Chapter Title : വില്ലൻ 13 [വില്ലൻ]
കാളകൾ കാണിക്കുന്ന ഒരു കുറുമ്പ് പോലും അവൻ മറ്റുള്ളവരോട് കാണിച്ചിരുന്നില്ല........................
മലവേടനും അവന്റെ ജനങ്ങളും അരിയുടെ ക്ഷാമം വന്നപ്പോൾ റാസയെ സമീപിച്ചില്ല.................. പക്ഷെ അവരുടെ ദുരിതം അറിഞ്ഞ റാസ അവർക്കുള്ള അരിയും ഭക്ഷണവും അവരുടെ കാട്ടിലെ വാസസ്ഥലത്ത് എത്തിച്ചു നൽകി.......................
കഷ്ടപ്പാട് വന്നപ്പോൾ തന്റെയടുക്കൽ വരാതിരുന്നതിന് മലവേടന് നല്ല ചീത്തയും റാസയുടെ അടുക്കൽ നിന്ന് കിട്ടി......................
പക്ഷെ മലവേടന് തങ്ങൾക്കും കൂട്ടർക്കും ഒരു കഷ്ടപ്പാട് വന്നാൽ ഒരു നാഥൻ ഉണ്ട് എന്നുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്നതായിരുന്നു റാസയുടെ പ്രവൃത്തി......................
സായരാ വേദനിപ്പിക്കേണ്ട എന്ന് കരുതി റാസ അക്കൊല്ലമുള്ള ഒരു ജെല്ലിക്കെട്ടിലും പങ്കെടുത്തില്ല................അതുപോലെ തന്നെ റാസയുടെ സംഘവും.....................
പക്ഷെ പാലമേട് ജെല്ലിക്കെട്ടിൽ പോയി ഭാർഗവനും കൂട്ടരും വിജയിച്ചു വന്നു..................
റാസായുമായി ഉള്ള ഏറ്റുമുട്ടലിൽ കിട്ടിയ അടിയിൽ തല കുനിച്ചു നടന്നിരുന്ന ഭാർഗവനും കൂട്ടർക്കും തല ഉയർത്താൻ കിട്ടിയ അവസരമായിരുന്നു അത്...................അവർ അത് നല്ലപോലെ ആഘോഷിക്കുകയും ചെയ്തു......................
ഇതിനിടയിൽ മിഥിലാപുരിയിലെ ഗുരുക്കൾ ആയ ബാറക്ക് അബ്ബാസി ഒരു നിർദേശവും ആയി റാസയുടെ മുന്നിലെത്തി....................
ബാറക്ക് അബ്ബാസി ഒരു അദ്ധ്യാപകൻ മാത്രം അല്ലായിരുന്നു പല നാടുകളിൽ പോയി അവിടുത്തെ ആയോധനകലകളിൽ ഒക്കെ അതീവ പരിജ്ഞാനം ഉള്ള ഒരു വ്യക്തിയായിരുന്നു ബാറക്ക് അബ്ബാസി......................
താൻ നേടിയ അറിവുകൾ ഇവിടുത്തെ കുട്ടികളിലേക്കും എത്തിക്കട്ടെ അതിന് ഗുരുകുലം ഒരു വേദിയാക്കട്ടെ എന്നുള്ള ഒരു നിർദേശം റാസയുടെ മുന്നിൽ ബാറക്ക് അബ്ബാസി അവതരിപ്പിച്ചു....................
കളരിയും ചെറിയ രീതിയിൽ അഭ്യാസമുറകളൂം ഗുരുകുലത്തിൽ ഇപ്പോൾ തന്നെ പഠിപ്പിക്കുന്നുണ്ടായിരുന്നു.......................
പക്ഷെ ആയോധനകലയിലും അഭ്യാസമുറകളിലും അതിവിജ്ഞാനം നൽകുക എന്നുള്ള നിർദേശത്തെ റാസ തിരസ്കരിച്ചു......................
"ഗുരുക്കളെ.................മിഥിലാപുരി ഒരു കർഷകരാജ്യമാണ്..................മറ്റുള്ളവരെ അന്നം ഊട്ടുന്ന രാജ്യം..................നമ്മൾക്ക് രാജാവും ഇല്ല രാജ്ഞിയും ഇല്ല....................മാത്രവുമല്ല ഒരു രാജ്യവും നമ്മളോട് യുദ്ധം ചെയ്യാൻ വരില്ല കാരണം നമ്മൾ ഒരു യുദ്ധരാജ്യം അല്ല എന്നുള്ളത് തന്നെ..................നമ്മൾ ഉണ്ടാക്കുന്ന അന്നം നമ്മുടെ ചുറ്റുമുള്ള എല്ലാ രാജ്യങ്ങളിലേക്കും നമ്മൾ എത്തിക്കുന്നുണ്ട്.................അതുകൊണ്ട് തന്നെ അവരാരും നമ്മളോട് യുദ്ധത്തിന് വരില്ല................അതുകൊണ്ട് തന്നെ ഈ യുദ്ധമുറകളിലും അഭ്യാസമുറകളിലും വലിയ വിജ്ഞാനം നേടിയതുകൊണ്ട് ജീവിതത്തിൽ ഉപകാരപ്പെടാൻ പോകുന്നില്ല....................."..................റാസ പറഞ്ഞു.....................
"ചെറിയ ചെറിയ ആക്രമണങ്ങൾ പ്രതിരോധിക്കാൻ
💬 Comments
View all comments