Chapter Title : വില്ലൻ 12 [വില്ലൻ]
അത് വായിൽ കൂടുതൽ വെള്ളം ഉണ്ടാക്കിയപ്പോൾ ഞാൻ തുള്ളി ഉള്ളിലേക്ക് ഇറക്കിയപ്പോൾ എനിക്ക് ഒരുതരം മധുരം തോന്നി..................
പക്ഷെ വായിൽ ഉണ്ടായ വെള്ളത്തിന്റെ അളവ് കൂടെ കൂടെ കൂടുകയായിരുന്നു..............ഞാൻ ഒരു വിധത്തിൽ അത് പുറത്തോട്ട് ഒലിക്കാതെ വായ പൂട്ടി..................
മുത്ത് എന്നോട് എങ്ങനെ ഉണ്ട് എന്ന് ചോദിച്ചു...............
ഞാൻ കൊള്ളാം എന്ന് കൈകൊണ്ട് ആംഗ്യം കാണിച്ചു.....................
"ഇത്ത കാണണ്ട നമ്മൾ ഇത് തിന്നത്..............ഇത്തയ്ക്ക് തീരെ ഇഷ്ടമില്ല ഇത് തിന്നുന്നത്..............".............മുത്ത് എന്നോട് പറഞ്ഞു...............
അതുകേട്ട് എന്റെ നെഞ്ചിൽ ഒരു വെള്ളിടി വെട്ടി...................ഇങ്ങനൊരു ചതി ഞാൻ മുത്തിൽ നിന്നും പ്രതീക്ഷിച്ചില്ല.................എന്നാലും മുത്തേ ഈ ചതി എന്നോട് വേണ്ടായിരുന്നു................
മുത്തിനും കടക്കാരൻ മുറുക്കാൻ കൊടുത്തു..............അവൻ അത് വാങ്ങി വായയിലിട്ടു..................
ഞാൻ കടക്കാരന് പൈസ കൊടുത്തു.............ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി..................
മുത്ത് മുറുക്കാൻ നല്ല രസമുണ്ട് എന്ന അർത്ഥത്തിൽ തല കുലുക്കി കാണിച്ചു.................
എനിക്കിപ്പോ അത്ര വലിയ രസം ഒന്നും തോന്നിയില്ല.................ഷാഹി എങ്ങാനും ഇപ്പൊ അടുത്തേക്ക് വന്നാൽ.................ഒരു സിഗരറ്റ് ചുണ്ടിൽ വെച്ചതിന് കയ്യിൽ കടിച്ചവളാണ്............... ആ ഞാൻ അവൾക്ക് ഇഷ്ടമില്ലാത്ത മുറുക്കാൻ തിന്നുന്നത് കണ്ടാൽ...................
പടച്ചോനേ.............ഷാഹിയെ ഇത് തിന്നുതീരുന്ന വരെ ഈ വഴിക്ക് അടുപ്പിക്കല്ലേ.........പ്ലീച്ച്‍...............ഞാൻ പടച്ചോനോട് കെഞ്ചി.................
ഞാനും മുത്തും കൂടി നടന്നു...............
ഇടയ്ക്കിടയ്ക്ക് മുറുക്കാൻ പുറത്തോട്ട് തുപ്പി രസിച്ചുകൊണ്ട് നടന്നു.................
സംഗതി മുറുക്കാൻ നല്ല രസമുണ്ടായിരുന്നു.............നല്ല മധുരം..............വാ നിറയെ വെള്ളം...........നല്ല രസം..............
വായിൽ പിന്നെയും വെള്ളം കൂടിയപ്പോൾ ഞാൻ തുപ്പാൻ ഒരുങ്ങിയതാ ദേ മുൻപിൽ ഷാഹി വരുന്നു...............
തുപ്പാൻ ഒരുങ്ങിയ വെള്ളം ഞാൻ മുണുങ്ങി വിട്ടു...............അല്ലെങ്കിൽ അവൾ വെള്ളത്തിന് പകരം ചോര വരുത്തിക്കും എന്നെനിക്ക് തോന്നി..................
ഞാൻ മുത്തിനെ നോക്കി..............അവനും എന്റെ സമാന അവസ്ഥയിൽ ആണ്...............ഷാഹി വരുന്നത് കണ്ട് പേടിച്ചാണ് അവന്റെയും നിൽപ്പ്................
അവനും എന്നെ പേടിയോടെ നോക്കി..................
ഷാഹിയാണെങ്കി ഞങ്ങളെ നോക്കി ചിരിച്ചുകൊണ്ട് വരുന്നുണ്ട്..................
പണി പാളി..............ഇന്നെന്റെ കൈ അവൾ കടിച്ചു ഒരു വഴിക്ക് ആക്കുമല്ലോ...............
മുറുക്കാന്റെ വെള്ളം പുറത്തോട്ട് ഒലിക്കാതിരിക്കാനായി ഞാൻ വായ കടിച്ചുപിടിച്ചു പൂട്ടി....................
"എന്താ പരിപാടി................."...........ഷാഹി ഞങ്ങളുടെ അടുത്ത് വന്നിട്ട് ചോദിച്ചു.................
ഞാനും മുത്തും ഒന്നും മറുപടി
💬 Comments
View all comments