Chapter Title : വില്ലൻ 12 [വില്ലൻ]
പോലെ....................
സമർ പെട്ടെന്ന് തിരിഞ്ഞുനോക്കി..................
ഇരുട്ട്...................
ഇരുട്ട് മാത്രം.............
സമർ കൈകൊണ്ട് ആ ഇരുട്ടിലേക്ക് വീശി നോക്കി.................ആരുമില്ല...................ആരുടേയും ശരീരത്തിൽ അവന്റെ കൈകൾ പതിച്ചതുമില്ല...................
സമർ തിരിഞ്ഞു ആലിൻ ചുവടിന് നേരെ നടക്കാൻ ആരംഭിച്ചു......................
സമർ അവസാനത്തെ സ്റ്റപ്പും ഇറങ്ങി..................
പക്ഷെ അവിടുത്തെ കാഴ്ച അവനെ അമ്പരപ്പിച്ചു..................കാരണം അവിടെ ഒരാൾ പോലും ഇല്ലായിരുന്നു..........................
പിന്നെ എവിടെ നിന്നാണ് താൻ ആ മന്ത്രം കൂട്ടത്തോടെ ചൊല്ലുന്നത് കേൾക്കുന്നത്....................
ആ സന്യാസികൾ എല്ലാം എവിടെ..........?
ഞാൻ തേടിവന്ന ആ അഘോരി എവിടെ.........?
സമറിൽ പിന്നെയും ചോദ്യങ്ങൾ ഉയർന്നു.................
അവിടെ ഒരു തീകുണ്ഡം കത്തുന്നുണ്ടായിരുന്നു..................സമർ അതിന് അടുത്തേക്ക് നടന്നു......................
അവന്റെ ഓരോ ചുവടുകളും മണ്ണിൽ ചെറിയ താഴ്ച സൃഷ്ടിച്ചു................
ആ താഴ്ചയുണ്ടാക്കിയ ശബ്ദം അവന്റെ ചെവിയിൽ കേട്ടു ഓരോ ചുവടിലും......................
അവൻ തീ ലക്ഷ്യമാക്കി നടന്നു.....................
പെട്ടെന്ന് തന്റെ വലത്തേ ഭാഗത്ത് ഒരാൾ നിൽക്കുന്നത് പോലെ സമറിന് അനുഭവപ്പെട്ടു...................
സമർ വലത്തേക്ക് തിരിഞ്ഞപ്പോഴേക്കും ആ അഘോരി സമറിന്റെ കണ്ണിന് മുന്നിൽ വന്നു നിന്നു....................
സമർ ഒന്ന് കണ്ണടച്ച് തുറന്നു....................
അഘോരി അപ്രത്യക്ഷനായി.................സമറിന്റെ അടുത്ത് ആരുമില്ല...................
സമറിന് ആകെ സംശയമായി.......................
പക്ഷെ അതൊന്നും അവനിൽ ഭയത്തിന്റെ ലാഞ്ജന സൃഷ്ടിച്ചില്ല..................
അവൻ ചുറ്റും നോക്കി................ആരെയും കാണുന്നില്ല...............
ആ ആൽമരവും ആ തീകുണ്ഡവും മാത്രം................
പെട്ടെന്ന് ശക്തമായ കാറ്റ് വീശാൻ തുടങ്ങി.................
ആ കാറ്റിൽ തീകുണ്ഡം ആളിക്കത്തി.................
ആൽമരം ആടിയുലഞ്ഞു...............അതിന്റെ ചില്ലകൾ ഉലഞ്ഞ് ശബ്ദമുണ്ടാക്കി...................
അതോടൊപ്പം ഒരു പൊട്ടിച്ചിരി സമർ കേട്ടു................പക്ഷെ ആ ചിരിയുടെ ഉടമസ്ഥനെ മാത്രം എത്ര നോക്കിയിട്ടും സമറിന് കണ്ടെത്താൻ സാധിച്ചില്ല...................
സമർ ചുറ്റും
💬 Comments
View all comments