Chapter Title : വില്ലൻ 12 [വില്ലൻ]
മറച്ചിരിക്കുന്നു.................
സ്റ്റേജിന്റെ വശങ്ങളും പിൻഭാഗവും വ്യക്തമല്ല.................അവിടം ഇരുട്ടാണ്...............മുന്നിലേക്ക് മാത്രമേ ലൈറ്റ് കൊടുത്തിട്ടൊള്ളൂ.....................
സ്റ്റേജിന് മുന്നിലായി ആളുകൾ വന്നിരിക്കാൻ തുടങ്ങിയിരുന്നു................
മൺപാതയിലേക്ക് തിരിയുന്നതിന് അടുത്തായി വണ്ടികൾ പാർക്ക് ചെയ്തു ഇട്ടിരിക്കുന്നത് ഞാൻ കണ്ടു................
അപ്പോൾ തന്നെ ഷാഹി പിന്നിൽ നിന്ന് തോണ്ടി അവിടം കാണിച്ചിട്ട് ജീപ്പ് അവിടെ പാർക്ക് ചെയ്യാം എന്ന് പറഞ്ഞു...................
ഞാൻ ജീപ്പ് അവിടേക്ക് കയറ്റി..................പതിവിന് വിപരീതമായി പാർക്കിങ് ഫീ ഒന്നുമില്ല.................ഇതിപ്പോ ബാംഗ്ലൂർ ആയിരുന്നെങ്കിൽ ഒരു അമ്പത് രൂപ പോയിരുന്നു...................
ഞങ്ങൾ വണ്ടിയിൽ നിന്ന് ഇറങ്ങി................മൺപാതയുടെ അടുത്തേക്ക് നടന്നു...................
ലക്ഷ്മിയമ്മ ഷാഹിയോടൊപ്പം നടന്നു.................മുത്ത് എന്റെയൊപ്പവും...................
ലക്ഷ്മിയമ്മയ്ക്ക് ഞാനുള്ളതിനാൽ ഒരു പേടി ഉള്ളത് പോലെ തോന്നി..............അതുകൊണ്ട് ഞാൻ അവരിൽ നിന്ന് വിട്ടുനടന്നു...............
ഞാനും മുത്തും കൂടി ഒന്നിച്ചു നടന്നു.............അവൻ നല്ല കമ്പനിയും തന്നു.................
ഞങ്ങൾ മൺപാതയിലേക്ക് ഇറങ്ങി...............
എനിക്ക് അവിടുത്തെ കാഴ്ചകൾ എല്ലാം പുതുമയുള്ളതായിരുന്നു....................
പാതയ്ക്ക് ഇരുവശവും കടകൾ................ഓരോ കടയിലും വെളിച്ചമുണ്ട്.................
ചില കടകളിൽ പഴയ പെട്രോമാക്സ് ന്റെ ലാംപ് ആയിരുന്നു വെളിച്ചത്തിനായി ഉപയോഗിച്ചിരുന്നത്.....................അങ്ങനെയുള്ള കടകൾ മറ്റുകടകളിൽ നിന്ന് വേറിട്ട് നിന്നു...............അങ്ങനെയുള്ള കടകൾ കാണാൻ തന്നെ വളരെ ഭംഗിയായിരുന്നു......................
അവിടെ കൂടുതൽ കടകളും കളിപ്പാട്ടങ്ങളുടേത് ആയിരുന്നു............എന്നിരുന്നാലും വ്യത്യസ്ത കടകൾ കുറേ ഉണ്ടായിരുന്നു അവിടെ................ഫാൻസി കടകളും, അലുവയും ജിലേബിയും പ്രധാന ആകർഷണങ്ങളായുള്ള ബേക്കറി കടകളും സർബത്തും വത്തക്കവെള്ളവും ഉള്ള ചെറിയ ചില കൂൾബാറുകളും അങ്ങനെ അങ്ങനെ വ്യത്യസ്തമായ കടകളും അവിടെ ധാരാളമായിരുന്നു.....................
കുറച്ചു നടന്നപ്പോൾ ഒരാൾ നിലത്ത് ഒരു ലാംപ് വെച്ചിട്ട് എന്തോ വിൽക്കുന്നത് കണ്ടു..........ഞാനും മുത്തും ആ ഭാഗത്തേക്ക് നടന്നു................
ഫോട്ടോകൾ ആയിരുന്നു അയാൾ അവിടെ വില്പന
💬 Comments
View all comments