Chapter Title : വില്ലൻ 13 [വില്ലൻ]
അവന്റെ ഉമ്മാ തിരികെ വരാൻ സാധിക്കാത്ത ഒരു യാത്ര പോയെന്ന്...................
ആദം കണ്ണുകൾ തുറന്ന് അടച്ചു കണ്ണീരിനെ നിയന്ത്രിക്കാൻ ശ്രമിച്ചു.......................
ആദം ആ താക്കോലിന്റെ മൂർച്ചയുള്ള ഭാഗം കൊണ്ട് അവന്റെ കയ്യിലെ കെട്ട് അറുക്കാൻ തുടങ്ങി......................
ഞാൻ ഇതെല്ലാം കണ്ടുനിന്നു...................എന്നിൽ ഒരു പ്രതീക്ഷ വന്നു........................
അധികം ശബ്ദം പുറത്തേക്ക് വരാത്ത രീതിയിൽ പതുക്കെ ആയിരുന്നു അവൻ കയർ അറുത്തത്........................
അവസാനം കയ്യിൽ കെട്ടിയ കയർ അവൻ അറുത്തുമാറ്റി................... അവന്റെ കൈകൾ സ്വതന്ത്രമായി.....................
താഴെയുള്ള ജനങ്ങൾ ഇത് കണ്ട് സന്തോഷിച്ചു.....................
അവൻ ബലത്തോടെ മുകളിലേക്ക് ഉയർന്നു.......................
അവന്റെ കാലിലെ കയർ അറുക്കാൻ തുടങ്ങി.................വൈകാതെ കാലിലെ കയറിന്റെ മുറുക്കത്തിന് അയവ് വന്നുതുടങ്ങി......................
കയർ പൊട്ടാനായി എന്ന് ആദത്തിന് മനസ്സിലായി................
ആദം കയർ മുറിക്കുന്നത് പതുക്കെയാക്കി.........................
അടുത്ത നിമിഷം കയർ പൊട്ടി....................ആദം നിലത്തേക്ക് വീണു......................
ഇത് നേരത്തെ പ്രതീക്ഷിച്ചിരുന്ന ആദം വലിയ പ്രശ്നം ഉണ്ടാകാത്ത മട്ടിൽ നിലത്തേക്ക് വീണു......................
അവൻ വീണ ശബ്ദം കേട്ട് സൈനികർ അവിടേക്ക് നോക്കി....................
കയർ അറുത്ത് നിലത്തെത്തിയ ആദത്തെ അവർ കണ്ടു.................
(.................ഇടത്തെ ഭാഗത്തെ സൈനികൻ ഇടത് എന്നും വലത്തേ ഭാഗത്തെ സൈനികനെ വലത് എന്നും നാമകരണം ചെയ്യുന്നു................)
"ഡാ ചെക്കാ................നീ എങ്ങാനാടാ
നിലത്തെത്തിയത്......................."..................ഇടത് ആക്രോശിച്ചു.....................
"ഇത്രയും നേരം ഒരു പണിയും ഇല്ലാതെ നിൽക്കുക ആയിരുന്നു.................നീ വാടാ മോനെ................."................വലത് ആദത്തോട് പറഞ്ഞു......................
"വലതേ.............. പിടിക്കവനെ.................".....................ഇടത് ഉറക്കെ പറഞ്ഞു......................
"കൊച്ചു പയ്യൻ ആണെടാ........................ഇവനൊക്കെ ഞാൻ തന്നെ ധാരാളം........................"....................വലത് പറഞ്ഞു......................
ഇവരുടെ ആക്രോശങ്ങൾക്ക് ഇടയിൽ ഞാൻ ആദത്തിന് നിർദേശങ്ങൾ നൽകുന്നുണ്ടായിരുന്നു.......................
"ആദൂ...................വലത്തേ ഭാഗത്തുള്ള സൈനികന്റെ അരയിൽ ഞങ്ങളുടെ വിലങ്ങ് അഴിക്കാനുള്ള താക്കോൽ തൂക്കി ഇട്ടിട്ടുണ്ട്.....................അത് എങ്ങനെയെങ്കിലും കൈക്കലാക്കി ഞങ്ങളുടെ അടുക്കൽ എത്തിക്കണം..................."..................ഞാൻ അവനോട് പറഞ്ഞു....................
അവൻ തലയാട്ടി...................
അവൻ പക്ഷെ ഇത് എങ്ങനെ പ്രാവർത്തികമാക്കും എന്ന് എനിക്ക് ഒരു പിടിയും ഇല്ലായിരുന്നു......................
ലക്‌ഷ്യം മാത്രമേ എനിക്ക് പറഞ്ഞു കൊടുക്കാൻ സാധിച്ചുള്ളൂ...................മാർഗം അവൻ തന്നെ കണ്ടെത്തണമായിരുന്നു.........................
ജനങ്ങളിലും വലിയ പ്രതീക്ഷ ഇല്ലായിരുന്നു..................പക്ഷെ ആകെ ഉള്ള പ്രതീക്ഷ ഇതായത് കൊണ്ട് അവർ കണ്ണിമയ്ക്കാതെ പ്രതീക്ഷയോടെ ആദത്തെ നോക്കി.......................
ആദം വലത്തിന്റെ അടുക്കലേക്ക് ഓടിച്ചെന്നു.....................
💬 Comments
View all comments