Chapter Title : വെണ്ണകൊണ്ടൊരു തുലാഭാരം 3 [അൽഗുരിതൻ] [Climax]
ഇരുപ്പായി……
വല്ല തമിഴ് നാട്ടിന്നും പെണ്ണ് കെട്ടിയാൽ മതിയായിരുന്നു ഇടക്ക് ഇങ്ങോട്ട് ട്രിപ്പ് വരായിരുന്നു ഞാൻ ഇടം കണ്ണിട്ട് ശ്രീകുട്ടിയെ നോക്കി പറഞ്ഞു……
അവൾ ഒന്നും മിണ്ടില്ല…………
ബസ്റ്റോപ്പിലേക്ക് ഒരു പെൺകുട്ടി വന്നിരുന്നു…………..
തങ്കച്ചി ഇന്ത ആൾക്ക് ഉന്നെ കല്യാണം കഴിക്കണോന്ന്…….. ശ്രീക്കുട്ടി ആ കൊച്ചിനോട് പറഞ്ഞു….. ഞാൻ ഞെട്ടി
എടി നി എനിക്ക് ഇടി മേടിച്ചു തരുവോ…….
ആ കൊച്ച് ആണെ അങ്ങോട്ടും ഇങ്ങോട്ടൊക്കെ നോക്കുന്നു……
ഞാൻ : വാടി വണ്ടിൽ കേറിക്കോ ഇല്ലേ ഇടി കിട്ടും ഞാൻ വേഗം വണ്ടി സ്റ്റാർട്ട് ആക്കി……..
ഇത് കെട്ട് ആ കുട്ടി ചിരിക്കാൻ തുടങ്ങി………..
ഹലോ ഞാൻ മലയാളിയാ………..
ശ്രീക്കുട്ടി ആകെ ചമ്മി നാറി………..ഇപ്പൊ മോന്ത കാണണം………..
ഞാൻ : മോളെ സോറി ഇവൾക്ക് പ്രാന്താ കാര്യോക്കേണ്ട……….
ചേച്ചിടെ ആരാ ഇത്…….അവൾ ശ്രീകുട്ടിയോട് ചോദിച്ചു……..
ഇത് ഇതെന്റ ഭർത്താവ്……….ആ ഇപ്പോഴെങ്കിലും സമ്മതിച്ചല്ലോ…..ഞാൻ മനസ്സിൽ പറഞ്ഞു
ആഹാ എന്നിട്ടാണോ പെണ്ണിനേം തിരക്കി നടക്കുന്നെ………
ശ്രീക്കുട്ടി : മോളെ ചുമ്മാ പറഞ്ഞതാ ഇവൻ തമിഴ്നാട്ടിന്നു പെണ്ണ് കെട്ടാനൊന്ന് പറഞ്ഞു അത് കൊണ്ട് പറഞ്ഞതാ…… ഞാൻ ഓർത്തില്ല മലയാളി ആയിരിക്കുമെന്ന്…….പേരെന്തിന്ന…..
ശ്രീലക്ഷ്മി……………
ഏഹ്ഹ് എന്റെ പേരും അത് തന്നെ……..
ഞാൻ : നി ഇവിടെ നിന്നോ ഞാൻ ഈ ശ്രീലക്ഷ്മിനേം കൊണ്ട് പൊക്കോളം……..
ശ്രീക്കുട്ടി വേഗം വണ്ടിയിൽ കേറി……..
ശ്രീക്കുട്ടി :വീട് എവിടെ………കുട്ടീടെ
ഇവിടെ ബോർഡറിൽ ആണ്…….
ഞാൻ : പോകാം…… ആ കൊച്ചിനോട് യാത്ര പറഞ്ഞു വീണ്ടും യാത്ര തുടങ്ങി……
മാപ്പ് എടുത്തു നോക്കിയപ്പോ മലക്കപ്പാറയിൽ നിന്നും 60 കിലോമീറ്റർ അകലെ ആണ് ഇപ്പൊ ഞങ്ങൾ നിൽക്കുന്നത്………സമയം മൂന്നര മണിയായി……….
ശ്രീക്കുട്ടി ഒരു പ്രശ്നം ഉണ്ടല്ലോ……..
എന്താ എന്തു പറ്റി……
നാലര മണി കഴിഞ്ഞാൽ പിന്നെ ചെക്ക് പോസ്റ്റ് കടത്തി വിടൂല്ല…….
അപ്പൊ എന്ത് ചെയ്യും………..
നമ്മുക്ക് 4.30 ക്ക് മുൻപ് അവിടെ എത്തുമോന്ന് നോക്കാം….. എത്തില്ലെങ്കിൽ പാലക്കാട് വഴി പോകേണ്ടി വരും……… ഞാൻ മറന്നു പോയി ആ കാര്യം……..
അല്ലെ ഇവിടെ എവിടെങ്കിലും റൂം എടുത്താലോ……..
എന്ത് വേണേൽ ചെയ്യാം………
💬 Comments
View all comments