0%

Chapter Title : വില്ലൻ 11 [വില്ലൻ]

Author : വില്ലൻ Read All Parts 1317
കിടക്കയിൽ ഇരുന്നു...........ബെഡ് ചെറുതായി ഒന്ന് കുലുങ്ങി............. ഷാഹി അറിയുന്നുണ്ട് ഞാൻ റൂമിൽ വന്നതും അവളുടെ ബെഡിൽ ഇരുന്നതുമൊക്കെ............പക്ഷെ അവളിൽ നിന്ന് ഒരു റിയാക്ഷനുമില്ലാത്തത് എന്റെ പേടി കൂട്ടി............. സിഗരറ്റ് ഒന്ന് ചുണ്ടിൽ വെച്ചതിന് എന്റെ കൈയിൽ കടിച്ച ആളാണ്............അപ്പോ നോക്കിയും കണ്ടും അടുക്കുന്നതാ നല്ലത്............... അവൾ ബെഡിൽ കമിഴ്ന്നു കിടക്കാണ്........... അവളുടെ കാലിന്റെ വെളുത്ത അടിഭാഗം ഞാൻ കണ്ടു.............. ഒരു വെള്ളകളറുള്ള പാദസരം അവളുടെ കാലിൽ കിടക്കുന്നുണ്ട്.............അത് അവളുടെ കാലിന്റെ ഭംഗി കൂട്ടി.............. ഞാൻ പതിയെ അവളുടെ കാലിന്റെ അടുത്തേക്ക് വന്നു............അവളുടെ കാലിന്റെ ഭംഗി ആസ്വദിച്ചു............... മുത്ത് കൂടെയുള്ളത് കൊണ്ട് ഞാൻ അധികം ആസ്വദിക്കാൻ നിന്നില്ല............... പെട്ടെന്ന് എനിക്ക് ഒരു കുസൃതി തോന്നി............ ഞാൻ മെല്ലെ എന്റെ ഒന്നുരണ്ട് വിരലുകൾ കൊണ്ട് അവളുടെ കാലിന്റെ അടിയിൽ ഇക്കിളിയാക്കി................. അവൾ പെട്ടെന്ന് ഇക്കിളിപൂണ്ട് പൊന്തിച്ചാടി.............. അവൾ എന്റെ നേരെ തിരിഞ്ഞു............ "അടങ്ങിയിരിക്ക്............."..............അവൾ എന്നോട് ഗൗരവത്തോടെ പറഞ്ഞു............. അത് കണ്ടപ്പോ എനിക്ക് വാശികൂടി............. ഞാൻ പിന്നെയും അവളെ ഇക്കിളിയാക്കി...........അവൾ പിന്നെയും കുലുങ്ങി.............. അവളുടെ മുഖത്ത് ചിരി വന്നുമാഞ്ഞു................ "അടങ്ങിയിരിക്കാനാ പറഞ്ഞത്.............."..............പിന്നെയും ഗൗരവം............... ഞാൻ ഇക്കിളിയാക്കാൻ കൈനീട്ടി...............അവൾ എന്റെ കയ്യിൽ പിടിച്ചു............. ആഹാ അത്രയ്ക്കായോ.............. ഞാൻ മുത്തിനോട് ഷാഹിയെ പിടിക്കാൻ പറഞ്ഞു............. അവൻ പെട്ടെന്ന് വന്ന് ഷാഹിയെ പിടിച്ചു............അവൾ കുതറി..............ഞാൻ വിട്ടില്ല.............. അവളുടെ കൈ ഞാൻ മുത്തിന് പിടിക്കാൻ കൊടുത്തിട്ട് ഞാൻ അവളുടെ രണ്ടുകാലും പിടിച്ചിട്ട് അവളുടെ മുഖത്ത് നോക്കി ചിരിച്ചു.............
"സമർ...........വേണ്ടാട്ടോ.................".............അവൾ എന്നോട് കെഞ്ചി............. ഞാൻ ചിരിച്ചുകൊണ്ട് തന്നെ പിന്നെയും അവളെ ഇക്കിളിയാക്കി.............. അവൾ ഇളകി ചിരിച്ചു................... ഞാനും മുത്തും അതുകണ്ട് ചിരിച്ചു............... ഞാൻ പിന്നെയും പിന്നെയും ഇക്കിളിയാക്കി............അവൾ ഇക്കിളി സഹിക്കാനാവാതെ ചിരിച്ചുകൊണ്ടിരുന്നു.................... അവസാനം അവൾ തോൽവി സമ്മതിച്ചു................ ഞാനും മുത്തും അവളെ വിട്ടു.............. അവൾ ചിരിയടക്കിക്കൊണ്ട് എണീറ്റു.............ഞാൻ അവളെ തന്നെ നോക്കി നിന്നു................. പെട്ടെന്ന് അവൾ എന്റെ കയ്യിൽ ഒരു നുള്ള് തന്നു................ "എത്ര തവണ പറഞ്ഞാലും കേൾക്കരുത് ട്ടോ.............."..............അവൾ എന്നോട് പറഞ്ഞു............... ഞാൻ അവൾക്ക് ഇളിച്ചുകാട്ടി കൊടുത്തു.............. ഒരു കപട ദേഷ്യഭാവം കാണിച്ചിട്ട് അവൾ മുത്തിന് നേരെ തിരിഞ്ഞു.................

💬 Comments

View all comments