‌സിൽ കയറി പോയി….
കുറച്ച് സമയത്തേക്ക് ക്ലാസ്സ് അട പടലം സൈലൻ്റായ്യിപ്പോയി….. ഇവന് പ്രാന്താന്നെണ് എല്ലാരും കരുതി ക്കാണും… അല്ലേലും ബുദ്ധിയുള്ളേരെ ഈ ലോകത്താരും ' അംഗീകരിക്കില്ലല്ലോ……. കാൾ മാസ്കിനും, ചാൾസ് ബാബേജിനും ഇനി ഞാനൊരു വെല്ലുവിളി ആവുമോ എന്തോ….. കമ്പെട്ടീഷൻ നടത്തട്ടെ
💬 Comments
View all comments