0%

Chapter Title : വില്ലൻ 12 [വില്ലൻ]

Author : വില്ലൻ Read All Parts 1707
പറഞ്ഞു.................. "വിധിയിൽ നിന്ന് പക്ഷെ അവന് എങ്ങനെ രക്ഷപ്പെടാനാകും അഘോരാ...............".............അഘോരിയുടെ വലത്തിരുന്ന സന്യാസി അഘോരിയോട് ചോദിച്ചു................... അഘോരി പെട്ടെന്ന് കണ്ണ് തുറന്നു.................. "ശരിയാ...............അവന് വിധിയിൽ രക്ഷപ്പെടുക സാധ്യമല്ല...............പക്ഷെ അവരുടെ പ്രാർത്ഥന.............അവരുടെ ആഗ്രഹം.................അവരുടെ ജീവിതാഭിലാഷം..............അതിന് അവർ ചെയ്ത ത്യാഗം..............അതിന്റെ ശക്തി.............അത് കാലനെപോലും ചുട്ട് ഭസ്മമാക്കും................".................അഘോരി പറഞ്ഞു...................... മറ്റു സന്യാസിമാർ ഇത് കേട്ട് മനസ്സിലായപോലെ ഇരുന്നു...................... "മരണം മരണം മരണം മരണം.................".............അഘോരി ഒരു മന്ത്രം പോലെ അത് ഉരുവിട്ടു................... അഘോരി മുകളിലേക്ക് നോക്കി............... "ഓം നമോ ഭഗ്‌വതെ രുദ്രായ്...........".............അഘോരി ഉറക്കെ ചൊല്ലി................. അതുകേട്ട് മറ്റു സന്യാസിമാർ ആ മന്ത്രം കൂടെ ചൊല്ലാൻ തുടങ്ങി.............. "ഓം നമോ ഭഗ്‌വതെ രുദ്രായ്........... ഓം നമോ ഭഗ്‌വതെ രുദ്രായ്........... ഓം നമോ ഭഗ്‌വതെ രുദ്രായ്..........."................. താളമായി.......... അപേക്ഷയായി........... പ്രാർത്ഥനയായി.............. അവർ അതുറക്കെ ചൊല്ലിക്കൊണ്ടിരുന്നു.............. ഓം നമോ ഭഗ്‌വതെ രുദ്രായ്........... "നിനക്ക് ഇവരെയൊക്കെ എങ്ങനെയാ അറിയുന്നത് ഷാഹി................."..............ഞാൻ അവളോട് ചോദിച്ചു................ "ആരെ............."...........അവൾ തിരിച്ചു ചോദിച്ചു................ "ആ സന്യാസിയെ ഒക്കെ.............".............ഞാൻ പറഞ്ഞു................. "അവരെയൊക്കെ ചെറുപ്പം തൊട്ടേ കാണുന്നതാ.............എല്ലാ ഉത്സവത്തിനും..............."...............ഷാഹി പറഞ്ഞു............... ഞാൻ അവളുടെ വാക്കുകൾ കേട്ടിരുന്നു............... "നമ്മൾ ഇപ്പോൾ സംസാരിച്ചില്ലേ............. ഞാൻ ഇതുവരെ ആ സന്യാസിയോട് മാത്രമേ സംസാരിച്ചിട്ടുള്ളൂ...............അതും പണ്ട് അമ്മ പരിചയപ്പെടുത്തി തന്നതാ.................."............ഷാഹി പറഞ്ഞു.............. ഞാൻ അവളുടെ വാക്കുകൾക്ക് മൂളി................ "ധനഞ്ജയ സ്വാമി അതാണ് നമ്മൾ സംസാരിച്ച സ്വാമിയുടെ പേര്...........ബാക്കിയുള്ള ഒരു സന്യാസിയുമായും ഞാൻ ഒരു വാക്കും ഇതുവരെ സംസാരിച്ചിട്ടില്ല...............അവരൊന്നും ആരോടും ഒന്നും സംസാരിക്കില്ല................ഇയാൾ ചൂണ്ടി കാണിച്ചു തന്നില്ലേ ആ അഘോരി................ഞാൻ ആ അഘോരിയെ കാണാൻ തുടങ്ങിയിട്ട് പത്ത് കൊല്ലങ്ങൾക്ക് മുകളിലായി..............ഒരാളോട് പോലും ആ അഘോരി സംസാരിക്കുന്നത് ഇതുവരെ ഞാൻ കണ്ടിട്ടില്ല...................."................ഷാഹി പറഞ്ഞുനിർത്തി................ ഞാൻ മനസ്സിലായപോലെ തലയാട്ടി.................. അവൾ തിരിഞ്ഞു നടന്നു പിന്നാലെ ഞാനും.............
ഞങ്ങൾ വന്നവഴിയെ തിരികെ നടന്നു............... ഭഗവതിയെ ഒന്നുകൂടെ തൊഴുതശേഷം ഞങ്ങൾ കൽപടവുകൾ ഇറങ്ങി............... ഷാഹി വളരെ ഉന്മേഷവതിയായി എന്ന് തോന്നി എനിക്ക്................. പക്ഷെ ഭഗവതിയെ തൊഴുതപ്പോൾ കിട്ടിയ ഒരു ഉന്മേഷം എന്നിൽ നിന്ന് നഷ്ടപ്പെട്ടിരുന്നു.................. ആ സന്യാസികളും അഘോരിയും എന്റെ ഉന്മേഷം കളഞ്ഞു................എന്റെയുള്ളിൽ സംശയങ്ങൾ വന്നുനിറഞ്ഞു............. എന്തുകൊണ്ട് എന്റെ കണ്ണുകളും മനസ്സും ആ അഘോരിയുടെ പിന്നാലെ പോയി................ കണ്ണുകൾ തിരിച്ചെടുക്കാനാവാത്ത വിധം ഞാൻ എന്തിന് അഘോരിയെ നോക്കിനിന്നു.................. ചോദ്യങ്ങൾ എന്റെയുള്ളിൽ വന്ന് കുമിഞ്ഞുകൂടി.................. ഉത്തരം............ഇല്ല.............എനിക്കതിന് ഉത്തരങ്ങൾ കണ്ടെത്താൻ സാധിച്ചില്ല.................... ചോദ്യങ്ങൾ മാത്രം ബാക്കിയായി................. ഞങ്ങൾ ജീപ്പിൽ കയറി തിരികെ പോന്നു................. പോരുമ്പോൾ ഷാഹി എന്നോട്

💬 Comments

View all comments