Chapter Title : വില്ലൻ 10 [വില്ലൻ]
അടുത്തു..............
ആ ഭീമാകാരനായ മനുഷ്യൻ ഓടി വന്നവന്റെ നെഞ്ചിൽ ആഞ്ഞുചവിട്ടി..............
ഓടി വന്നവൻ പറന്നുപോയി...............
അതുകണ്ട് ആളുകൾ പിന്നെയും ആർത്തുവിളിച്ചു..............
"റാംബോ.........റാംബോ...........റാംബോ..........."
വീണവനിൽ നിന്നും ഒരു അനക്കവും കണ്ടില്ല...........
റഫറി വന്ന് ആ ഭീമാകാരനായ മനുഷ്യന്റെ അതായത് റാംബോയുടെ കൈകൾ ഉയർത്തിക്കാണിച്ചു...............
ആളുകൾ ആർത്തുവിളിച്ചു..............
"റാംബോ.........റാംബോ...........റാംബോ..........."
ഒരു ഫൈറ്റിംഗ് റിങ് ആയിരുന്നു അത്............അതിന് ചുറ്റും കുറേ ആളുകളും...............
ബെറ്റിങ് തകൃതിയായി നടക്കുന്ന സ്ഥലം.............
റാംബോ അവിടുത്തെ ചാമ്പ്യൻ............
അവനെ കാണുമ്പോൾ തന്നെ പാതി ജീവൻ പോകും............അത്രയ്ക്ക് ഭീമാകാരനായ മനുഷ്യൻ..............
"ഇനി ആരുണ്ടെടാ എന്നോട് എതിരിടാൻ........".............റാംബോ ആളുകളോട് ആക്രോശിച്ചു.............
ആളുകൾ റാംബോയുടെ പേര് ആർത്തുവിളിച്ചുകൊണ്ടിരുന്നു............
"എടാ............ഇത് വേണോ..............".............
രണ്ട് യുവാക്കൾ............അതിലൊരാൾ മറ്റൊരുത്തനോട് ചോദിച്ചു..............
അവൻ ചോദിച്ചവന്റെ മുഖത്തേക്ക് നോക്കി..........
"വേണം.............എനിക്ക് എവിടുന്നെങ്കിലും തുടങ്ങിയേ പറ്റൂ.............."...........അവൻ ചോദിച്ചവന് മറുപടി കൊടുത്തു................
അത് അവന്റെ മുഖം തൃപ്തമാക്കിയില്ല............
അത് പറഞ്ഞവൻ കണ്ടു..............
അവൻ ചോദിച്ചവന്റെ തോളിൽ കൈ വെച്ചു................
"നീ ബെറ്റിങ് നടത്തുന്ന അവിടേക്ക് ചെല്ല്........... സെറ്റാക്ക്...............".............അവൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു.............
അത് കേട്ടപ്പോൾ അവൻ കുറച്ചൊക്കെ ഹാപ്പിയായി..............
അവൻ ബെറ്റിങ് നടത്തുന്ന അവിടേക്ക് നടന്നു..................
മറ്റേ യുവാവ് ഫൈറ്റിംഗ് റിങ്ങിന് അടുത്തേക്കും...............
"ധൈര്യമുള്ളവർ കേറി വരിനെടാ..............."..............റാംബോ ആളുകളോട് ആക്രോശിച്ചുകൊണ്ടിരുന്നു.................
പെട്ടെന്ന് ആ യുവാവ് ഫൈറ്റിംഗ് റിങ്ങിലേക്ക് കയറി................
അവന്റെ ശരീരത്തിന് പിറകിൽ ഒരു ഫാൾക്കൻ പക്ഷിയെ പച്ചകുത്തിയിട്ടുണ്ടായിരുന്നു.........
റാംബോ അവനെ കണ്ടു.............
ആളുകൾ അവനെ നോക്കിച്ചിരിച്ചു..............
എന്തെന്നാൽ റാംബോയുടെ പകുതിപോലും അവനില്ലായിരുന്നു..............
ആളുകൾ എല്ലാം റാംബോ എന്ന് ആർത്തുവിളിച്ചു...............
എല്ലാവരും റാംബോയുടെ മേൽ ബെറ്റ് വെച്ചു........... ഒരാളൊഴികെ...............അവനെ സഹതാപത്തോടെ അവിടുത്തെ സ്റ്റാഫ് നോക്കി...............അവന്റെ ഉള്ളിൽ ഒരു ചിരി മാത്രം വിരിഞ്ഞുനിന്നു............പിടികൊടുക്കാത്ത ഒരു ചിരി................
റിങ്ങിലേക്ക് കടന്നുവന്ന യുവാവിനെ കണ്ട് റാംബോ ചിരിച്ചു.............
ആർത്തുച്ചിരിച്ചു..............
അവനെ കളിയാക്കി...............
"നീ എന്റെ ചെറുവിരലിന്റെ അത്രപോലും വലുപ്പമില്ലല്ലോടാ................"............റാംബോ അവനെ കളിയാക്കി...........
ആളുകൾ അതുകേട്ട് ആർത്തുച്ചിരിച്ചു..............
പക്ഷെ ആ യുവാവ് മാത്രം മൗനമായിരുന്നു...........
അവന്റെ മുഖത്ത് ഒരു ഭാവമാറ്റവും വന്നില്ല...............
"എന്താടാ ചെറുക്കാ നിന്റെ പേര്..............".............റാംബോ അവനോട് ചോദിച്ചു...........
മൗനമായിരുന്നു ഉത്തരം..............അവൻ റാംബോയെ നോക്കി തന്നെ നിന്നു...........
💬 Comments
View all comments