Chapter Title : വില്ലൻ 11 [വില്ലൻ]
കഴിക്കുമ്പോൾ ഒന്നും സംസാരിക്കാൻ പാടില്ല എന്നാണ് പക്ഷെ ഞങ്ങൾ വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു................
ആദ്യം എന്നോട് നാടിനെക്കുറിച്ചും ഉത്സവത്തിനെക്കുറിച്ചും ഒക്കെ പറഞ്ഞു തുടങ്ങി...........പിന്നെ പിന്നെ കോളേജ്,പഠിത്തം,ബാംഗ്ലൂർ,ഞങ്ങളുടെ വരവ് അങ്ങനെ അങ്ങനെ പല പല വിഷയങ്ങൾ മാറിമാറി വന്നു............
അമ്മ മൗനം പാലിച്ചു..........പലപ്പോഴും എന്തെങ്കിലും പറയുമ്പോൾ പുഞ്ചിരിക്കുക മാത്രമേ അമ്മ ചെയ്തുള്ളൂ..................
അമ്മയുടെ പ്രവൃത്തി എന്നിലും മൗനം പടർത്തി...............അത് അമ്മയ്ക്ക് മനസിലാകുക തന്നെ ചെയ്തു............
ഞാൻ പെട്ടെന്ന് ഭക്ഷണം കഴിച്ചു എണീറ്റു............ അധികം വൈകാതെ അവരും.............
ഞാൻ മുകളിലേക്ക് നടന്നു...........എന്റെ കൂടെ മുത്തും പോന്നു...........
ഞാനും അവനും കൂടെ ബാൽക്കണിയിൽ പോയി നിന്നു..............
"മുത്തേ...........ഞാൻ ഒരു സിഗരറ്റ് വലിക്കട്ടെ..............നിനക്ക് പ്രശ്നം ഒന്നുമില്ലല്ലോ............."..............ഞാൻ മുത്തിനോട് ചോദിച്ചു................
"ഇക്ക ധൈര്യമായി വലിച്ചോ.............".............മുത്ത് പറഞ്ഞു..............
അമ്മയുടെ പെരുമാറ്റവും ആ വൃത്തികെട്ട സ്വപ്നവും എന്നെ അസ്വസ്ഥനാക്കിയിരുന്നു...............അതിൽ നിന്ന് ഒരു മുക്തി അത്യാവശ്യമായിരുന്നു..................
ഞാൻ സിഗരറ്റ് കത്തിച്ചു വലിച്ചു...............പുക ഊതി വിട്ടുകൊണ്ടിരുന്നു...............
"ഇക്കാ................".............മുത്തിന്റെ വിളി.............അതൊരു സുഖമില്ലാത്ത വിളിയാണല്ലോ...............
ഞാൻ തിരിഞ്ഞുനോക്കി..................
ഷാഹി...............
കണ്ണിൽ രൗദ്രഭാവവുമായി ദേഷ്യം പിടിച്ചു എന്നെ നോക്കിനിൽക്കുന്നുണ്ട്....................
ഞാൻ പെട്ടെന്ന് തന്നെ സിഗരറ്റ് വലിച്ചെറിഞ്ഞു എന്നിട്ട് അവളെ നോക്കി ചിരിച്ചു.................
അവളുടെ ഭാവത്തിന് ഒരു മാറ്റവും ഇല്ല.............മുത്ത് എന്റെ കാട്ടിക്കൂട്ടൽ കണ്ട് ചിരിച്ചു................
ഷാഹി പെട്ടെന്ന് തിരിഞ്ഞു റൂമിലേക്ക് പോയി വാതിൽ ശക്തിയിലടച്ചു................
"പണി പാളിയല്ലോ മുത്തേ............."............ഞാൻ അവനെ നോക്കി തലയിൽ
കൈവെച്ചുകൊണ്ട് പറഞ്ഞു..............
അവന് അപ്പോഴും ചിരി തന്നെ..............
ഞാൻ മെല്ലെ അവളുടെ റൂമിലേക്ക് നടന്നു............പിന്നാലെ മുത്തും...............
ഞാൻ മെല്ലെ അവളുടെ റൂമിന്റെ വാതിൽ ഒന്ന് തള്ളിനോക്കി............ ഭാഗ്യം...........ദേഷ്യത്തിൽ പോയപ്പോൾ വാതിലിന്റെ കൊളുത്തിടാൻ അവൾ മറന്നിട്ടുണ്ട്..............
ഞാൻ മെല്ലെ വാതിൽ തുറന്ന് അകത്തുകയറി............പിന്നാലെ മുത്തും............
ഞാൻ ഉള്ളിലേക്ക് നോക്കി............ഷാഹി ബെഡിൽ കിടക്കുന്നുണ്ട്..............
ഞാൻ റൂമിൽ കയറിയത് പുള്ളി അറിഞ്ഞിട്ടുണ്ട്.......... പക്ഷെ അവളിൽ നിന്ന് ഒരു അനക്കവും ഞാൻ കണ്ടില്ല................
"എന്താ ചെയ്യാ............"............ഞാൻ ആംഗ്യഭാഷയിൽ മുത്തിനോട് ചോദിച്ചു...............
അവൻ കൈമലർത്തി കാണിച്ചു തന്നു.............
ദുഷ്ടാ............ഞാൻ അവനെ പതിയെ വിളിച്ചു...............അവൻ അതുകേട്ട് കുലുങ്ങി ചിരിച്ചു................
ഞാൻ അവനോട് ശബ്ദമുണ്ടാക്കല്ലേ എന്ന് പറഞ്ഞു..............അവൻ സൈലന്റായി...............
ഞാൻ മെല്ലെ അവളുടെ
💬 Comments
View all comments