0%

Chapter Title : വില്ലൻ 8 [വില്ലൻ]

Author : വില്ലൻ Read All Parts 803

അവൻ എന്നെ നോക്കി.........ഞാൻ അവനെയും...........പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ...........അവനിൽ എനിക്കെന്തോ അധികാരം വന്നതുപോലെ തോന്നി...........അവൻ എന്റെയാണെന്ന്.............അവന്റെ കണ്ണിൽ എന്നോടുള്ള സ്നേഹം കണ്ടു ഞാൻ............ഞാനും അവനെ നോക്കി നിന്നു..........

ഞാൻ പെട്ടെന്ന് നോട്ടം പിൻവലിച്ചു..............ഞാൻ പെട്ടെന്ന് വെള്ളം തുടച്ചു കൊടുത്തു...............ഇല്ലെങ്കിൽ ചിലപ്പോൾ അവനെ ഞാൻ കെട്ടിപ്പിടിച്ചു ഉമ്മ വെച്ചു എന്ന് വരും............അത് കൊണ്ട് വേഗം വെള്ളം തുടച്ചുകൊടുത്തു...........

എന്നിട്ട് ചായ കുടിക്കാൻ തുടങ്ങി..............

പുറത്ത് നല്ല മഴ.........കയ്യിൽ നല്ല ചൂട് ചായ ഒപ്പം പരിപ്പു വടയും...............അരികിൽ ഞാൻ സ്നേഹിക്കുന്നവനും............ആഹാ...........അന്തസ്സ്..............അതൊക്കെയാണ് മോനെ ഈ കോമ്പിനേഷൻ എന്ന് പറഞ്ഞാൽ................❤️

സമയം പെട്ടെന്ന് കടന്നുപോയി കൊണ്ടിരുന്നു.............

അതിനിടയിൽ നേഴ്സ് വന്ന് മരുന്ന് തന്നു...........ഡ്രിപ് അഴിച്ചു മാറ്റിയിട്ട് ഞാനും സമറും കൂടെ കുറച്ചു നേരം പാർക്കിംഗ് ഏരിയ യിൽ പോയി സംസാരിച്ചു വന്നു.............ബെഡിൽ കെട്ടിപ്പൂട്ടിയുള്ള കിടത്തം എന്നെ വല്ലാതെ ബോറടിപ്പിക്കുന്നുണ്ടെന്ന് അവന് മനസ്സിലായിരുന്നു.............മഴ തോർന്ന നേരം ആയതുകൊണ്ട് നല്ല ഒരു കാലവസ്ഥയായിരുന്നു...........ചെറിയ തണുപ്പും ചെറിയ കാറ്റും............ഞാൻ സമറിനെ പറ്റിച്ചേർന്നു നിന്നു.............

ഞങ്ങൾ എന്തൊക്കെയോ സംസാരിച്ചു............വീട്ടിൽനിന്ന് അവൻ അധികമൊന്നും സംസാരിക്കാറില്ലായിരുന്നു.............ഞാൻ ആയിരിക്കും കൂടുതൽ സംസാരിക്കുന്നത്..........എനിക്ക് എപ്പോഴും കമ്പനി തരുക ആണ് പതിവ്...........

ഇന്ന് എന്താണോ ആവോ......ചിലപ്പോൾ എപ്പോഴും എന്റെ അടുത്ത് തന്നെ ആയതുകൊണ്ടാണെന്ന് തോന്നുന്നു...........അവനും നല്ല പോലെ സംസാരിച്ചിരുന്നു.............ചിലപ്പോൾ എന്റെ പൊട്ടത്തരം കേട്ട് മടുത്തിട്ടാകും..............

കിടക്കുന്നതിന് മുൻപ് വിശാലമായി ഒന്ന് കുളിച്ചു..........അന്ന് കുളിക്കാത്തതുകൊണ്ട് തന്നെ ആകെ വിയർത്തിരുന്നു...........രാവിലെ എണീറ്റപ്പോൾ കുറച്ചു ക്ഷീണം തോന്നിയതുകൊണ്ട് ഞാൻ കുളിക്കാൻ മെനക്കെട്ടില്ല.............പക്ഷെ ഇപ്പോ ക്ഷീണം പമ്പ കടന്നതുകൊണ്ട് കുളിച്ചു.............

ശരീരത്തിൽ വെള്ളം വീണപ്പോൾ ആകെ ഒരു തണുപ്പ്..........ചിലപ്പോൾ പുറത്ത് മഴ പെയ്യുന്നത് കൊണ്ടാകാം...........പക്ഷെ ഒരു ഉന്മേഷം കിട്ടുന്നത് പോലെ എനിക്ക് തോന്നി............നല്ല ഒരു കുളി തന്നെ പാസ്സാക്കി...........

സമർ വീട്ടിൽ പോയി ഡ്രസ്സ് കൊണ്ടുവന്നിരുന്നു...........അതുകൊണ്ട് തന്നെ ഉടുത്തത് തന്നെ പിന്നെയും എടുത്തിടേണ്ടി വന്നില്ല............

ഉറങ്ങുന്നതിനുമുമ്പും ഞങ്ങൾ കുറെ നേരം സംസാരിച്ചു............സത്യം പറഞ്ഞാൽ അവനോട് സംസാരിക്കുന്നത് വേറെ ഒരു തരം ഫീൽ ആണ്.............നല്ല ഒരു ഉണർവ് കിട്ടും.............മനസ്സ് പെട്ടെന്ന് ഹാപ്പി ആകും..............

■■■■■■■■■■■■■■■■■■■■■■■■■■■■■■■■■

നിരഞ്ജന ദാസിന്റെ ഓഫീസ്.............

അതാണിപ്പോൾ മിഷൻ ഡെവിളിന്റെ ആസ്ഥാനം...........

💬 Comments

View all comments