Chapter Title : വില്ലൻ 12 [വില്ലൻ]
കരയുന്ന ഷാഹി കുട്ടി അന്ന് അവനെ കണ്ണിമയ്ക്കാതെ നോക്കി നിന്നു.....................
ഇവർ തമ്മിൽ വല്ല മുൻ ജന്മ ബന്ധവും ഉണ്ടോ എന്നുപോലും എനിക്ക് തോന്നി......................
സമർ അവളെ നോക്കി നിന്നു...............പതിയെ തലയാട്ടി...............ഷാഹിയുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു...............
സമർ അവളുടെ കവിളിൽ ഉമ്മ വെച്ചു.............അവൾ ഇക്കിളി പൂണ്ട് കിണുങ്ങി..................
കുറച്ചുനേരം കളിപ്പിച്ചതിന് ശേഷം ഞാൻ അവളെ വാങ്ങി................പക്ഷെ അവന്റെ കയ്യിൽ നിന്ന് എടുക്കുമ്പോൾ അവന്റെ വിരലിൽ അവൾ മുറുക്കെ പിടിച്ചിട്ടുണ്ടായിരുന്നു...................
വളരെ മുറുക്കെ..............അതിന്റെ പിടി മെല്ലെ വിടാൻ എനിക്ക് സാധിച്ചില്ല.................ഷാഹി ആ പിടി വിടാൻ സമ്മതിച്ചില്ല.................
ഞാൻ കുറച്ചു ബലത്തോടെ അവളുടെ ആ പിടുത്തം വിടുവിച്ചു....................
സമറിൽ നിന്നും പിടുത്തം വിടുവിച്ചതും ഷാഹി കരയാൻ തുടങ്ങി....................
എന്നെ നോക്കി അവൾ നിർത്താതെ കരഞ്ഞു....................അവളുടെ ശബ്ദം ആകെ ആ റൂമിൽ നിറഞ്ഞു...................
പെട്ടെന്ന് ലക്ഷ്മിയമ്മ ഉറക്കത്തിൽ നിന്ന് എണീറ്റു.....................
സ്വപ്നം കണ്ട പഴയ ഓർമ്മകൾ അവളിലേക്ക് തിരികെ വന്നു.................
ഷാഹി ജനിച്ചു ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ തന്റെ വിധി നിർണയിച്ചിരുന്നു എന്നെനിക്ക് തോന്നി.........................
ഒരുപക്ഷെ അവർ തമ്മിൽ മുൻ ജന്മ ബന്ധം വല്ലതുമുണ്ടോ....................ഒരുപാട് തവണ സ്വയം ചോദിച്ച ചോദ്യം അവളിലേക്ക് പിന്നെയും
കടന്നുവന്നു........................
സമർ....................അവന്റെ കണ്ണുകൾ................മറ്റുള്ളവരെ പെട്ടെന്ന് ആകർഷിക്കുന്ന കണ്ണുകൾ.....................
പക്ഷെ അവസാനം അവനെ കണ്ടപ്പോൾ ആ കണ്ണുകളിൽ നിഷ്കളങ്കതയോ സ്നേഹമോ അല്ലാ ഞാൻ കണ്ടത്....................
തീ................
ആളിക്കത്തുന്ന തീ..................
അവന്റെ ഒരു നോട്ടം പോലും ഇത്ര ഭയപ്പെടുത്തും എന്ന് അന്നാണ് ഞാൻ മനസ്സിലാക്കുന്നത്......................
ലക്ഷ്മിയമ്മ ഓർമ്മകൾ അയവിറക്കി......................
സമറും ഷാഹിയും അതിൽ നിറഞ്ഞു നിന്നു.................
☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️
നിരഞ്ജനയുടെ ഫോൺ ശബ്‌ദിച്ചു...................
നിരഞ്ജന ഡിസ്പ്ലേയിലേക്ക് നോക്കി...................
"ഇയാൾക്ക് വേറെ പണി ഒന്നുമില്ലേ.................."..............നിരഞ്ജന പേര് കണ്ടു സ്വയം നെടുവീർപ്പിട്ടു....................
കന്യാകുമാരിയിലേക്കുള്ള യാത്രയിൽ ട്രാവലറിൽ ഇരിക്കുകയായിരുന്നു നിരഞ്ജന.......................
നിരഞ്ജന സ്വയം നെടുവീർപ്പിട്ടതിന് കുറച്ചു ശബ്ദം കൂടി പോയി...................അടുത്തിരിക്കുന്ന ബാലഗോപാൽ ഇത് കേട്ടു.......................
"എന്ത് പറ്റി മാഡം.................."...............ബാലഗോപാൽ നിരഞ്ജനയോട് ചോദിച്ചു......................
നിരഞ്ജന ഫോൺ ഡിസ്പ്ലേ ബാലഗോപാലിന് കാണിച്ചു കൊടുത്തു.....................
ഫോണിൽ തെളിഞ്ഞ പേര് ബാലഗോപാൽ വായിച്ചു................
ഐ ജി ദാമോദർ..................
"ഹയ്............... ദാമു അണ്ണൻ.................".................ബാലഗോപാൽ ചിരിച്ചുകൊണ്ട്
💬 Comments
View all comments