Chapter Title : വില്ലൻ 12 [വില്ലൻ]
അത് കേട്ട് നിന്നു............... മറുപടി ഒന്നും പറയാതെ...................
"നിന്റെ ഗോത്രത്തിൽ വളർന്ന നിന്റെ സ്ഥാനം അലങ്കരിച്ച ഒരുവനും മരണഭയം ഇല്ലായിരുന്നു...................നീ അവരിൽ നിന്നൊന്നും വ്യത്യസ്തനല്ല................. സാധാരണക്കാരൻ മാത്രം.............."................വീണ്ടും ഒരു പുച്ഛത്തോടെ അയാൾ പറഞ്ഞു.................
"നീ ഭയക്കും..........നീ പേടിച്ചു വിറക്കും.............അലമുറയിട്ട് കരയും പഴയത് പോലെ..................."..................ഇത്തവണ അയാളുടെ വാക്കുകൾ സമറിൽ ചലനം സൃഷ്ടിച്ചു..................
"നീ നിന്റേതാണ് എന്ന് കരുതുന്നതെല്ലാം നീ നോക്കി നിൽക്കെ നഷ്ടപ്പെടും................അല്ലാ................നീ എന്തിനെയാണോ ഭയക്കാത്തത്..............അവരെ സ്നേഹിക്കും................കാമിക്കും....................."...................ഒരു പുച്ഛത്തോടെയുള്ള ചിരിയോടെ അയാൾ പറഞ്ഞു........................
സമറിൽ തീക്കനലുകൾ എരിയാൻ തുടങ്ങി.......................
"അന്ന് നീ മരണത്തെ ഭയപ്പെടില്ല.............പകരം സ്നേഹിക്കും ആഗ്രഹിക്കും നേടാൻ വേണ്ടി ശ്രമിക്കും......................"....................അയാൾ ഒരു പൊട്ടിച്ചിരിയോടെ പറഞ്ഞു.......................
സമർ അതുകേട്ട് നിന്നു...............പറയുന്നത് ഏത് ദിക്കിൽ നിന്നറിയാതെ............................
അയാൾ അട്ടഹസിച്ചു ചിരിക്കാൻ തുടങ്ങി...................സമറിനെ കളിയാക്കിയെന്ന പോലെ.......................
സമറിൽ ദേഷ്യം ആളികത്താൻ തുടങ്ങിയിരുന്നു....................പക്ഷെ ആ ദേഷ്യം തീർക്കാൻ പറയുന്ന ആളെ കാണാനാകാതെ സമർ വിഷമിച്ചു...................
പെട്ടെന്ന് അവന്റെ മുന്നിലെ ആൽമരത്തിന് ചുറ്റുമുള്ള കാട്ടിൽ ആ ആൽത്തറയ്ക്ക് ചുറ്റും വൃത്തത്തിൽ തീകുണ്ഡങ്ങൾ തെളിയാൻ തുടങ്ങി.....................
ആ തീകുണ്ഡങ്ങൾക്ക് പിന്നിൽ സമർ മുൻപ് വന്നപ്പോൾ കണ്ട
സന്യാസിമാരെല്ലാം സമറിനെ നോക്കി നിൽക്കുന്നത് സമർ കണ്ടു.....................
അവരുടെ ചുണ്ടുകൾ ചലിക്കുന്നുണ്ടായിരുന്നു.................ആ മന്ത്രങ്ങൾ അവരുടെ ചുണ്ടിൽ നിന്നാണ് ഉത്ഭവിച്ചത്......................
അവർ സമറിനെ നോക്കി മന്ത്രം ചൊല്ലിക്കൊണ്ടിരുന്നു.....................
സമർ ചുറ്റും നോക്കി..................എല്ലായിടത്തും ഒരേ കാഴ്ച...................
തീകുണ്ഡങ്ങൾക്ക് പിന്നിൽ തന്നെ തുറിച്ചു നോക്കിക്കൊണ്ട് മന്ത്രങ്ങൾ ഉരുവിടുന്ന സന്യാസിമാർ.......................
സമർ പെട്ടെന്ന് അഘോരിയെ തേടി.................അവന്റെ കണ്ണുകൾ ചുറ്റും പാഞ്ഞു...................പക്ഷെ അവർക്കിടയിൽ നിന്ന് സമറിന് ആ അഘോരിയെ കാണാൻ സാധിച്ചില്ല......................
പെട്ടെന്ന് സമറിന്റെ ഉള്ളറിഞ്ഞെന്ന പോലെ ആ ആൽചുവടിൽ നേരത്തെ കത്തി നിന്നിരുന്ന തീകുണ്ഡം ആളിക്കത്തി.......................
സമർ അങ്ങോട്ടേക്ക് നോക്കി....................ആ തീകുണ്ഡത്തിൽ ധ്യാനത്തിലിരിക്കുന്ന അഘോരിയെ സമർ കണ്ടു......................
സമർ അത്ഭുതപ്പെട്ടു................ഇത് എങ്ങനെ..............അവൻ അമ്പരന്നു..................
സമർ തീകുണ്ഡത്തിൽ ഇരിക്കുന്ന അഘോരിയെ നോക്കി................
വൈകുന്നേരം കണ്ട അതേ പോലെ തന്നെ അഘോരിയുടെ ഇരിപ്പ്...................കണ്ണുകൾ അടഞ്ഞിരിക്കുവാണ്..................അഘോരി ധ്യാനത്തിൽ ആണെന്ന് സമറിന് തോന്നി....................
തന്റെ കാഴ്ചയെ വലിപ്പിച്ച തന്റെ ശ്രദ്ധയെ തിരിപ്പിച്ച അഘോരി അതാ തന്റെ മുൻപിൽ ധ്യാനത്തിൽ ഇരിക്കുന്നു...............അതും തീയിൽ....................
💬 Comments
View all comments