Chapter Title : വില്ലൻ 8 [വില്ലൻ]
കൈകാട്ടി വിളിച്ചു...........ഞാൻ ഡോക്ടറെ വിളിക്കുന്നത് സമർ കണ്ടു...........അവൻ എന്റെ ചെവിയിൽ ഞാൻ സമറിന്റെ ഭാര്യ ആണെന്നാണ് പറഞ്ഞിരിക്കുന്നത് എന്ന് പറഞ്ഞു..............
"അതെനിക്കറിയാം......."എന്ന് ഞാൻ മറുപടി കൊടുത്തു............
"എങ്ങനെ......."...........എന്ന് സമർ ചോദിച്ചു..........
"ഡോക്ടർ രാവിലെ റൗണ്ട്സിന് വന്നപ്പോ രഹസ്യങ്ങളൊക്കെ പുറത്തുചാടി............".......ഞാൻ സമറിനോട് ചിരിച്ചുകൊണ്ട് പറഞ്ഞു.........
"ഈ..........."...........സമർ എനിക്ക് ഒരു വളിച്ച ചിരി തന്നു...........
"അപ്പോ ഞാൻ......"........ഞാൻ അവനോട് ചോദിച്ചു............
"എന്റെ ഭാര്യ.........."........
"അപ്പൊ ഇയാൾ........"............ഞാൻ പിന്നെയും ചോതിച്ചു..........
"നിന്റെ ഹസ്ബൻഡ്........."............സമർ കണ്ണിറുക്കിക്കൊണ്ട് എന്നോട് പറഞ്ഞു..........
എനിക്ക് അതുകണ്ട് ചിരി വന്നു..........
"ഓക്കേ ബേബെ......."............ഞാൻ ചിരിച്ചുകൊണ്ട് സമറിന് മറുപടി കൊടുത്തു..........
"എന്താണ് രണ്ടുംകൂടെ രഹസ്യം പറയുന്നേ........."............ഡോക്ടർ ഞങ്ങളുടെ അടുത്തെത്തിയിട്ട് ചോദിച്ചു..............
"ഒന്നുമില്ല ഡോക്ടറെ..........ബ്രാഹ്മിൺസ് ഹോട്ടലിൽ ബീഫ് ബിരിയാണി ഇല്ലാത്തതിന് പരാതി പറയുവാണ്...........".........ഭാര്യയായി കയറ്റം കിട്ടിയ ഗ്യാപ്പിൽ ഞാൻ എന്റെ ഹസിന്(സമറിന്.....?)ചെറുതായി ഒന്ന് വെച്ചു............
എന്റെ മറുപടി കേട്ട് സമർ എന്നെ ഒന്ന് കണ്ണുരുട്ടി നോക്കി.............
"എന്താ സമർ...........ഇങ്ങനൊക്കെ ആയാ മതിയോ..........."............ഡോക്ടറും എന്നെ സപ്പോർട്ട് ചെയ്തു...........
"ന്റെ ഡോക്ടറെ...........ഇങ്ങനെ ഒന്നും അല്ലായിരുന്നു ഞാൻ പണ്ട്.............ഇവളെ കെട്ടിയതിനുശേഷം ആണ് ഞാൻ ഇങ്ങനെ ആയത്.........എന്താ ചെയ്യുക.............."...........സമർ ചെറിയ കുട്ടികൾ പരിഭവം പറയുന്ന ആ എക്സ്സ്‌പ്രെഷൻ ഒക്കെ ഇട്ട് ഡോക്ടറോട് പറഞ്ഞു...........കാര്യം നമുക്കിട്ട് വെച്ചതാണ്.........പക്ഷെ അവന്റെ പറച്ചിൽ കണ്ടപ്പോൾ സത്യത്തിൽ എനിക്കും ചിരി പൊട്ടി..........പക്ഷേ ഞാൻ ചിരി കടിച്ചു പിടിച്ചു നിന്നു.........
ഡോക്ടർ എന്റെ മുഖത്തേക്ക് നോക്കി...........എന്തുവാടീ എന്ന ഭാവത്തിൽ എന്നെ നോക്കി............അതോടെ എന്റെ കണ്ട്രോൾ ഔട്ട്.............ഞാൻ ചിരിച്ചു...........
"കൊടുത്താൽ കൊല്ലത്തും കിട്ടും എന്നല്ലേ പ്രമാണം........".............ഡോക്ടർ പറഞ്ഞു...........
"ഇപ്പൊ എല്ലാം ഓൺ ദി സ്പോട്ടിൽ ആണ് ഡോക്ടറെ..........."........ഞാൻ സമറിനെ കൊഞ്ഞനം കുത്തി കാണിച്ചിട്ട് ഡോക്ടറോട് പരിഭവം പറഞ്ഞു...........
അത് കണ്ടു സമറും ഡോക്ടറും ചിരിച്ചു..........
"രണ്ടും കൊള്ളാം.........."............ഡോക്ടർ ഞങ്ങളോട് പറഞ്ഞു.............
ഞങ്ങൾ അതുകേട്ട് പരസ്പരം നോക്കി ചിരിച്ചു...........
അപ്പോയേക്കും സദ്യ എത്തി...........ഞങ്ങൾ ഭക്ഷണം കഴിക്കാൻ ആരംഭിച്ചു...............
ഭക്ഷണം കഴിക്കുമ്പോഴും ഷാഹിയുടെ വായയ്ക്ക് ഒരു ഒഴിവും ഇല്ലായിരുന്നു...........തിന്നുന്നതിനോടൊപ്പം എങ്ങനെ സംസാരിച്ചോണ്ടിരിക്കാം എന്ന് അവൾ അവരുടെ മുൻപിൽ തെളിയിച്ചു കൊണ്ടിരുന്നു...................
"സമർ നീ ആ ബ്ലഡ് ടെസ്റ്റ് ഒന്നുകൂടി കൊണ്ട്
💬 Comments
View all comments