Chapter Title : വില്ലൻ 12 [വില്ലൻ]
കണ്ണിന് മുന്നിൽ വന്നു നിന്നു....................
സമർ ഒന്ന് കണ്ണടച്ച് തുറന്നു....................
അഘോരി അപ്രത്യക്ഷനായി.................സമറിന്റെ അടുത്ത് ആരുമില്ല...................
സമറിന് ആകെ സംശയമായി.......................
പക്ഷെ അതൊന്നും അവനിൽ ഭയത്തിന്റെ ലാഞ്ജന സൃഷ്ടിച്ചില്ല..................
അവൻ ചുറ്റും നോക്കി................ആരെയും കാണുന്നില്ല...............
ആ ആൽമരവും ആ തീകുണ്ഡവും മാത്രം................
പെട്ടെന്ന് ശക്തമായ കാറ്റ് വീശാൻ തുടങ്ങി.................
ആ കാറ്റിൽ തീകുണ്ഡം ആളിക്കത്തി.................
ആൽമരം ആടിയുലഞ്ഞു...............അതിന്റെ ചില്ലകൾ ഉലഞ്ഞ് ശബ്ദമുണ്ടാക്കി...................
അതോടൊപ്പം ഒരു പൊട്ടിച്ചിരി സമർ കേട്ടു................പക്ഷെ ആ ചിരിയുടെ ഉടമസ്ഥനെ മാത്രം എത്ര നോക്കിയിട്ടും സമറിന് കണ്ടെത്താൻ സാധിച്ചില്ല...................
സമർ ചുറ്റും നോക്കി..................ആ കാറ്റ് അവന്റെ ഷർട്ടിനെ വലിക്കുന്നത് മാത്രമേ അവൻ കണ്ടുള്ളൂ..................
കാറ്റ് അതിശക്തമായി വീശാൻ തുടങ്ങി.................
കാറ്റിന്റെ ശക്തിയിൽ ആൽമരത്തിലെ ഇലകളെല്ലാം പറന്ന് സമറിന്റെ മുഖത്തേക്ക് വന്നു.....................
അതുപോലെ തന്നെ പൊടിപടലം ഒരു കൊടുങ്കാറ്റ് പോലെ വീശാൻ തുടങ്ങി..................
സമർ അവന്റെ മുഖത്തേക്ക് വരുന്ന പൊടിപടലങ്ങളെയും ഇലകളെയും കമ്പുകളെയും എല്ലാം തന്റെ കൈകൾ കൊണ്ട് തടുത്തു...........................
അവിടുത്തെ അന്തരീക്ഷം വളരെ ഭയാനകമായി മാറിയിട്ടും പലതും അവനെ പേടിപ്പിക്കാൻ ശ്രമിച്ചിട്ടും സമറിൽ ഒരു കുലുക്കം പോലും വന്നില്ല.......................
അതൊന്നും സമറിനെ ഭയപ്പെടുത്താൻ പോന്നത് ആയിരുന്നില്ല...................
മന്ത്രങ്ങൾ ചൊല്ലുന്നതിന്റെ ശബ്ദം വർധിച്ചു...............
സമർ അതെവിടുന്നാ ചൊല്ലുന്നത് എന്നറിയാതെ അവൻ ചുറ്റും നോക്കി......................
പെട്ടെന്ന് ആ മന്ത്രങ്ങൾക്കിടയിലൂടെ ആരോ ശംഖ് ഊതാൻ തുടങ്ങി......................ആ ശബ്ദം അവിടമാകെ അലയടിച്ചു.....................
ആ മന്ത്രങ്ങളുടെ സംഗീതത്തിന് ആ ശംഖിന്റെ ശബ്ദം മാധുര്യമേകി....................
സമർ ചുറ്റും നോക്കി.................പക്ഷെ അവിടെ ആരുമില്ല................
തീകുണ്ഡത്തിന് പിന്നിലും ആൽമരത്തിന് ചുറ്റും സമർ നടന്നു നോക്കി..................പക്ഷെ ഒന്നും കാണാൻ കഴിഞ്ഞില്ല...............
പോരാത്തതിന് ആ ശബ്ദങ്ങൾ നിലച്ചതുമില്ല.................
സമർ എന്താ നടക്കുന്നത് എന്നറിയാതെ വിദൂരതയിൽ നോക്കി നിന്നു.....................
"മരണഭയം ഇല്ലാത്തവൻ................."...............
പെട്ടെന്ന് ആരോ തന്റെ അടുത്ത് എവിടെയോ നിന്ന് ആരോ പറയുന്ന വാക്കുകൾ സമർ കേട്ടു...................
വളരെ കട്ടികൂടിയ ശബ്ദം..............അതിലെ വാക്കുകൾ എല്ലാം തന്റെ ചെവിയിൽ തറച്ചു കയറുന്നത് പോലെ സമറിന് തോന്നി...............
അയാൾ പെട്ടെന്ന് പൊട്ടിച്ചിരിച്ചു......................
"മരണഭയം ഇല്ലാത്തവൻ................."............ഇത്തവണ ഒരു പുച്ഛത്തോടെ ആ വാക്കുകൾ അയാൾ പറഞ്ഞു........................
സമർ
💬 Comments
View all comments