Chapter Title : വില്ലൻ 12 [വില്ലൻ]
അവനെ നോക്കിയ ശേഷം തിരിഞ്ഞു ബാക്കിയുള്ളവരെ നോക്കി...................
അവർ ഭയത്തോടെ അവനെ നോക്കി....................
അപ്പോഴേക്കും ഒരുത്തൻ ജിലാന്റെ ഇടതുവശത്ത് നിന്ന് അവന്റെ തലയ്ക്ക് നേരെ സിലമ്പ് വീശി...................ആ സിലമ്പ് ജിലാന്റെ തലയിൽ തൊടുന്നതിന് മുന്നേ സിലമ്പ് ജിലാന്റെ കയ്യിൽ ഒതുങ്ങി...................
സിലമ്പ് വീശിയവൻ സിലമ്പ് വലിച്ചെടുക്കാൻ നോക്കി പക്ഷെ അത് ജിലാന്റെ കയ്യിൽ നിന്ന് മോചിതമായില്ല....................ജിലാൻ അവനെ ഒരു ചിരിയോടെ നോക്കിയ ശേഷം സിലമ്പ് ഒറ്റ വലി..................
സിലമ്പ് പിടിച്ചവൻ ജിലാന് നേരെ വന്നതും ജിലാൻ അവന്റെ മുഖമടക്കി കുത്തി..................അവൻ വെട്ടിയിട്ട വാഴ പോലെ നിലത്തേക്ക് വീണു...........................
മറ്റുള്ളവർ ശ്വാസമടക്കി ഈ കാഴ്ച കണ്ടു.................
അവർ വീണ്ടും ജിലാന് നേരെ ഓടിയടുത്തു..............
ഇത്തവണ ജിലാൻ അവരുടെ നേരെ ഓടിയില്ല..............പകരം അവരുടെ വരവ് ആസ്വദിച്ചു നിന്നു.....................
ആദ്യം വന്നവൻ ജിലാന് നേരെ സിലമ്പ് വീശി...................ജിലാൻ സിലമ്പ് നോക്കി ഒരടി...................
ജിലാന് നേരെ വന്ന സിലമ്പ് ഒടിഞ്ഞുപോയി.............. ..ജിലാൻ അവന്റെ നെഞ്ചിലേക്ക് ആഞ്ഞുചവിട്ടി..................അവൻ പറന്ന് പിന്നിൽ വന്നവരുടെ മേലിൽ വീണു...................
മൂന്നാല് പേർ അവന്റെ വീഴ്ചയോടൊപ്പം മണ്ണ് കണ്ടു..........................
വീണുകിടന്നവരുടെ മുകളിലൂടെ ചാടി പിന്നിൽ വന്നവർ ജിലാന് നേരെ കുതിച്ചു..................
ആദ്യം വന്നവൻ ജിലാന് നേരെ വീശിയ സിലമ്പിൽ നിന്ന് ഒഴിഞ്ഞുമാറി ജിലാൻ ധ്രുതഗതിയിൽ ജിലാൻ അവന്റെ പിന്നിലെത്തി......................എന്നിട്ട് അവന്റെ അവന്റെ വയറിൽ പിന്നിൽ നിന്നും പിണഞ്ഞു പിടിച്ചിട്ട് പൊക്കിയെടുത്തു പിന്നിലേക്ക് എറിഞ്ഞു.................
അവൻ വായുവിൽ കറങ്ങി പിന്നിൽ വന്നവർക്ക് നേരെ വീണു..................ബാക്കിയുള്ളവർ എല്ലാവരും അവന്റെ ശരീരവും ഏറ്റുവാങ്ങി ഭൂമിയിലേക്ക് പതിച്ചു..................
നേരത്തെ വീണവന്മാരിൽ ഒരുവൻ ജിലാന് നേരെ പാഞ്ഞടുത്തു....................
💬 Comments
View all comments