0%

Chapter Title : വില്ലൻ 8 [വില്ലൻ]

Author : വില്ലൻ Read All Parts 806

പായിക്കുന്നതും അവന്റെ തല അവനറിയാതെ പതിയെ മസ്സാജ് ചെയ്യുന്നതും ഒക്കെ അവൾക്ക് വളരെ സന്തോഷം തരുന്ന കാര്യങ്ങളായിരുന്നു.............

ഷാഹി ബെഡിൽ തന്നെ കുത്തിയിരുന്നു......... ജനലിലൂടെ പുറത്തേക്ക് അവൾ നോക്കി നിന്നു.........

പെട്ടെന്ന് അവളുടെ ഫോൺ ശബ്‌ദിച്ചു...........

അവൾ ഫോണ്‌ എടുത്തുനോക്കി.........ലക്ഷ്മികുട്ടി ആയിരുന്നു.........ലക്ഷ്മിക്കുട്ടിക്ക് അവൾ ഹോസ്പിറ്റലിൽ ആണെന്ന കാര്യം അറിയില്ല..........അവൾ പറഞ്ഞിട്ടില്ല..........ഇന്നലെ വിളിച്ചപ്പോൾ അവളുടെ വാക്കുകളിലെ ക്ഷീണം ലക്ഷ്മിക്കുട്ടി വായിച്ചെടുത്തതാണ് പക്ഷെ അവൾ ചെറിയ ഒരു തലവേദന ഉണ്ടെന്ന് പറഞ്ഞു അതൊതുക്കി...........

അവൾ ഫോൺ എടുത്തു..........കുറച്ചുനേരം അമ്മയോട് സംസാരിച്ചു...........എന്നിട്ട് ഫോൺ വെച്ചു...........

അമ്മയോട് സംസാരിച്ചു കഴിഞ്ഞതിനു ശേഷം അവൾ കുറച്ചു ഉന്മേഷവതിയായി..........ഹാപ്പിയായി............

അവൾ ബെഡിൽ കാലും തൂക്കി ഇരുന്നു..........

നേഴ്സ് അടുത്തേക്ക് വന്നു...........

"പല്ലൊന്നും തേക്കുന്നില്ലേ........"..........നേഴ്സ് കളി ആയി ചോദിച്ചു.........

ഒരു ദിവസം കൊണ്ട് തന്നെ ഞാൻ അവിടെ ഉള്ള മിക്കവരോടും കമ്പനി ആയി കഴിഞ്ഞിരുന്നു...........

"ഒരു മൂഡ് കിട്ടുന്നില്ല........"..........ഞാൻ മറുപടി കൊടുത്തു..........

"മൂഡ് കിട്ടാത്തതിന്റെ കാരണം എനിക്ക് മനസ്സിലായി........".........നേഴ്സ് സമറിനെ ഉദ്ദേശിച്ചുകൊണ്ട് പറഞ്ഞു...........

എനിക്കും അത് മനസ്സിലായി...........ഞാൻ ചിരിച്ചുകൊടുത്തു...........

നേഴ്സ് പോയി...........ഞാൻ പിന്നെയും അതേ ഇരിപ്പ് തന്നെ............

കുറച്ചുകഴിഞ്ഞു സമർ വന്നു.........അപ്പോഴാണ് ഞാൻ ഭൂമിയിലേക്ക് വന്നത്............എന്റെ എനർജി ലെവൽ കൂടി..........

അവൻ എന്നെ ഉന്തിതള്ളി ബാത്റൂമിലേക്ക് വിട്ടു..........

ഞങ്ങൾ പുറത്തുപോയി ചായ കുടിച്ചു.........

ഡോക്ടർ റൗണ്ട്സിന് വരുന്നതിനുമുമ്പ് തിരിച്ചെത്തണം എന്നുള്ളത് കൊണ്ട് രാവിലത്തെ പുട്ടും കടലയും കുറച്ചു സ്പീഡിൽ കയറ്റിയതാ........പെട്ടെന്ന് തരിപ്പിൽ പോയി..........സമർ എന്റെ തലയിൽ അവസരം മുതലാക്കി രണ്ട് കൊട്ട് തന്നു.........വേദനയൊന്നും എടുത്തില്ലെങ്കിലും എനിക്കിട്ട് രണ്ട് തന്നപോലെ ആയിരുന്നു അവന്റെ ഭാവം.........

"ദുഷ്ടാ.........."........ഞാൻ അവനെ വിളിച്ചു..........

അവൻ എനിക്ക് ഇളിച്ചു കാണിച്ചു തന്നു.........ഞാൻ പിന്നെയും കോൺസെൻട്രേഷൻ ഫുൾ ഫുഡിലേക്ക് മാറ്റി...........

ഒരു വിധത്തിൽ കഷ്ടപ്പെട്ട് ഡോക്ടർ എത്തുന്നതിനുമുമ്പ് ഞങ്ങൾ തിരിച്ചു ഹോസ്പിറ്റലിൽ എത്തി.........

ഡോക്ടർ വന്ന് ചെക്ക് ചെയ്തു..........ബ്ലഡ് ടെസ്റ്റ് ഒന്നുകൂടെ എടുക്കാൻ പറഞ്ഞു.............

അങ്ങനെ പോയി ബ്ലഡ് ടെസ്റ്റ് ഒക്കെ എടുത്തു.........ബ്ലഡ് ന്റെ കൌണ്ട് എങ്ങനെലും കൂടണം എന്നുള്ള വിചാരത്തിൽ കഷ്ടപ്പെട്ട് വലിച്ചുകേറ്റിയ പാഷൻ ഫ്രൂട്ട് ജ്യൂസ് ലാഭമായി...........എല്ലാം നോർമലായി..............

ഡോക്ടറിനെ കൊണ്ടുപോയി റിസൾട്ട് കാണിച്ചു...........ഡോക്ടർ

💬 Comments

View all comments