0%

Chapter Title : വില്ലൻ 11 [വില്ലൻ]

Author : വില്ലൻ Read All Parts 1352
അന്നും പതിവുപോലെ ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചതിനു ശേഷമുള്ള മയക്കത്തിലായിരുന്നു അവർ................... ധൃതിയിൽ അസൈൻ ലക്ഷ്മിയമ്മയുടെ വീടിന് മുന്നിൽ വണ്ടി നിർത്തി.................. വണ്ടിയുടെ ശബ്ദം കേട്ട് ലക്ഷ്മിയമ്മ പുറത്തേക്ക് ഇറങ്ങി................ "ലക്ഷ്മി................നിന്റെ സ്ഥലത്ത് ചെട്ടിയാരും ആളുകളും വേലി കെട്ടുന്നു.............നീ വാ....."............അസൈൻ പറഞ്ഞു................. ലക്ഷ്മിയമ്മ പെട്ടെന്ന് വണ്ടിയിലേക്ക് കയറി................ അസൈൻ വണ്ടി പെട്ടെന്ന് എടുത്തു.................. അസൈൻ ലക്ഷ്മിയമ്മയുമായി അവരുടെ സ്ഥലത്തേക്ക് കുതിച്ചു..................
അവരുടെ സ്ഥലം എത്തുന്നതിന് മുൻപ് തന്നെ ചെട്ടിയാരും ആളുകളും അവരുടെ സ്ഥലത്ത് വേലി കെട്ടുന്നത് ലക്ഷ്മി കണ്ടു................. ചുറ്റും ആളുകൾ വേലി കെട്ടുന്നു............. ഒരു ട്രാക്ടറിൽ വേലി കെട്ടാൻ വേണ്ട സാധനങ്ങൾ മുഴുവൻ ഇറക്കുന്നു............... ചെട്ടിയാരുടെ ആളുകൾ ആ സാധനങ്ങൾ ഉപയോഗിച്ച് വേലി പണിയുന്നു............ ലക്ഷ്മി പറമ്പിലേക്ക് നോക്കി................. അവിടെ ചെട്ടിയാരും സ്ഥലം VEO യും കസേരയിൽ ഇരിക്കുന്നു.............. അവർക്ക് കുട ചൂടിക്കൊണ്ട് രണ്ടുമൂന്ന് പേർ പിന്നിൽ നിൽക്കുന്നു.................... അസൈൻ അവരുടെ സ്ഥലത്തിന് മുന്നിൽ വണ്ടി നിർത്തി............... "ലക്ഷ്മി ഞാൻ അവിടേക്ക് വരുന്നില്ല..............ആസിയയുടെ പഠിപ്പിനായി ഞാൻ ചെട്ടിയാരുടെ അടുക്കൽ നിന്ന് കുറച്ചു പൈസ കടം വാങ്ങിയിട്ടുണ്ട്...............നിന്റെയൊപ്പം എന്നെ കണ്ടാൽ പിന്നെ അയാൾ അതിന്മേൽക്ക് ആകും ചാട്ടം................."..............അസൈൻ പറഞ്ഞു................ ലക്ഷ്മിയമ്മ തലകുലുക്കി................. ലക്ഷ്മിയമ്മ പുറത്തേക്ക് ഇറങ്ങി................ചെട്ടിയാരുടെ അടുത്തേക്ക് നടന്നു............... ചെട്ടിയാർ ആ നാട്ടിലെ പ്രമാണി............പ്രായം അമ്പത് കഴിഞ്ഞു പക്ഷെ പണത്തോടുള്ള ആർത്തി ഇനിയും കഴിഞ്ഞിട്ടില്ല............. "ചെട്ടിയാരെ............... എന്താണിത്.............."....................ലക്ഷ്മിയമ്മ ചെട്ടിയാരുടെ അടുത്തെത്തിയിട്ട് ചോദിച്ചു.................. "വേലി...............ഇംഗ്ലീഷിൽ ഫെൻസ് എന്നാണ് പറയുക എന്ന് VEO സാർ ഇപ്പൊ പറഞ്ഞതേ ഒള്ളു അപ്പോഴേക്കും നിങ്ങളെത്തി..............."................ചെട്ടിയാർ പറഞ്ഞു................ "അഭ്യാസം ഇറക്കല്ലേ ചെട്ടിയാരെ................"...............ലക്ഷ്മിയമ്മ പറഞ്ഞു................ "കണ്ടോ...............ചോദിച്ചതിന് ഉത്തരം പറഞ്ഞാൽ അഭ്യാസമായി..............ഇനി ഉത്തരം പറഞ്ഞില്ലെങ്കിലോ അഹങ്കാരമായി................"..............VEO യെ നോക്കിക്കൊണ്ട് ചെട്ടിയാർ പറഞ്ഞു..................... "ഞാൻ ഇപ്പൊ എന്താ ചെയ്യാ................".............ചെട്ടിയാർ സ്വയം പറഞ്ഞു................ "എന്റെ സ്ഥലത്ത് കെട്ടിയിരിക്കുന്ന വേലി എടുത്ത് നിങ്ങളുടെ സ്ഥലത്ത് കൊണ്ടുപോയി കെട്ട്................"..............ലക്ഷ്മിയമ്മ ചെട്ടിയാരോട് പറഞ്ഞിട്ട് VEO യ്ക്ക് നേരെ തിരിഞ്ഞു.................. "VEO സാർ ഇയാൾക്ക് എന്റെ സ്ഥലത്ത് കണ്ണുണ്ടെന്ന് നിങ്ങൾക്ക് നേരത്തെ അറിയാം................ഇങ്ങനെയുള്ള തെറ്റുകൾ നിങ്ങൾ തടഞ്ഞില്ലെങ്കിലും കുഴപ്പമില്ല ഇങ്ങനെ അനീതിക്ക് കൂട്ടുനിൽക്കരുത്................."................ലക്ഷ്മിയമ്മ VEO യോട് പറഞ്ഞു................ "ലക്ഷ്മിയമ്മേ

💬 Comments

View all comments