0%

Chapter Title : വില്ലൻ 10 [വില്ലൻ]

Author : വില്ലൻ Read All Parts 2K
പേടിയിൽ മരവിച്ചു നിന്നുപോയി..........ഒരു മറുപടി പോലും നൽകാനാവാതെ........... രവി ഒന്നുകൂടെ സ്നൈപ്പറിലൂടെ അങ്ങോട്ട് നോക്കി................. സമറിനെയോ അവന്റെ വണ്ടിയെയോ രവി കണ്ടില്ല........... രവി കൂടുതൽ ഭയന്നു......... "അയ്യാ..............അവനെ കാണുന്നില്ല.............".........ഭയത്തിൽ മുങ്ങി രവി പറഞ്ഞു.............. പേടിയിൽ മരവിച്ചു നിന്ന മൂന്നാമന് എന്തുകൊണ്ടോ അതിന് മാത്രം മറുപടി നൽകാൻ പറ്റി............... "രവി..............ഓടിക്കോ............അവന്റെ കണ്ണിൽ പെടാതെ സ്ഥലം കാലിയാക്കാൻ നോക്ക്............."............മൂന്നാമൻ പറഞ്ഞൊപ്പിച്ചു.................. രവി പേടിച്ചു വിറച്ചു................. "രവിക്ക് അവന്റെ കയ്യിൽ നിന്ന് രക്ഷപ്പെടാനാവില്ല............."..............അജയൻ മൂന്നാമനോട് പറഞ്ഞു.............. "അതെന്താ..............."...............മൂന്നാമൻ അജയനോട് ചോദിച്ചു.............. "വേട്ട ആരംഭിച്ചാൽ അവനെക്കാൾ മികച്ച വേട്ടക്കാരനില്ല.............".................അജയൻ പറഞ്ഞു...................
മൂന്നാമന് അതിന് മറുപടി ഇല്ലായിരുന്നു........... രവി പെട്ടെന്ന് സ്നൈപ്പർ Dissemble ചെയ്തു............ അത് ബാഗിലാക്കി...........എണീറ്റ് കുന്നിന് താഴേക്ക് നോക്കി............. കുന്നിൻ താഴെയുള്ള നീണ്ട പുല്ലുകൾ അനങ്ങുന്നത് രവി കണ്ടു.............. രവി ഭയന്ന് വിറച്ചു........... രവി തിരിഞ്ഞോടി............... രവി നിർത്താതെ ഓടി.............ഇടയ്ക്ക് അവൻ തിരിഞ്ഞുനോക്കുമ്പോഴും സമറിനെ കാണാത്തതിൽ ആശ്വാസം കൊണ്ടെങ്കിലും ഭയം അവന്റെ കാലുകളെ നിർത്തിച്ചില്ല............. അവൻ നിർത്താതെ ഓടി........... അവന്റെ തലയിൽ നിന്ന് വിയർപ്പുതുള്ളികൾ ഒഴുകി രവിയുടെ കണ്ണിനെ മറച്ചു.............. രവി വിയർപ്പ് തുടച്ചു.........പിന്നെയും ഓടി............... "അവനെ കണ്ടോടാ.........."..........അപ്പോഴും അവർ കാളിൽ കണക്ടഡ് ആയിരുന്നു............ "ഇല്ലയ്യാ...........പക്ഷെ എനിക്ക് പേടിയാകുന്നുണ്ട്.............".............രവി പറഞ്ഞു............. "ഓടി രക്ഷപ്പെട്...........നിർത്താതെ ഓടിക്കോ............"...........മൂന്നാമൻ പറഞ്ഞു............ രവി നിർത്താതെ ഓടിക്കൊണ്ടിരുന്നു.............. അല്ലെങ്കിൽ ഭയം അവനെ എവിടെയും നിർത്തിച്ചില്ല............. കുറേ നേരം ഓടിയ ശേഷം രവി ആകെ തളർന്നു........... അവൻ പിന്നിലേക്ക് നോക്കി............ ആരുമില്ല.............അവൻ പുറകെ ഇല്ല................. രവി ഒരു കലുങ്കിന്റെ അവിടെ തളർന്നിരുന്നു............. അവൻ ഇടയ്ക്കിടയ്ക്ക് പിന്നിലേക്ക് നോക്കുന്നുണ്ടായിരുന്നു.................. പക്ഷെ സമറിനെ

💬 Comments

View all comments