0%

Chapter Title : വില്ലൻ 8 [വില്ലൻ]

Author : വില്ലൻ Read All Parts 788

ബാബർ കുറച്ചുനേരം മൗനത്തിലാണ്ടു..........

"നമുക്ക് എന്ത് വിലയാടാ ഉള്ളത്..........അബൂബക്കർ ഖുറേഷിയുടെ മക്കൾ ആണെന്ന വില...........അല്ലെങ്കി അതുകൊണ്ട് മാത്രം ഉള്ള ഭയം.................ഈ നാടും നാട്ടുകാരും അവരും കാത്തിരിക്കുന്നത് അവനുവേണ്ടിയാണ്.........അവന്റെ തിരിച്ചുവരവിന്....അവന് മുന്നിൽ നമ്മൾ ആരുമല്ല എന്നാണ് എല്ലാവരുടെയും വിചാരം...........ആ വിചാരം അല്ലെങ്കി വിശ്വാസം ആണ് നമ്മൾ ആദ്യം തകർക്കേണ്ടത്.............എന്നാലേ എല്ലാം നല്ലതായി അവസാനിക്കൂ........."...........ബാബർ അവരോട് പറഞ്ഞു..............

"പക്ഷെ അവനെ ഒന്നും അറിയിക്കരുത് എന്നല്ലേ ഉപ്പ പറഞ്ഞത്............."........സയീദ് അവരോട് ചോദിച്ചു.............

"നീ കരുതുന്നുണ്ടോ അവൻ ഒന്നും അറിയുന്നില്ലാ എന്ന്..........."........ബാബർ അവനോട് ചോദിച്ചു..............

"അത് പിന്നെ..........".......സയീദ് ഉത്തരം കിട്ടാതെ കുഴങ്ങി..............

"അവനെല്ലാം അറിയുന്നുണ്ട്..........ഒരുപക്ഷെ നമ്മളെക്കാളും നന്നായി.............."...........ബാബർ പറഞ്ഞു...........

"സമർ അലി ഖുറേഷി................".........സലാം പല്ലിറുമ്മിക്കൊണ്ട് പറഞ്ഞു...............

"നീ വാ.........നീ വരണം............മിഥിലാപുരി നിനക്കായ് കാത്തിരിക്കുന്നു..............ഞങ്ങളും……………..”……………സലാം ആരോടെന്നില്ലാതെ പറഞ്ഞു..............

■■■■■■■■■■■■■■■■■■■■■■■■■■■■■■

ഷാഹി പെട്ടെന്ന് കണ്ണുകൾ തുറന്നു.............ചുറ്റുപാടും നോക്കി............

നേരം വെളുത്തിട്ടില്ലായിരുന്നു...........

മങ്ങിയ വെളിച്ചം ആ റൂമിൽ തങ്ങി നിന്നു...........

അവൾ സമറിനെ നോക്കി...........

തന്റെ സൈഡിൽ വയറിന് അടുത്തായി അവൻ തലവെച്ചു കിടക്കുന്നത് അവൻ കണ്ടു..........കസേരയിൽ ഇരുന്നുകൊണ്ട് തന്റെ ബെഡിൽ തലവെച്ചുകൊണ്ട് ഉറങ്ങുകയാണ് പാവം.........

അവൾക്ക് അവനോട് വളരെ സ്നേഹം തോന്നി...............എന്തെന്നില്ലാത്ത കണക്കാക്കാൻ പറ്റാത്ത അത്ര സ്നേഹം.............അവന്റെ കെയറിങ്ങും സ്നേഹവും അവളുടെ ഹൃദയത്തെ വല്ലാതെ സ്പര്ശിച്ചിരുന്നു.............അവൾ അവന്റെ മുഖത്തേക്ക് നോക്കി............

ഫാനിന്റെ കാറ്റിൽ അവന്റെ മുടിയിഴകൾ പതിയെ ചലിക്കുന്നുണ്ടായിരുന്നു............

അവൾ പതിയെ കൈ അവന്റെ തലയിൽ വെച്ചു..........എന്നിട്ട് മെല്ലെ വിരലുകൾ കൊണ്ട് അവന്റെ മുടിയിഴകളിലൂടെ വിരലോടിച്ചു............കുറച്ചുനേരം അവൾ അത് തുടർന്നു...............

അവളുടെ കണ്ണ് പിന്നെയും ഉറങ്ങാൻ വേണ്ടി ശ്രമിക്കുന്നത് അവൾ അറിഞ്ഞു..............

സമറിന്റെ ഒരു കൈ ബെഡിൽ വെച്ചിട്ടുണ്ടായിരുന്നു........

ഷാഹി പതിയെ തന്റെ കൈ അവന്റെ കയ്യിൽ ചേർത്തു............. അവന്റെ കയ്യിൽ മുറുക്കെ പിടിച്ചു................ഒരിക്കലും ഈ കൈ ഞാൻ ഉപേക്ഷിക്കില്ല എന്ന് അവൾ മനസ്സിലുറപ്പിച്ചു...............

പതിയെ അവൾ ഉറക്കത്തിലേക്ക് വീണു.........

ഒരു ചെറിയ മഴ പുറത്ത് പെയ്തുകൊണ്ടിരുന്നു..............അതിന്റെ തണുപ്പ് ഉള്ളിൽ ചെറുതായി അനുഭവപ്പെട്ടു............

പെട്ടെന്ന്.............

അന്തരീക്ഷം പൊടുന്നനെ മാറിമറിഞ്ഞു............

മഴ നിന്നു........ ഒരൊറ്റ സെക്കന്റ് കൊണ്ട്...........മഴ പേടിച്ചു എവിടെയോ പോയി ഒളിച്ചു................

പക്ഷെ തണുപ്പ് നിന്നില്ല........കൂടി.........തണുപ്പ് നല്ലപോലെ കൂടി............വിറയ്ക്കുന്ന തണുപ്പ്.................

ചന്ദ്രൻ കാർമേഘങ്ങൾക്കിടയിൽ പോയി ഒളിച്ചു............

പക്ഷികൾ ജീവികൾ എന്നുവേണ്ട ഓരോ പക്ഷി മൃഗാധിയും ശബ്ദിക്കാൻ പോലുമാകാതെ മിണ്ടാതെ നിന്നു..............

നിശബ്ദത...............

നിശബ്ദത...............

ഷാഹി പെട്ടെന്ന് കണ്ണുതുറന്നു.................

അവൾ ജനലിലേക്ക് നോക്കി.............

പെട്ടെന്ന് അവളുടെ കാഴ്ച എന്തോ കണ്ടെന്ന പോലെ

💬 Comments

View all comments