0%

Chapter Title : വെണ്ണകൊണ്ടൊരു തുലാഭാരം 3 [അൽഗുരിതൻ] [Climax]

Author : Kambikathakal Read All Parts 3.4K

വന്ന എന്നേ ആരും വിളിച്ചില്ല……അല്ലെ

പാറു ചാടി ഇറങ്ങി എന്റെ കയ്യിൽ പിടിച്ചു വലിച്ചോണ്ട് പോയി…… അടുത്തോട്ടു ചെന്നതും ശ്രീക്കുട്ടി ഒതുങ്ങി ഇരുന്നു…….ഞാനും അതിൽ ഇരുന്നു പാറു എന്റെ മടിയിലും……..

കുറേനേരം അതിൽ ഇരുന്നുള്ള മേളമായിരുന്നു….……….പാറൂട്ടിടേം അമ്മൂട്ടിടേം വക പാട്ടും….. കൂട്ടത്തിൽ അവളും……… രണ്ടും അതിൽ ഇരുന്നു ഉറങ്ങി പോയി………..

അങ്ങനെ ആ ദിവസവും വന്നെത്തി അവർ നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ്….പാറുനേം അമ്മുനേം ശ്രീക്കുട്ടി കുളിപ്പിച്ച് റെഡി ആക്കി അവരുടെ കൂടെ കളി തുടങ്ങി……….ഏതാനും നിമിഷങ്ങൾ കഴിഞ്ഞാൽ അവർ പോകും……….പിന്നെ ഇത് വെറുമൊരു ഫ്ലാറ്റ് ആയി മാറും….കുറച്ച് നാളായിട്ട് ഇതൊരു വീട് ആയിരുന്നു……..

എല്ലാ കളിപ്പാട്ടങ്ങളും വാരി കൂടി കാറിൽ ഇട്ടു……അവരെ കൈ മാറുമ്പോഴും ഞങ്ങളുടെ കണ്ണുകൾ നിറഞ്ഞിരുന്നു….. ഗേറ്റ് കഴിയുന്നത് വരെ നോക്കി നിന്ന്…… തിരിച്ചു മുകളിലേക്ക് കേറി………

ലിഫ്റ്റിൽ വെച്ച് ഞാൻ അവളെ ശ്രെദ്ധിച്ചത് കണ്ണൊക്കെ കലങ്ങിയിരിക്കുന്നു……….ഞാൻ ഒന്നും മിണ്ടാൻ പോയില്ല………..

നേരെ മുറിയിലേക്ക് ചെന്ന് ബെഡ് വലിച്ചു താഴേക്കു ഇട്ട് അതിൽ കേറി കിടന്നു……ഉറങ്ങുന്നു പാവം ശെരിക്കും വിഷമമായിട്ടുണ്ടാകും…….

പിറ്റേന്ന് മുതൽ ഓഫീസിൽ പോണം…… അവൾക്ക് കോളേജിലും…….

പിന്നീടുള്ള ദിവസങ്ങളിൽ മൂകത ഞങ്ങളെ വിഴുങ്ങാൻ തുടങ്ങി……… ഇപ്പൊ പുറത്തു നിന്നും ഫുഡ്‌ ഒന്നും വാങ്ങാറില്ല….. അവൾ ഉണ്ടാക്കും……..

ഒരാഴ്ച കൂടി കടന്ന് പോയി……… ഓരോ ദിവസവും കോളേജിൽ നിന്നും വന്നു കഴിഞ്ഞാൽ…….. അവൾ ശെരിക്കും ഡിപ്രെഷനിലേക്ക് പോകുന്നത് പോലെ……

ചോദിച്ചിട്ട് ആണേൽ ഒന്നും പറയുന്നുമില്ല…….ഇതാപ്പോ മധുരിച്ചിട്ട് തുപ്പാനും പറ്റില്ല….കൈച്ചിട്ട് ആണേ ഇറക്കാനും പറ്റില്ല എന്നുള്ള അവസ്ഥായായി……...

അങ്ങനെ പോയിക്കൊണ്ടിരിക്കവേ ആണ് അത്‌ സംഭവിച്ചത്……..

💬 Comments

View all comments