Chapter Title : വില്ലൻ 8 [വില്ലൻ]
വാ............"...........ഡോക്ടർ സമറിനോട് പറഞ്ഞു............
സമർ ഡോക്ടറെ നോക്കി............
"ബ്ലഡ് ന്റെ കൌണ്ട് ഒരിക്കലും കുറവാകാൻ ചാൻസ് ഇല്ല............ബ്ലഡ് ന്റെ കൌണ്ട് കൂടിയതാണെന്ന് തോന്നുന്നു..............എന്തൊരു എനർജിയാണെടാ ഇതിന്.............."..........ഡോക്ടർ ഷാഹിയെ കളിയാക്കിക്കൊണ്ട് സമറിനോട് പറഞ്ഞു..........
സമർ ഷാഹിയെ നോക്കി............ഷാഹി തന്റെ കോളർ പൊക്കി കാണിച്ചു...............സമർ അതുകണ്ട് ചിരിച്ചു............കൂടെ ഡോക്ടറും................
"അസൂയ തോന്നുന്നു നിങ്ങളെ കാണുമ്പോൾ........എന്നും ഇങ്ങനെ തന്നെ ആകണം ട്ടോ............"..............ഡോക്ടർ പോവാൻ നേരം സമറിനോടും ഷാഹിയോടും ആയി പറഞ്ഞു.............
അതുകേട്ട് സമറും ഷാഹിയും പരസ്പരം നാണത്തോടെ നോക്കി ചിരിച്ചു................
ഫുഡും കൂടി അടിച്ചതോടെ എന്റെ ക്ഷീണം ഒക്കെ കുറെ മാറി.............അതിന്റെ എല്ലാ പ്രശ്നവും അനുഭവിച്ചത് സമർ ആയിരുന്നു.............
എന്റെ വായയ്ക്ക് ഒരു ഒഴിവും ഇല്ലായിരുന്നു..........അവൻ സഹികെട്ടിട്ട് അവസാനം ഉറങ്ങാൻ വരെ പറഞ്ഞു............പക്ഷെ ഞാൻ കേൾക്കുമോ..............ഞാൻ അവനെ വെറുപ്പിച്ചുകൊണ്ടിരുന്നു............പക്ഷെ അവനും സത്യത്തിൽ അത് എൻജോയ് ചെയ്യുന്നുണ്ടായിരുന്നു...........
കുറച്ചുകഴിഞ്ഞു നേഴ്സ് ഡ്രിപ് കുത്തിവെക്കാൻ വന്നു...............
"ഇനി ഇതിന്റെ ആവശ്യം ഒന്നുമില്ല ചേച്ചി............ഇപ്പൊ തന്നെ എന്നാ എനർജി ആണെന്നോ..........ഇനിയും എനർജി കൂട്ടിയാൽ അവൾ ചിലപ്പോൾ ഹോസ്പിറ്റൽ തലകീഴായി മറിക്കും............"..........സമർ എന്നെ കളിയാക്കിക്കൊണ്ട് ഡ്രിപ് ഇടാൻ വന്ന നേഴ്സിനോട് പറഞ്ഞു...............
ഞാൻ അവന് കൊഞ്ഞനം കുത്തി കാണിച്ചുകൊടുത്തു..........
അത് കണ്ടു നേഴ്സ് ചിരിച്ചു.............
ഡ്രിപ് ഇട്ടുകഴിഞ്ഞപ്പോൾ എനിക്ക് കുറച്ചു ക്ഷീണം തോന്നി............ഞാൻ ഒന്ന് മയങ്ങി..............
മയങ്ങി എണീറ്റപ്പോൾ സമർ കട്ടിലിൽ തല വെച്ച് ഉറങ്ങുന്നുണ്ട്............
ഞാൻ അവന്റെ മുടിയിൽ പതിയെ തലോടി...........മെല്ലെ ചെവിയുടെ പിന്നിൽ ഒക്കെ ഒന്ന് പിടിച്ചു നോക്കി........ചുമ്മാ ഒരു രസം.............എന്തോ അവന്റെ ശരീരത്തിൽ എനിക്ക് എന്തോ ഒരു അനുഭൂതിയാണ്...........ഒരു സുഖകരമായ അനുഭൂതി................
കുറച്ചു കഴിഞ്ഞു അവൻ എണീറ്റു.........ഞാൻ പെട്ടെന്ന് മുടിയിൽ നിന്ന് കയ്യെടുത്തു.............അവൻ എന്നെ നോക്കി.............
"എന്ത് ഉറക്കമാ മാഷെ..........".........ഞാൻ അവനോട് ചോദിച്ചു...........
"മയങ്ങിപ്പോയി..........."............കണ്ണുതിരുമ്മിക്കൊണ്ട് അവൻ പറഞ്ഞു..........നല്ല ക്യൂട്ട് ആയിരുന്നു അത് കാണാൻ..............
ഡ്രിപ് തീരാത്തതുകൊണ്ട് സമർ പുറത്തുപോയി ചായ വാങ്ങിക്കൊണ്ട് വന്നു.........കൂടെ നല്ല ചൂടൻ പരിപ്പു വടയും............
മഴ പെയ്യുന്നുണ്ടായിരുന്നു പുറത്ത്.........അതുകൊണ്ട് തന്നെ അവൻ പോയി വന്നപ്പോൾ മുടിയിഴകളിൽ വെള്ളം ഉണ്ടായിരുന്നു............ഞാൻ അത് എന്റെ ഷാൾ കൊണ്ട് തുടച്ചുകൊടുത്തു.............ഞാൻ വെള്ളം തുടച്ചുകൊടുക്കുന്നതിന് ഇടയിൽ
💬 Comments
View all comments