Chapter Title : വില്ലൻ 12 [വില്ലൻ]
അവൾ വിട്ടുമാറി....................
ഞാൻ അവളെ നോക്കിയെങ്കിലും അവൾ എന്റെ മുഖത്ത് നിന്നും കണ്ണുതിരിച്ചു..................
അവൾ നാണത്താൽ തല താഴ്ത്തി മുന്നോട്ട് നടന്നു....................
പിന്നെയും അതേ പോലുള്ള വഴികൾ................പക്ഷെ ചെടികളുടെ വളർച്ച കൂടുതലായിരുന്നു...................
ഈ വഴിയിലൂടെ അധികം ആരും പോകാറില്ല എന്നെനിക്ക് തോന്നി.................
ഞങ്ങൾ ഓരോന്ന് പറഞ്ഞു മുന്നോട്ട് നടന്നു................
അധികം വൈകാതെ ഞങ്ങൾ അമ്പലത്തിന് അടുത്തെത്തി...................
ഒരു ചെറിയ അമ്പലം..............അതിനുള്ളിൽ പ്രതിഷ്ഠ ദൂരെ നിന്ന് കാണാം.................
അമ്പലത്തിന് മുന്നിലായി ഒരു ചെറിയ തുളസിത്തറ.................അതിൽ തുളസി ചെടി വളർന്നു നിൽക്കുന്നു.................
ഷാഹി എന്റെ കയ്യിൽ പിടിച്ചു അങ്ങോട്ടേക്ക് നടന്നു...................
അവളുടെ പെട്ടെന്നുള്ള പ്രവൃത്തിയിൽ ഞാൻ അമ്പരന്നെങ്കിലും അവളുടെ കയ്യിന്റെ മൃദുത്വം ഞാൻ ആസ്വദിച്ചു....................
അവളുടെ കയ്യിൽ എന്റെ കൈ ഇരിക്കുന്നത് കണ്ട് ഞാൻ വളരെ സന്തോഷിച്ചു...................
ഞങ്ങൾ തുളസിതറയും കടന്ന് പ്രതിഷ്ഠയ്ക്ക് മുന്നിലെത്തി..................
അവൾ എന്നോട് പ്രാർത്ഥിക്കാൻ പറഞ്ഞു..................
ഞാൻ കൈകൾ കൂപ്പി കണ്ണടച്ച് ഈ കുഞ്ചുണ്ണൂലിയെ എനിക്ക് നൽകണേ എന്നും എന്ന് പ്രാർത്ഥിച്ചു..................
ഞാൻ കണ്ണുകൾ തുറക്കുമ്പോളും അവൾ നല്ല പ്രാർത്ഥനയിലാണ്.......................
അവൾ കണ്ണടച്ച് കൈകൾ കൂപ്പി നിൽക്കുന്നത് കാണാൻ തന്നെ എന്തൊരു ഭംഗിയാണ്.................
എന്റെ കുറുമ്പിയുടെ മുഖം മുഴുവൻ നിഷ്കളങ്ക ഭാവത്താൽ നിറഞ്ഞിരിക്കുന്നു....................
ഞാൻ അവളെ കുറച്ചു നേരം നോക്കി നിന്നതിന് ശേഷം അമ്പലത്തിന് ചുറ്റും കാണാൻ നടന്നു......................
ഈ നേരം ഷാഹി നല്ല പ്രാർത്ഥനയിൽ ആയിരുന്നു................
"ദൈവമേ.................ഞാൻ എനിക്ക് ഇഷ്ടമുള്ളവനുമായി നിന്റെ മുൻപിൽ വന്നിരിക്കുന്നു..................അവന് എന്നെ ഇഷ്ടമാണോ അല്ലയോ എന്നൊന്നും എനിക്കറിയില്ല.................പക്ഷെ എനിക്ക് ഇഷ്ടമാണ്.................വളരെ ഇഷ്ടമാണ്...................പണ്ടെന്നോ കണ്ടുമറന്ന മുഖം.................എനിക്കെന്നും സന്തോഷം തന്ന മുഖം....................എന്നിൽ പ്രണയം നിറച്ചിരുന്ന മുഖം..................എന്റെ സ്വപ്നങ്ങളിലെ രാജകുമാരൻ.................അവൻ തന്നെയാണോ എന്നൊന്നും എനിക്കറിയില്ല.................പക്ഷെ എന്തോ അങ്ങനെ വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം...................സമറിന് ഞാൻ ചേർന്നവനാണോ എന്നൊന്നും എനിക്കറിയില്ല...............പക്ഷെ അവനോടൊപ്പമുള്ള ഓരോ നിമിഷവും മറ്റെന്തിനേക്കാളും ഞാൻ സന്തോഷവാനാണ്....................മറ്റെന്തിനേക്കാളും..................എനിക്ക് അവനെ തന്നൂടെ..............ഞാൻ പൊന്നുപോലെ നോക്കിക്കോളാം................."....................ഷാഹി മനമുരുകി പ്രാർത്ഥിച്ചു..................
അവൾ കണ്ണുകൾ തുറന്നു...................
സമറിനെ കാണുന്നില്ല.............അമ്പലത്തിന് പിന്നിൽ നിന്നും ശബ്ദം കേൾക്കുന്നുണ്ട്....................
അവൾ ദേവിക്ക് ഒന്നുകൂടെ കണ്ണ് കാണിച്ചിട്ട് അവിടേക്ക് നടന്നു.......................
ഞാൻ അവിടെ എവിടെയോ നോക്കിനിൽക്കുന്നത് അവൾ കണ്ടു.....................
💬 Comments
View all comments