0%

Chapter Title : വില്ലൻ 12 [വില്ലൻ]

Author : വില്ലൻ Read All Parts 1692
കേട്ടിട്ടും ഉമ്മയും ഉപ്പയും കൊടുത്ത മറുപടി എന്നെ അത്ഭുതപ്പെടുത്തി.................. നീ എന്റെ മൂത്ത മകനാണ്................നീ അറിഞ്ഞുകൊണ്ട് ഉമ്മക്കും ഉപ്പാക്കും അവനും തെറ്റ് ചെയ്യില്ല എന്ന് ആരെക്കാളും നന്നായി ഞങ്ങൾക്ക് അറിയാം................നീ അതോർത്ത് ഒന്നും വിഷമിക്കാൻ നിക്കണ്ടാ...................ഹെൽത്ത് ടീമുകാർ പറയുന്നത് പോലെ നടക്കുക.................നല്ലപോലെ ഭക്ഷണം ഒക്കെ കഴിച്ചു ആരോഗ്യവാനായി ഇരിക്കുക.................ഭക്ഷണം ഒക്കെ ഞങ്ങൾ കൊണ്ട് തന്നോളാം..................... ആ മറുപടി എന്നിൽ പോലും കണ്ണീർ വീഴ്ത്തി..................... ഉമ്മ അങ്ങനെ പറയുമെങ്കിലും ഉപ്പാ അവനെ കുറ്റപ്പെടുത്തും എന്നായിരുന്നു ഞാൻ കരുതിയത്...................പക്ഷെ ഉപ്പാ എന്നത്തേയും പോലെ എന്നെ അമ്പരപ്പിച്ചു....................അവനെ ഒരു വാക്ക് കൊണ്ടുപോലും നോവിക്കാതെ ആശ്വസിപ്പിച്ചു................... ഞങ്ങളുടെ സൗഹൃദത്തെ എന്റെ ഉപ്പയും ഉമ്മയും എങ്ങനെ കാണുന്നു എന്നുള്ള തിരിച്ചറിവായിരുന്നു എനിക്കത്.................... പിന്നീട് ഹോം ക്വറന്റീനിൽ................അവനും ഞാനും അകലം പാലിച്ചു നിന്നു................ ഭക്ഷണം ഒന്നുകിൽ വീട്ടുകാർ കൊണ്ടുവന്ന് തരും അല്ലെങ്കിൽ കൂട്ടുകാരുടെ അടുത്ത് പറഞ്ഞുവിടും................. അവർ അത് വീടിന് മുന്നിലായി വെച്ചിട്ട് തിരികെ പോകും.............ഞങ്ങൾ അത് എടുത്ത് കഴിക്കും.................. അവിടെ ചുറ്റുമുള്ള അയൽക്കാർ ഒരു വാക്ക് കൊണ്ടുപോലും ഞങ്ങളെ നോവിച്ചില്ല.................പലപ്പോഴും അവരോടുള്ള സംസാരങ്ങൾ ആയിരുന്നു ഞങ്ങൾക്ക് ആശ്വാസം.................. മറ്റു ഫ്രണ്ട്സുമായി വീഡിയോ കാൾ ചെയ്യും................. രണ്ടുദിവസങ്ങൾക്ക് ശേഷം ഞങ്ങൾ രണ്ടുപേർക്കും കോവിഡ്‌ ടെസ്റ്റ് എടുത്തു................. പിറ്റേന്ന് വൈകുന്നേരം റിസൾട്ട് വന്നു..............അവന് പോസിറ്റീവ്..............എനിക്ക് നെഗറ്റീവ്................... അവനെ കൊണ്ടുപോകാൻ ആംബുലൻസ് വന്നു.....................അവൻ പോയി വരാം എന്ന് പറഞ്ഞു കയറി................... എന്നെ അവിടെ ഒറ്റയ്ക്കാക്കി ആംബുലൻസ് അവനെയും
കൊണ്ടുപോയി.................... അവനും കൂടി നടന്ന വീടല്ലേ എന്ന് പറഞ്ഞു ആ വീട്ടിൽ നിന്ന് എന്നെ മാറ്റി..............വേറെ വീട്ടിലാക്കി................ അവന് കോവിഡ്‌ പോസിറ്റീവ് ആയതിനാൽ എനിക്ക് വീണ്ടും പതിനാല് ദിവസത്തെ നിർബന്ധിത ക്വറന്റീനിൽ കഴിയണമായിരുന്നു................... ഞാൻ ഏകനായി ആ വീട്ടിൽ..................എന്റെ മനസ്സ് പലപ്പോഴും എന്നെ കൈവിട്ടു................... അവൻ ഹോസ്പിറ്റലിൽ നിന്ന് വീഡിയോ കാൾ ചെയ്യും................അവൻ ഓക്കേ ആണ്................പേടിക്കാൻ ഒന്നുമില്ല അവൻ പറഞ്ഞു..................... പക്ഷെ അവൻ എന്തൊക്കെ പറഞ്ഞാലും അത് എന്നെ ഒരിക്കലും ആശ്വസിപ്പിക്കാൻ പോന്നതല്ല..................... ഒരുപക്ഷെ ഞാൻ അവന്റെ സ്ഥാനത്ത് ആയിരുന്നെങ്കിൽ എനിക്ക് വലിയ പേടി ഉണ്ടാകുമായിരുന്നില്ല..................പക്ഷെ നമുക്ക് വളരെ വേണ്ടപ്പെട്ടവർ അവിടെ കിടക്കുമ്പോ ഒരിക്കലും ആശ്വാസം ഉണ്ടാകില്ല.................... എന്നെ മാറ്റിപ്പാർപ്പിച്ച വീടിന് അടുത്ത് അധികം വീടുകൾ ഒന്നുമില്ല.................ശരിക്കും ഒറ്റപ്പെട്ടു.................എന്റെ അവസ്ഥ ശരിക്കും വഷളായി തുടങ്ങി.................... എല്ലാം സഹിക്കാമായിരുന്നു.................. പക്ഷെ കാണാൻ വളരെ പൂതി തോന്നുമ്പോ ഇമ്മ വീടിന് കുറച്ചു ദൂരെ വന്ന് നിന്ന് ഒരു

💬 Comments

View all comments