0%

Chapter Title : വില്ലൻ 10 [വില്ലൻ]

Author : വില്ലൻ Read All Parts 2K
ഒരു അനക്കവും അവർ കണ്ടില്ല........... മറ്റുള്ളവർ ഇതുകണ്ട് ഭയന്ന് നിന്നു............ സമർ അവരെ നോക്കി നിന്നു............. പെട്ടെന്ന് സമറിന്റെ വിരലുകൾ വായുവിൽ കറങ്ങി............... അവന്റെ ഇരുകയ്യിലെയും തള്ളവിരൽ കൈപ്പത്തിയുടെ ഉള്ളിലേക്ക് കേറി നിന്നു................. എന്നിട്ട് അവൻ കൈപ്പത്തി അങ്ങനെ തന്നെ വെച്ച് അവരെ നോക്കി............. സമറിന്റെ ഈ പ്രകടനം ശ്രദ്ധിച്ച സുബ്ബണ്ണന്റെ മനസ്സിലേക്ക് പഴയതെന്തോ ഓർമ വന്നു............ സുബ്ബണ്ണന്റെ ചുണ്ടിൽ ഒരു വാക്ക് ഭയത്താൽ പതിയെ മന്ത്രിച്ചു.............. "മർമ്മവിദ്യ........"...............സുബ്ബണ്ണന്റെ കണ്ണുകൾ പുറത്തേക്ക് വന്നു............. ഗുണ്ടകൾ സമറിന് നേരെ പാഞ്ഞടുത്തു.............. ആദ്യം വന്നവന്റെ നെഞ്ചിൽ സമറിന്റെ വലത്തേ കൈപ്പത്തി പതിച്ചു........... സൈഡിലൂടെ വന്നവന്റെ മുട്ടുകാലിൽ സമർ ആഞ്ഞുചവിട്ടിയിട്ട് അവന്റെ ഒപ്പം വന്നവന്റെ കഴുത്തിന്റെ വശത്ത് സമറിന്റെ കൈപ്പത്തി സമാന്തരമായി പതിച്ചു................
മുട്ടുകാലിൽ ചവിട്ടേറ്റ് കുനിഞ്ഞു നിന്നവന്റെ തലയിൽ സമറിന്റെ കാൽ പതിഞ്ഞു............. അവന്റെ തല സമർ കാൽ കൊണ്ട് നിലത്ത് തേച്ചൊട്ടിച്ചു............. സമറിന്റെ നേരെ വന്ന ഒരുവന്റെ നെഞ്ചിന് നടുക്കായി സമറിന്റെ രണ്ടുവിരലുകൾ മാത്രം പതിച്ചു...............എന്നിട്ട് അവനെ ഉയർത്തിയെടുത്ത് സമർ പിന്നിലേക്ക് നിലത്തേക്ക് ശക്തിയിൽ ഇട്ടു.............. ഓടി വന്ന ബാക്കി ഗുണ്ടകൾ ഒന്ന് നിന്നു............. സമറിന്റെ പിന്നിലേക്ക് നോക്കി............... നെഞ്ചിൽ അടി കിട്ടിയവൻ ശ്വാസം എടുക്കാൻ കഴിയാതെ പിടയുന്നത് അവർ കണ്ടു............... കഴുത്തിന് അടി കിട്ടിയവൻ കഴുത്തിൽ മുറുക്കിപിടിച്ചു നിലത്ത് കിടന്ന് പിടയുന്നത് അവർ കണ്ടു............... തലയിൽ ചവിട്ട് കിട്ടിയവൻ നിലത്ത് ഒരു അനക്കവും ഇല്ലാതെ കിടക്കുന്നത് അവർ കണ്ടു.............. സമർ നിലത്തേക്ക് എറിഞ്ഞവനും വലിയ അനക്കമില്ലാതെ ശ്വാസം എടുക്കാൻ പെടാപാട് പെടുന്നത് അവർ കണ്ടു.............. പെട്ടെന്ന് അവർ

💬 Comments

View all comments