0%

Chapter Title : വില്ലൻ 10 [വില്ലൻ]

Author : വില്ലൻ Read All Parts 824
ചൂണ്ടിക്കാണിച്ചു കൊടുത്തിട്ട് പങ്ക വേണോ എന്ന് ചോദിച്ചു.............. ഷാഹി അവന് ഇളിച്ചുകാട്ടി കൊടുത്തു.............. "ഒരു പങ്ക വാങ്ങിയതിന്റെ ക്ഷീണം ഇനിയും മാറീട്ടില്ല..........അപ്പോളാ ഇനിയുമൊരു പങ്ക..............."...........ഷാഹി പതിയെ പിറുപിറുത്തു................ ബീച്ചിൽ കുറച്ചുനേരം നടന്നതിന് ശേഷം അവർ റോഡിലേക്കിറങ്ങി............... വഴിയരികിൽ കണ്ട ഒരു തട്ടുകടയിൽ നിന്ന് നല്ല ചൂട് ചായയും ഉള്ളിവടയും അവർ കഴിച്ചു............. പിന്നെയും നടത്തം തുടങ്ങി............. ഷാഹി സമറിനോട് ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു................ സമർ അവൾക്ക് കൃത്യമായി മറുപടി കൊടുക്കുന്നുണ്ടെങ്കിലും സമറിന്റെ മനസ്സ് അവിടെയൊന്നുമായിരുന്നില്ല...............
വഴിയരികിൽ കണ്ട ആളുകളെ കുറിച്ചും കാഴ്ചകളെക്കുറിച്ചും അങ്ങനെ പലതിനെകുറിച്ചും ഷാഹി സമറിനോട് വാതോരാതെ പറഞ്ഞു............... പക്ഷെ ഒന്നിലേക്കും സമറിന്റെ കണ്ണോ മനസ്സോ ചെന്നെത്തിയില്ല............... അവന്റെ കണ്ണുകൾ അതിന്റെ ലക്‌ഷ്യം തേടിയുള്ള പ്രയാണം തുടർന്നു............... ഒടുവിൽ സമറിന്റെ കണ്ണ് ചെന്നെത്തി............. അതിന്റെ ലക്ഷ്യസ്ഥാനത്ത്................. കാമിനി ഡിസ്കോ ബാർ............... സമറിന്റെ കണ്ണ് അതിൽ ചെന്നുടക്കി............. ഷാഹി സമർ ബാറിലേക്ക് നോക്കുന്നത് കണ്ടു............. "മോനേ..............."............ഷാഹി സമറിനെ വിളിച്ചു............... സമർ അവളെ നോക്കി............ "കള്ളുകുടിക്കാനാണ് ഉദ്ദേശം എന്നുണ്ടെങ്കിൽ നടക്കൂല ട്ടോ.............എന്റെ കയ്യിൽ നിന്ന് നല്ല മാന്ത് കിട്ടും.............."...........ഷാഹി അവളുടെ നഖങ്ങളെ കാണിച്ചുകൊണ്ട് പറഞ്ഞു................... "അങ്ങനെ ഒരു ഉദ്ദേശവും ഇല്ല മാഡം.............."............സമർ ഷാഹിയെ തൊഴുതുകൊണ്ട് പറഞ്ഞു.............. ഷാഹി നടന്നു............സമറും................... അവർ തിരിച്ചു ഹോട്ടലിലെത്തി................ ?????????? ബർമ കോളനി.................. ഒരു BMW കാർ ബർമ കോളനിക്ക് പുറത്തു വന്നു നിന്നു.............. പിന്നാലെ ഒരു സ്കോർപിയോയും.............. BMW ൽ നിന്ന് ആത്രേയയും ശിവറാമും പുറത്തേക്കിറങ്ങി............... സ്കോർപിയോയിൽ നിന്ന് നാല് ഗുണ്ടകളും............. ബർമ കോളനിയെ നോക്കിക്കൊണ്ട് ആത്രേയാ ചുരുട്ട് കത്തിച്ചു............. ശിവറാം ഗുണ്ടകളുടെ അടുത്തേക്ക് ചെന്നു................ "ഞാൻ സിഗ്നൽ തരും...........അപ്പൊ ഉള്ളിലേക്ക് വരിക................".............ശിവറാം അവരോട് പറഞ്ഞു.............. "ശരി സാർ...............".............ഗുണ്ടകൾ വിനയപൂർവ്വം പറഞ്ഞു............ "ശിവറാം............"............ആത്രേയാ അവനെ വിളിച്ചു.............. ശിവറാം തിരിഞ്ഞു നോക്കി.......... "മാഞ്ഞാളം കൊഞ്ചാതെ വരുന്നുണ്ടോ നീ.............".............ആത്രേയാ അതും പറഞ്ഞു കോളനിക്കുള്ളിലേക്ക് നടന്നു.............. ബർമ കോളനി......... പിക്ക്പോക്കറ്റുകാരുടെയും ഗുണ്ടകളുടെയും വിഹാരകേന്ദ്രം............. ആത്രേയാ ചുരുട്ട് വലിച്ചുകൊണ്ട് തന്നെ ബർമ കോളനിയിലേക്ക് നടന്നു............... ശിവറാം ഒപ്പം ഓടിയെത്തി.............. അവർ ബർമ കോളനിക്കുള്ളിലേക്ക് കടന്നു...............
നല്ല തിക്കും തിരക്കും ഉള്ള കോളനി...........

💬 Comments

View all comments