Chapter Title : വില്ലൻ 12 [വില്ലൻ]
പറഞ്ഞു..................
"അപ്പൊ നീണ്ട ഇരുപത്തിയാറ് കൊല്ലം നീ നിന്റെ മുത്തശ്ശൻ കിടക്കയിൽ തന്നെ കിടക്കുന്നത് കണ്ടു.................പക്ഷെ നിന്റെ തന്ത അതേ കാഴ്ച നീണ്ട ഇരുപത്തിയേഴ് കൊല്ലം കണ്ടു.................."...............അബൂബക്കർ പറഞ്ഞു..................
അവൻ അബൂബക്കറിനെ നോക്കി................
"നിനക്കും നിന്റെ തന്തയ്ക്കും ആ കാഴ്ച ഒരുക്കിയത് ഈ ഞാനാണ്....................".................അബൂബക്കർ വളരെ സിമ്പിളായി പറഞ്ഞു..................
അതുകേട്ട് അവൻ പേടിയിൽ അബൂബക്കറിന്റെ കയ്യിൽ നിന്നും വിട്ടുമാറി നിന്നു...................
അവന്റെ പ്രവൃത്തി കണ്ട് അബൂബക്കർ ചിരിച്ചു.......................
മറ്റുള്ളവർ അബൂബക്കറിന്റെ സംസാരം കേട്ട് മരവിച്ചു നിൽക്കുകയായിരുന്നു................
"അതുകൊണ്ടാണ് ഞാൻ നിന്റെ തന്തയുടെ തന്തയെ നിന്റെ തന്തയുടെ മുന്നിൽ വെച്ച് വിളിച്ചിട്ടും നിന്റെ തന്ത ഒരടി പോലും മുന്നോട്ട് അനങ്ങാതെ നിൽക്കുന്നത്...................."..................സേതുവിനെ ചൂണ്ടി കാണിച്ചുകൊണ്ട് അബൂബക്കർ പറഞ്ഞു.........................
അവൻ പേടിയോടെ സേതു നിൽക്കുന്നത് നോക്കിനിന്നു......................
"സേതു.................ഈ പരിപാടി നടത്താൻ ഒരു മോന്റെ മോന്റെയുടെയും അനുവാദം എനിക്കാവശ്യമില്ല......................പിന്നെ എന്നെ ഈ പരിപാടി ചെയ്യുന്നതിൽ നിന്ന് തടയാനാണ് നിങ്ങളുടെ ഉദ്ദേശമെങ്കിൽ ഞാൻ ഒരു വരവ് വരും...................പിന്നെ തന്തയും മോനും തന്തയുടെ തന്ത കിടന്ന അതേ കട്ടിലിൽ ചാകുന്നത് വരെ കിടക്കും.................."................അബൂബക്കർ അവരോട് പറഞ്ഞു................
അവർ പേടിച്ചു വിറച്ചു...................
"പിന്നെ അനുവാദം തരാനും അനുഗ്രഹം തരാനുമായി ഒരുത്തനും ഇനി ഇവിടേക്ക് വരാൻ നിക്കണ്ടാ...................."................അതും പറഞ്ഞു അബൂബക്കർ തിരികെ നടന്നു...............അവരെ ഒന്ന് നോക്കിയതിന് ശേഷം അമൂദും.................
അവരാണെങ്കി അബൂബക്കറിൽ നിന്ന് രക്ഷപ്പെടാൻ കാത്തു നിൽക്കുക ആയിരുന്നു.................
അവർ വന്ന വണ്ടിയുടെ അടുത്തേക്ക് ഓടി.....................
☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️
തിരിഞ്ഞും മറിഞ്ഞും കിടന്നിട്ട് എനിക്ക് ഉറക്കം വന്നില്ല.................
ഞാൻ കിടക്കയിൽ നിന്ന് എണീറ്റ് വാതിൽ തുറന്ന് പുറത്തേക്കിറങ്ങി............................
നീലനിലാവ്..................
എന്നാൽ ആകാശം ചുവന്നിട്ടുമുണ്ട്..................
ഇതെന്താ ആകാശം പതിവില്ലാതെ ഇങ്ങനെ....................
ഞാൻ ഷാഹിയുടെ റൂമിന് മുന്നിൽ എത്തി...................
അവിടുന്ന് വന്നതിന് ശേഷം ഷാഹിയുടെ മുഖം പിന്നെ ഞാൻ തെളിഞ്ഞു കണ്ടില്ല...................
ഫുഡ് കഴിക്കാൻ ഇരുന്നപ്പോഴും അവൾ എന്തോ കഴിച്ചെന്ന് വരുത്തി വേഗം എണീറ്റു പോയി....................
അല്ലെങ്കിൽ രാത്രി റൂമിലേക്ക് ഞാൻ ചെന്നില്ലെങ്കിൽ എന്റെ അടുത്തേക്ക് ഓടി വരുന്ന അവൾ ഇന്ന് നേരത്തെ കിടന്നു......................
ഞാൻ വാതിലിൽ മുട്ടണോ എന്നൊരു നിമിഷം സംശയിച്ചു...................
💬 Comments
View all comments