0%

Chapter Title : വില്ലൻ 12 [വില്ലൻ]

Author : വില്ലൻ Read All Parts 1723
നേരെ ചേർത്ത് നിർത്തിയിട്ട് അയാളുടെ നേരെ എന്റെ മുഷ്ടി ചുരുട്ടി ഒന്ന് വീശി................... അയാൾ കണ്ണടച്ചു.................
അയാളുടെ മുഖത്തിന് പകരം ഞാൻ മുഷ്ടി കൊണ്ടുപോയി ഇടിച്ചത് ആ മരത്തിൽ ആയിരുന്നു.................. ആ മരം ഒന്ന് കുലുങ്ങിയെന്ന് തോന്നി...............ഇരുട്ടായത് കൊണ്ട് കാണാൻ പറ്റിയില്ല..................... "നിന്നോടല്ലേടാ വേട്ടവളിയാ പറഞ്ഞത് എനിക്കറിയുന്ന പെണ്ണാണെന്ന്................"...............ഞാൻ ദേഷ്യത്തിൽ അവനോട് പറഞ്ഞു..................... അവൻ പേടിച്ചു രണ്ടു കൈകളും പൊക്കി ആ മരത്തിൽ ചാരി നിന്നു................... പെട്ടെന്ന് എന്റെ വയറിൽ രണ്ടുകൈകൾ വന്നു പിണഞ്ഞു എന്നെ വലിച്ചു................... ഞാൻ തിരിഞ്ഞു നോക്കി................... ഷാഹി................... "വാ...............പോകാം..................."................അവൾ എന്നോട് കേണു.................. ഞാൻ അവനെ ഒന്നുകൂടെ നോക്കി...............അവൻ അപ്പോഴും ആ നിൽപ്പ് തന്നെ...................... ഞാൻ മുന്നോട്ട് നടന്നു................... അവൻ അപ്പോഴും പേടിച്ചു അതേ നിൽപ്പ് നിന്നു...............പെട്ടെന്ന് അവൻ ഉയർത്തിപ്പിടിച്ചു നിന്ന അവന്റെ കൈകളിലേക്ക് കുറച്ചു ഇലകൾ വന്നു വീണു................... അവൻ അതുകണ്ട് പേടിച്ചു വെള്ളം ഇറക്കി.................. ഞാൻ ഷാഹിയുടെ കൈകൾ വിടുവിച്ചു അവളെ വിട്ടുമാറി നടന്നു................... അവൾ പിന്നെയും എന്റെ അടുത്തേക്ക് വന്നു............... ഞാൻ പിന്നെയും ഒഴിഞ്ഞുമാറി.................
അവൾ പെട്ടെന്ന് എന്റെ കയ്യിൽ ബലമായി പിടിച്ചു................. "അപ്പോഴേക്കും പിണങ്ങിയോ............."...............അവൾ എന്നോട് ചോദിച്ചു................... "നീയല്ലേ പിണങ്ങിയത്..............."..............ഞാൻ പറഞ്ഞു............... "അത് ഞാൻ കുറച്ചു ഡിമാൻഡ് ഇട്ടതല്ലേ................."................ഷാഹി പറഞ്ഞു............... "എന്നാ ഇപ്പൊ ഞാനും കുറച്ച് ഡിമാൻഡ് ഇടുവാണ്................."...............ഞാനും വിട്ടുകൊടുത്തില്ല...................... "എന്നാ ഞാൻ ഡിമാൻഡ് ഒഴിവാക്കി.................."..................ഷാഹി എന്നോട് പറഞ്ഞു................... "പക്ഷെ ഞാൻ ഒഴിവാക്കിയിട്ടില്ല................."................ഞാൻ അങ്ങോട്ടും പറഞ്ഞു.................... പെട്ടെന്ന് അവൾ കയ്യിലെ പിടുത്തം വിട്ടു............... ഞാനവളെ നോക്കി................ അവൾ എന്നെ ചുണ്ട് കൂർപ്പിച്ചു കൊണ്ട് നോക്കി നിൽക്കുന്നുണ്ട്................... എനിക്ക് അവളുടെ ആ നോട്ടം കണ്ടപ്പോൾ ചിരി വന്നെങ്കിലും ഞാൻ പ്രകടിപ്പിച്ചില്ല................... ഞാൻ ഗൗരവത്തിൽ തന്നെ നിന്നു................ കുറച്ചുനേരം കൂടി അവൾ എന്നെ അങ്ങനെ നോക്കിനിന്നു..................പക്ഷെ ഞാൻ ഗൗരവം വിട്ടുകൊടുത്തില്ല......................... പെട്ടെന്ന് അവളുടെ മുഖത്തുനിന്ന് ഭാവങ്ങൾ മാറാൻ തുടങ്ങി.................അവളുടെ മുഖം ചുവക്കാൻ തുടങ്ങി.................... പെട്ടെന്ന് അവൾ കരയാൻ തുടങ്ങി................. പടച്ചോനേ പെട്ട്............. നാട്ടുകാരെ ഇടയിൽ നിന്ന് അവൾ കരയുന്ന സീൻ ഒന്ന് ആലോചിച്ചു നോക്കിക്കേ.............. ഞാൻ പെട്ടെന്ന് അവളുടെ അടുത്തേക്ക് ചെന്നു...............

💬 Comments

View all comments