Chapter Title : വില്ലൻ 11 [വില്ലൻ]
എസ് ഐ ക്ക് ഞാൻ ലക്ഷം രൂപ കൊടുക്കും..................അവൻ നീ ചത്തത് ഈ ട്രാക്ടർ മറിഞ്ഞു വീണെന്നാണ് പറഞ്ഞു കേസ് ക്ലോസ് ചെയ്യും................ജീവൻ വേണോ സ്ഥലം വേണോ..............നീ തന്നെ തീരുമാനിച്ചോ..............."...............സമർ ചെട്ടിയാരോട് പറഞ്ഞു...............
ചെട്ടിയാർ പേടിച്ചിട്ട് ആധാരം സമറിന് കൈമാറി...............
സമർ തോക്ക് ചെട്ടിയാരെ നോക്കിക്കൊണ്ട് ഒന്ന് ആട്ടി............
സമർ ചെട്ടിയാരെ ഒന്ന് നോക്കിയതിന് ശേഷം തിരിഞ്ഞുനടന്നു................
പേപ്പർ എടുത്ത് കീശയിലേക്ക് സമർ തിരുകി................
ചെട്ടിയാരുടെ പണിക്കാർ പേടിയോടെ ഇതൊക്കെ നോക്കിനിൽക്കുന്നുണ്ടായിരുന്നു..................
സമർ തോക്ക് പിന്നിലേക്ക് വെച്ചു...................
"തല്ലികൊല്ലെടാ അവനെ...................."............സമർ തോക്ക് എടുത്തുവെക്കുന്നത് കണ്ട ചെട്ടിയാർ പണിക്കാരോട് ആജ്ഞാപിച്ചു................
പണിക്കാർ സമറിന് നേരെ ഓടിയടുത്തു................
അവർ തന്നെ തല്ലാൻ ഓടി വരുന്നത് കണ്ടിട്ടും സമർ ഒരു കൂസലുമില്ലാതെ മുന്നോട്ട് നടന്നു...................
ഓടിവന്നവരിൽ മുന്നിൽ വന്നവന്റെ കഴുത്തിൽ സമർ ശക്തിയിൽ പി
അടിച്ചു...................
അവന്റെ കയ്യിൽ നിന്നും കത്തി വീണു..................
അവൻ വായുവിൽ ശരീരം മുഴുവനും കറങ്ങി..........സമർ അവൻ വന്ന അതേ പൊസിഷനിൽ അവന്റെ കഴുത്തിൽ പിടിവിടാതെ മണ്ണിലേക്ക് കുത്തി................
സമർ മുട്ടുകുത്തി നിന്നു..............അവന്റെ കഴുത്തിലെ പിടി അപ്പോഴും സമർ വിട്ടിട്ടില്ലായിരുന്നു................
അവിടെ ആകെ പൊടി പറന്നു...............
മണ്ണിൽ വീണ അവൻ ഒരു പിടച്ചിലിന് ശേഷം അനക്കമില്ലാണ്ടായി......................
അത് കണ്ട് അത്രയും നേരം പണിക്കരുടെ ആക്രോശിച്ച ചെട്ടിയാരുടെ തൊണ്ട വറ്റി............
പിന്നാലെ ഓടി വന്നവർ എല്ലാം സഡൻബ്രേക്കിട്ട പോലെ നിന്നു.................
അതിൽ ഒരുത്തന്റെ കയ്യിൽ നിന്നും അവന്റെ കത്തി വീണു..................
സമർ എഴുന്നേറ്റു.............
അവൻ ഭയത്തോടെ വീണ കത്തി നിലത്ത് നിന്ന് എടുത്തു.................
അവൻ രണ്ടുകൈകൾ കൊണ്ടും കത്തി മുറുകെ പിടിച്ചു................
എന്നിട്ട് സമറിന് അരികിലേക്ക് ചെന്നു..................
സമറിന്റെ തൊട്ടുമുന്നിലെത്തി................അവൻ കത്തി സമറിന് നേരെ വീശി.................
ആ നിമിഷം നിലത്ത് വീണുകിടക്കുന്നവന്റെ കത്തിയുടെ സൈഡിൽ സമർ ചവിട്ടി................ കത്തി ഉയർന്ന് സമറിന്റെ കൈകളിൽ എത്തി..................
തന്റെ നേരെ കത്തിവീശിയവന്റെ നേരെ സമർ കത്തി വീശി...............
ചെട്ടിയാർ പേടിച്ചു ഒരു സെക്കന്റ് തിരിഞ്ഞു................
എന്നിട്ട് തിരിഞ്ഞുനോക്കി...................
തിരിഞ്ഞുനോക്കുമ്പോൾ സമറിന് നേരെ കത്തി വീശിയവന്റെ ഒരു കയ്യിൽ കത്തിയുടെ പിടിയും ഒരു കയ്യിൽ
💬 Comments
View all comments