0%

Chapter Title : വെള്ളിയാം കല്ല് 4 [Zoro]

Author : Zoro Read All Parts 508

തിരികെ സ്റ്റോറൂമിൽ എന്തോ എടുക്കാൻ ചെന്നു….

എടാ അവന്….””””” വിഷ്ണുവിനെ അവിടെയൊന്നും കാണാത്തൊണ്ട് തിരക്കിയതും….

പേടിക്കണ്ട അൽപം ജീവനുണ്ട്… നിനക്ക് കാണണെ… ദേ അപ്പറത്തെ പൈപ്പിൻ്റെ ചുവട്ടിലുണ്ടാകും… അവിടെയാണ് അവനുള്ളസമാദി ഞാൻ ഒരുക്കിയത്””” ഫ്രണ്ട്സിലെ ജയറാമിനെ അവസാനം കാണിക്കുന്നത് പോലെ അവൻ പറഞ്ഞും…. നേരെ കൈ ഉയർത്തി അടുക്കള പുറത്തേക്ക് ചൂണ്ടി കാണിച്ചും തന്നു…

… ഞാനടുക്കള വാതിലൂടെ പുറത്തോട്ട് നോക്കിയപ്പോ കണ്ട കാഴ്ച… ഊയൻ്റെ മോനെ ന്താ പറയാ….

മ്മളെ പഞ്ചാബി ഹൗസിലെ ഹരിശ്രീ അശോകൻ ചേട്ടൻ്റെ പോലെ പണിയെടുത്ത് മരിക്കുകയാണ് പ്യാവം ലവൻ….. അവിടെ അലക്കാണെങ്കിൽ പകരമിവിടെ വിഷ്ണുവെരു ഫുൾ ചിക്കനെ കുളിപ്പിച്ച് കുട്ടപ്പനാകുവാണ്......

എടാ അധികം നനക്കണ്ട അതിന് പനി പിടിക്കും…. പെട്ടെന്ന് തല തോർത്തി കോട്….”””” അത് കണ്ട് ചിരി വന്നിട്ടും ചിറി കൂട്ടിപ്പിടിച്ചോണ്ട് ഞാനൊന്നു കിലുത്തിയതും…..

പോടാ നാറി…. നീയൊക്കെ പ്ലാൻ ചെയ്തു എന്നെ അടിമ പണിക്ക് കൊണ്ടുവന്നതല്ലെ കുണ്ടചികളെ… നിന്നൊടെക്കെ ദൈവം ചോദിക്കൂടാ ദ്രോഹികളെ….. ഇതിനാണല്ലോ ൻ്റെ പടച്ചോനെ പാർട്ടീനും കീർട്ടീന്നും പറഞ്ഞെന്നെന്നീ യൂദാസുകൾ വശീകരിച്ചത്….””””” വിഷ്ണു എന്നെ നോക്കി പിന്നങ്ങോട്ട് കെറുവിക്കുയായിരുന്നു……

നിന്ന് പ്രസംഗിക്കാണ്ട്.. അതൊന്നു പെട്ടന്ന് തീർക്ക്… ത് കഴിഞ്ഞ്അടുത്തെത്തരാനുള്ളതാ…””” എൻ്റെ അരികിൽ വന്ന രാഗ് വിഷ്ണുവിന് നേർക്ക് മൊഴിഞ്ഞതും…. നിക്ക് ചിരിയിനിയും പിടിച് നിൽക്കാനായില്ല അവനെ നോക്കി നന്നായി താളിക്കേണ്ടിവന്നു….…..

അതൂടിയായതും പല്ല് ഞെരിച്ചുകൊണ്ട് വിഷ്ണു ചത്ത ചിക്കനെ വീണ്ടും വെളളത്തിൽ മുക്കി കൊല്ലുവായിരുന്നു

ഞാൻ നേരെ തിരിഞ്ഞ് സവാള അരിഞ്ഞോണ്ട് രാഗിനെ നോക്കിയപ്പോ അവൻ

ഒരു വാട്ടചെമ്പെടുത്ത് അടുപ്പത്തുവച്ചതും, പിന്ന അത് ചൂടായതും അതിലേക്ക് എണ്ണ ഒഴിച്ചു…. എണ്ണ തിളച്ചതും പിറകെ അതിലേക്ക് കറുവാപ്പട്ട ഗ്രാമ്പൂ കുരുമുളക് ബെയ്‌ലീഫ് പിന്നെ ഒരു ഇരുണ്ട കോട്ടി പോലോത്തെ സാധനവും രണ്ട് നക്ഷത്രം കണക്കെ ഉള്ള എന്തോ ഒന്നും രാഗ് അതിൽ ചേർത്തു…..

സവാള ഗിരി ഗിരി യാകുമ്പോഴും ഞാൻ രാഗേഷ് ചെയ്യുന്നത് സസൂഷമം നോക്കി കണ്ടു…. എനിക്കിത്തൊക്കെ പുതിയ കാഴ്ചയായിരുന്നു…. പൊതുവെ എൻ്റെ ധാരണ അടുക്കള പെണ്ണുങ്ങൾക്ക് മാത്രം കൈയേറാൻ ഉള്ളതാണെന്നാണ്… എൻ്റെ വീട്ടിലും ശരി

💬 Comments

View all comments