Chapter Title : വില്ലൻ 12 [വില്ലൻ]
ഇട്ടിരിക്കുന്ന വില രണ്ടായിരം രൂപയാണ്.................എന്തെ വേണോ...............".............അയാൾ എന്നോട് ചോദിച്ചു.....................
ഞാൻ ആ പൈസയ്ക്ക് ആ മാല വാങ്ങില്ലെന്നായിരുന്നു അയാൾ കരുതിയത്...............പക്ഷെ എനിക്ക് ആ മാല അതിനേക്കാൾ വില മതിച്ചത് ആണെന്ന് അവനറിയില്ലല്ലോ..................
ഞാൻ പെട്ടെന്ന് തന്നെ പേഴ്‌സിൽ നിന്ന് രണ്ടായിരം എടുത്ത് അയാൾക്ക് നീട്ടി....................
അയാൾ അന്തം വിട്ട് എന്നെ നോക്കി നിന്നു..................
അയാൾ അറിയാതെ തന്നെ മാല എനിക്ക് നീട്ടി....................
"താങ്ക്സ്..............."..............ഞാൻ പൈസ അയാൾക്ക് കൊടുത്തിട്ട് മാല വാങ്ങി മുത്തിന്റെ അടുത്തേക്ക് നടന്നു...........
.........
അയാൾ കിളി പാറി നിന്നു................ഇവനെന്താ പ്രാന്താണോ മുന്നൂറ് രൂപയുടെ മാല രണ്ടായിരത്തിന് വാങ്ങാൻ......................
ഞാൻ നടക്കുന്നതിനിടയിൽ ഞാൻ ആ മാല നോക്കി..................
എന്റെ ചുണ്ടിൽ പുഞ്ചിരിയും മനസ്സിൽ സന്തോഷവും വിടർന്നു...................
എന്തോ സാധിച്ച പോലെ ഒരു ഫീൽ.................
ഞാൻ മുത്തിന് അടുത്തേക്ക് നടന്നു..............
അവൻ എന്നെ കാത്ത് ആ കടയിൽ നിൽക്കുന്നുണ്ടായിരുന്നു..........................
"ഇക്കാ...........നമുക്ക് മുറുക്കാൻ തിന്നാലോ..................."................ഞാൻ അടുത്തുചെന്നപാടെ മുത്ത് എന്നോട് ചോദിച്ചു................
"മുറുക്കാനോ..............."................ഞാൻ ചോദിച്ചു.................
"ഹാ.............ആ കടയിൽ നല്ല മധുരമുള്ള മുറുക്കാൻ കിട്ടും....................".............അടുത്തുള്ള ഒരു കട ചൂണ്ടികാണിച്ചുതന്നുകൊണ്ട് മുത്ത് എന്നോട് പറഞ്ഞു.....................
ഞാൻ ആ കടയിലേക്ക് നോക്കി................
"വാ...............തിന്നാം................"...............ഞാൻ ഓക്കേ പറഞ്ഞു................
ഞാനും മുത്തും കൂടെ ആ കടയിലേക്ക് നടന്നു.................
"കാക്കാ............രണ്ട് മുറുക്കാൻ............മധുരം ട്ടോ............."..............മുത്ത് കടയിൽ ചെന്നപാടെ കടക്കാരനോട് പറഞ്ഞു..................
കുറച്ചുപേർ മുറുക്കാൻ വാങ്ങിയത് വായിൽ ഇട്ട് ചവച്ചിരിക്കുന്നുണ്ടായിരുന്നു കടയിൽ..................
ഞാൻ കടക്കാരൻ എന്താ ചെയ്യുന്നത് എന്ന് നോക്കി...................
അയാൾ ഒരു വെറ്റില എടുത്തിട്ട് ഒന്ന് തുടച്ചതിന് ശേഷം അതിൽ എന്തൊക്കെയോ തേക്കുകയും പിന്നെ എന്തൊക്കെയോ അതിൽ ഇട്ടിട്ട് ആ വെറ്റില മടക്കി കെട്ടി എനിക്ക് നേരെ നീട്ടി.................
ഞാൻ അത് വാങ്ങി...............എന്നിട്ട് മുത്തിനെ നോക്കി..................
അവൻ തിന്നാൻ ആംഗ്യം കാണിച്ചു..................
ഞാൻ അത് മുഴുവനായും വായിലേക്ക് ഇട്ടു................
മധുരം ആണ് പറഞ്ഞതെങ്കിലും എനിക്ക് ആദ്യം മധുരം ഒന്നും തോന്നിയില്ല..........പകരം ഒരു ഇല തിന്ന ഫീൽ ആണ് വന്നത്.................
ഞാൻ ആ മുറുക്കാൻ ഒന്ന് ചവച്ചു............കെട്ടിയ വെറ്റിലയ്ക്കുള്ളിലെ എന്തൊക്കെയോ ഞാൻ കടിച്ചു..............അതിൽ കടിച്ചതും എന്റെ വായിൽ നിന്ന് വെള്ളം ഒലിക്കാൻ തുടങ്ങി.................
💬 Comments
View all comments