0%

Chapter Title : വില്ലൻ 12 [വില്ലൻ]

Author : വില്ലൻ Read All Parts 1774
നോട്ടമെല്ലാം നോക്കി ഇരിക്കുന്നുണ്ടായിരുന്നു..................... കുറച്ചു ദൂരം കഴിഞ്ഞപ്പോൾ രണ്ട് റോഡ് മുന്നിലേക്ക് വന്നു................... ഒരു ടാറിട്ട റോഡും ഒരു മൺപാതയും.................. ഷാഹി എന്നോട് മൺപാതയിലൂടെ പോകാൻ പറഞ്ഞു................ ഞാൻ അതിലൂടെ വണ്ടി ഓടിച്ചു................. കുണ്ടും കുഴിയും കുഴപ്പമില്ലാതെ വഴികളായിരുന്നു അത്................പോരാത്തതിന് ചുറ്റുമുള്ള മരങ്ങളുടെ വേരുകൾ ആ പാതയിലൂടെ ചാഞ്ഞു കിടക്കുന്നുണ്ടായിരുന്നു....................... ഞാൻ ശ്രദ്ധിച്ചു വണ്ടി ഓടിച്ചു...................സത്യം പറഞ്ഞാൽ അതിലൂടെ വണ്ടി ഓടിക്കുന്നത് എന്തോ ഒരു ഉത്സാഹം നൽകി.................ഒരു ഓഫ് റോഡ് ഫീൽ.................പക്ഷെ ചളി ഒക്കെ കുറവായിരുന്നു.................. ആ മൺപാത ഞങ്ങളെ ഒരു പുഴയുടെ തീരത്തേക്ക് കൊണ്ടെത്തിച്ചു......................... ഞങ്ങൾ വണ്ടി നിർത്തി ഇറങ്ങി................ ആ പുഴയുടെ ദൃശ്യം കാണാൻ വളരെ മനോഹരമായിരുന്നു........................അതിനേക്കാൾ ഭംഗി ആയിരുന്നു ഞങ്ങൾ വന്ന കാട് കാണാൻ..................... ആ കാട് ഞങ്ങളെ മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞു നിൽക്കുന്ന പോലെ തോന്നി....................... പുഴയുടെ തീരത്തിന് ഇരുവശവും കാടായിരുന്നു.................... ഒരു നൂറോ ഇരുന്നൂറോ മീറ്റർ ദൂരം മാത്രം സാധാ പുഴയുടെ തീരം...................ബാക്കി കാടാണ് പുഴയുടെ തീരം......................
നല്ല രസമുള്ള കാഴ്ചയായിരുന്നു അത്...................... ഞങ്ങൾ പുഴയുടെ അടുത്തേക്ക് ചെന്നു................... മനോഹരമായ പുഴ..............അക്കരെയും കാടാണ്...........വശങ്ങളിലും കാട്...............പ്രകൃതിയുടെ നടുവിൽ കൊണ്ടുപോയി ഇട്ടപോലെ തോന്നി........................... "ഇത് കാണിക്കാനാണോ ഇങ്ങോട്ട് കൊണ്ടുവന്നത്................"................ഞാൻ അവളോട് ചോദിച്ചു................. "ഇതുമുണ്ട്................ പക്ഷെ ഈ കാട്ടിൽ ഒരു അമ്പലമുണ്ട്............... അതും കൂടെ കാണാൻ.................".............ഷാഹി വലതുവശത്തെ കാട് നോക്കിക്കൊണ്ട് പറഞ്ഞു.................... "ഇതെന്തായാലും സൂപ്പറായി............. നല്ല കിടിലൻ വ്യൂ................."............ഞാൻ സന്തോഷത്തോടെ പറഞ്ഞു................ "എന്നാൽ അമ്പലം കാണാൻ പോയാലോ.............."...................ഷാഹി പറഞ്ഞു................ "ഹ്മ്...............പോകാം................."..............ഞാൻ മറുപടി കൊടുത്തു.................. ഷാഹി മുന്നോട്ട് നടന്നു.................ഞാൻ പിന്നാലെയും...................... സത്യത്തിൽ ആ അമ്പലത്തിന് ഒരു പ്രത്യേകത ഉണ്ട്.................... താൻ ഇഷ്ടപ്പെടുന്ന ആളെ ആ അമ്പലത്തിൽ കൊണ്ടുവന്ന് ഒരുമിച്ചു പ്രാർത്ഥിച്ചാൽ പിന്നെ അവർ ജീവിതത്തിൽ ഒന്നിക്കും എന്ന്.................... ഷാഹിക്ക് ഇത് അറിയാമായിരുന്നു................... പക്ഷെ സമറിനോട് പറയാൻ അവൾക്ക് സാധിച്ചില്ല................അവനോട് തന്റെ സ്നേഹം തുറന്ന് പറയാൻ അവൾക്ക് ധൈര്യം തോന്നിയില്ല................... ചിലപ്പോൾ അവന് തന്നെ ഇഷ്ടമില്ലെങ്കിലോ...............അത് പറഞ്ഞാൽ ചിലപ്പോ അവനോടൊപ്പമുള്ള ഈ നിമിഷങ്ങൾ അവസാനിച്ചാലോ................. ഇങ്ങനെയുള്ള പല പേടികളും അവളെ അവളുടെ പ്രണയം തുറന്ന് പറയുന്നതിൽ പിന്തിരിപ്പിച്ചു.....................

💬 Comments

View all comments